വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1130

Views : 59562

അതാണ് ഈ പേരിൽ കമ്പനി വരെ തുടങ്ങിയത്.. ”

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ വിഷ്ണു പൊട്ടി ചിരിച്ചു..

അറിയാതെ വൈഷ്ണവിയും ചിരിച്ചു പോയി..

“കണ്ടില്ലേ..? ഇവൾ ഇരുന്ന് ഉറങ്ങി സ്വപ്നവും കണ്ട് ഏതോ പെണ്ണ് പറന്നു വന്നു എന്ന്… ഹഹ.. ബട്ട്‌..

സ്വപ്നം ആണെങ്കിലും ഒരു കഥക്ക് ഉള്ള വകുപ്പ് ഉണ്ട്. പിന്നെ ഇവളുടെ ഉയർച്ച.. ആം പ്രൌഡ് ഓഫ് യു.. അവൾ കണ്ട സ്വപ്നം പോലെ തന്നെയാണ് ഇപ്പോൾ ഇവൾ ജീവിക്കുന്നത്..”

ആദ്യം കളിയാക്കി എങ്കിലും അവസാനം അത്‌ പറഞ്ഞപ്പോൾ വിഷ്ണു ആത്മാർഥമായിട്ടാണ് പറഞ്ഞത്..

വൈഷ്ണവി അവളെ നോക്കി.. വളരെ ഉയർന്ന ഒരു കമ്പനിയുടെ ഉടമയാണ് മുൻപിൽ.

അതും ഏതോ ഒരു സ്വപ്നത്തിൽ നിന്നും വന്ന ആഗ്രഹം..

“എവിടെ.. ഞാൻ ഒന്നുമേ അല്ലാ..

എല്ലാം ഈ തലയിൽ നിന്നും വന്നതാ അക്കാ..

എന്നാൽ സ്വന്തം പേര് എവിടെയും വരാൻ പാടില്ല എന്നുള്ള വാശി.. ”

അവൾ വിഷ്ണുവിനെ നോക്കി അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി തേൻമൊഴിയെ നോക്കി..

അവളുടെ കണ്ണുകളിൽ ആരാധനയാണ്..

അവൾ വിഷമത്തോടെയാണ് അത്‌ മനസിലാക്കിയതും..

“വാ.. ഇവിടെ ഇരിക്ക്..”

അവൻ അവളെ വിളിച്ചപ്പോൾ അവൾ നിലത്ത് പുല്ലിൽ ഇരുന്നു..

വൈഷ്ണവി അവളുടെ അരികിൽ ആയി ഇരുന്നു..

വിഷ്ണു അപ്പുറവും..

“അപ്പോൾ വിഷ്ണുവാണ് ഇതിന്റെയൊക്കെ തല.. അല്ലെ..?”

വൈഷ്ണവി പുഞ്ചിരിയോടെ ചോദിച്ചു.

“അന്ന് ഇവർ വന്നില്ല എങ്കിൽ ഞങ്ങൾ ആരും ജീവനോടെ പോലും ഉണ്ടാകില്ല അക്കാ.., പിന്നെ ഞങ്ങളുടെ വാഴ്ക താൻ മാറിയിറിച്.. “

Recent Stories

53 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത ഭാഗങ്ങൾ വൈകിപ്പിക്കാതെ തരണേ കാത്തിരിക്കുന്നു

  2. ❤️❤️❤️
    Waiting

  3. ഉണ്ണിക്കുട്ടൻ

    മാഷേ.. നിങ്ങളുടെ കഥകളിൽ ഒരു മാന്ത്രികൻ ഒളിച്ചിരിപ്പുണ്ട്.. ഞങ്ങളേപ്പോലുള്ള വായനക്കാരെ കഥയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അദൃശ്യനായ മാന്ത്രികൻ.. നിങ്ങളുടെ കഥകൾ എല്ലാംതന്നെ ഇഷ്ടാമാണെങ്കിലും നിയോഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫിക്ഷൻ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും നിയോഗം തന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്…

  4. ഹായ്

    Mk യുടെ സ്റ്റോറി ആണ്.

