ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

ഫേക്ക് വീഡിയോ ഉണ്ടാക്കി വിവാഹത്തിന് ഫോഴ്സ് ചെയ്തു പണം തട്ടുന്ന രീതിയിൽ ആണ് കേസ് അവതരിപ്പിച്ചത്.. പോലീസ് പെട്ടെന്ന് തന്നെ കേസ് എടുത്തു..

“താനൊക്കെ എന്ത് അപ്പൻ ആണെടോ? ഇങ്ങനെ ഒന്ന് കാണുമ്പോഴേക്കും അത് വിശ്വസിച്ചു എല്ലാം എഴുതിക്കൊടുത്തു മകളെ കെട്ടിച്ചു അയക്കുന്നു.. ഇനി വീഡിയോ ലീക് അയാൽ പോലും എന്താടോ? അത് മറികടന്നും പെൺകുട്ടികൾ ജീവിക്കുന്നില്ലേ ഇവിടെ..?”

എസ്‌ഐ ചോദിച്ചത് കേട്ടപ്പോൾ അവളുടെ അപ്പയും വൈഷ്ണവിയും തലകുനിച്ചു നിന്നു..

ഗൗരിയെയും അവന്റെ അപ്പയെയും പോലീസ് അറസ്റ്റ് ചെയ്തു..

ഗൗരി അവളെ ഒന്ന് നോക്കി. പകയോടെ

“നീ നോക്കിക്കോ.. നീ സമാധാനത്തോടെ ജീവിക്കില്ല ശിവ.. ഇത് പറയുന്നത് ഗൗരി ആണ്.. എന്നെയും എന്റെ അപ്പയെയും മാനം കെടുത്തിയ നിന്നെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം..”

അവൻ അവളെ നോക്കി പല്ലു ഞെരിച്ചു പറഞ്ഞതും എസ്‌ഐ അവനിട്ട് ഒരെണ്ണം പൊട്ടിച്ചു.. കേസിന്റെ എല്ലാ കാര്യവും ഉടനെ സെറ്റിൽ ആക്കി പോലീസ് അവരെയുംകൊണ്ടു പോയി..

ശിവ മണ്ഡപത്തിന്റെ ഒരു കോണിൽ പോയി നിന്ന് ദേഹത്തുനിന്നും ആഭരണങ്ങൾ ഊരിമാറ്റാൻ തുടങ്ങി..

“മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

അവളുടെ ഒരു ആന്റി അവളോട് ഓടിവന്നു അത് പറഞ്ഞപ്പോൾ അവൾ അവരെ ഒന്ന് നോക്കി..

അതിന് ശേഷം ഒന്നും മിണ്ടാതെ എല്ലാം ഊരി അവൾ ഒരു കസേരയിൽ വച്ചു. അവൾ സ്വയം വാങ്ങിയ കമ്മലും മാലയും രണ്ടു വളകളും മാത്രം ദേഹത്ത് അവശേഷിച്ചു..

“മോളെ.. എന്നോട്…”

അപ്പ അവളുടെ മുൻപിൽ വന്നു..

“ക്ഷമിക്കണം എന്ന് ആയിരിക്കും അല്ലെ അപ്പ?? ഇത്രക്ക് വിശ്വാസം ഇല്ലാതെ ആയി പോയല്ലോ..? ഒരാൾ എന്തെങ്കിലും കാണിക്കുമ്പോൾ അതെന്നോടും കൂടെ ചോദിക്കേണ്ട ബാധ്യത നിങ്ങൾക്ക് ഇല്ലേ അപ്പ? അമ്മയില്ലാത്ത കുട്ടി അല്ലെ ഞാൻ..? ചതിയല്ലേ അപ്പ കാണിച്ചത്..?

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.