ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

അവൾ പറഞ്ഞു തീർന്നപ്പോൾ അവളുടെ അപ്പ നെഞ്ചിൽ കൈവച്ചു ഒരു കസേരയിൽ ഇരുന്നു കരഞ്ഞു.. അകെ ഒച്ചയും ബഹളവും..

അവൾ അരക്കെട്ടിൽ നിന്നും സാരി മാറ്റി അവളുടെ വയർ പരസ്യമായി എല്ലാവർക്കും കാണിച്ചു കൊടുത്തു.. സാരിയുടെ കൈ മുകളിലേക്ക് ആക്കി കൈകളും കാണിച്ചു കൊടുത്തു..

അതോടെ ആളുകൾ ഗൗരിയുടെ നേരെ നോക്കി ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു..

കാര്യങ്ങൾ കൈവിട്ടു പോയ ഗൗരി നിന്നു വിയർത്തു.. അയാളുടെ അപ്പ അകെ വിറക്കുകയായിരുന്നു..

“ഇല്ല. അത് അവൾ തന്നെയാണ്.. ഇവൾ കളിക്കുകയാണ്…”

അത് അവൻ പറഞ്ഞു തീർന്നതും പടക്കം പൊട്ടും പോലെ ശിവ അവന്റെ മുഖത്തിനിട്ട്‌ ഒരെണ്ണം പൊട്ടിച്ചു..

“പണ്ട് എന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ഒരെണ്ണം തന്നില്ലേ? ഇപ്പോൾ നല്ല തന്തക്ക് ജനിക്കാത്തതിന്റെ കുഴപ്പം എന്റെ ജീവിതം വച്ച് കളിച്ചതിന്.. കേട്ടോടാ..?”

അത് കേട്ടാ എല്ലാവരും മൂക്കത്ത് വിരൽ വച്ച് അവനെ നോക്കി.. അവളുടെ അപ്പ വിശ്വസിക്കാൻ ആകാതെ നിന്നു.

അത് പറഞ്ഞ ഉടനെ അവൾ വൈഷ്‌ണവിയെ നോക്കി..

“പോലീസിനെ വിളിക്കടീ.. നിന്റെ ഫ്രണ്ട് അല്ലെ ഇവിടുത്തെ എസ്‌ഐ..? അതെങ്കിലും നീ അക്കക്ക് വേണ്ടി ചെയ്…”

അത് കേട്ടതും വൈഷ്ണവി ഫോൺ എടുത്തു.. ഗൗരി ഇറങ്ങി ഓടാൻ നോക്കി എങ്കിലും ആളുകൾ പിടിച്ചു വച്ചു.. അതിനിടക്ക് രണ്ടോ മൂന്നോ ചെറുപ്പക്കാർ അവനെ കൈകാര്യം ചെയ്തിരുന്നു..

അവന്റെ അപ്പ തല താഴ്ത്തി നിൽക്കുകയായിരുന്നു.. അയാളെയും ആളുകൾ പിടിച്ചു വച്ചു.

പോലീസ് ഉടനെ എത്തിയപ്പോൾ ശിവ കാര്യങ്ങൾ വിശദീകരിച്ചു.. വീഡിയോ കാണിച്ചു കൊടുത്തു.

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.