    നായകനും നായികയും bank ൽ work ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്നു. നായകൻ ഇഷ്ടമാണെന്ന് പറയുന്നു. നായിക ഇഷ്ട്ടം അല്ലെന്നു പറയുന്നു…. ഇങ്ങനെ തുടങ്ങുന്ന കഥ.

    അറിയാമോ Gooys…

    1. ഒരിക്കൽ ഞാൻ ഈ പറഞ്ഞ കഥ വായിച്ചിട്ടുണ്ട്. കഥയുടെ പേര് ഓർമ്മയില്ല.
      ഈ പറഞ്ഞ കഥയുടെ പേര് പറഞ്ഞു തരാമോ

  5. ഹായ് ഞാൻ ഒരു കഥയുടെ തീം പറയാം ഈ കഥയുടെ പേര് അറിയുമോ

    ഒരു വലിയ തറവാട് തറവാട്ടിൽ മുത്തശ്ശൻ മകൻ മകന്റെ 2 ആണ്മക്കൾ മുത്തശ്ശൻ ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്നതും വളരെ കരുകഷ്കാരനുമാണ് ആവിട്ടിലെ എല്ലാർക്കും മുത്തശ്ശൻ അന്ന് അവസാന വാക്ക് ഈ രണ്ട് ആൺമക്കളിൽ ഇളയ ആൾ ബാംഗ്ളൂരോ മറ്റോ പഠിക്കുന്നു ഒരു അടിച്ചു പ്വോളിച്ചു നടക്കുന്നു അറേൻജ് മാരേജ് നോട് താല്പര്യം ഇല്ലാത്ത ആൾ മൂത്ത മകൻ നല്ലവനായ ഉണ്ണി വീട്ടുകാര് പാഞ്ഞുതു അനുസരിച്ചു നടക്കുന്നു മൂത്ത ആൾക്കുവേണ്ടി പെണ്ണ് കാണാൻ മുത്തശ്നും അച്ഛനും മൂത്ത മകനും പോകുന്നു. വഴിക്ക് വച്ചു വണ്ടി കേടകുന്നു അതു വഴി വണ്ടിയിൽ വന്ന ഒരു വക്തി അവരെ സഹായിക്കാൻ നോക്കുന്നു ശരിയാകാതെ വരുമ്പോൾ വർഷോപ്പിൽ നിന്ന് ആലെ വിളിച്ചോണ്ട് വരാൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അവർക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു അവിടെ ഒരു മകൾ മാത്രമേ ഉള്ളു ഭാര്യ നേരത്തെ മരിച്ചതാ ആ മകൾ എല്ലാരേം സ്വീകരിക്കുന്നു ആ കുട്ടി പെട്ടന്ന്മ തന്നെ അവരുമായി കൂട്ടാകുന്നു അവർക്കെല്ലാം ആകുട്ടിയെ ഇഷ്ട്ടമാകുന്നു ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ട് കല്യാണം നടക്കുന്നില്ല എന്നും അതെ പോലുള്ള ജാതകം ഉള്ള ആളെ കിട്ടിയാലേ കല്യാണം നടക്കത്തോളൂ ഉടനെ നടത്തിയില്ലങ്കിൽ ഇനി കല്യാണം നടക്കത്തില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞേക്കുന്നെ. ആകുട്ടിയുടെ ജാതകം നോക്കുമ്പോൾ തന്റെ ഇളയ കൊച്ചുമകന്റെ ജാതകം ആയി ചേർച്ചയുണ്ടെന്നു മനസിലാക്കുന്ന മുത്തശ്ശൻ അവരുടെ കല്യാണം നടത്താൻ തീരുമാനിക്കുന്നു

    1. അത് ഇത്രയും തന്നെ ഉള്ളതെന്നാണ് ഓർമ്മ 😂. പേര് അറിയില്ല പക്ഷേ കഥ ഏകദേശം പറഞ്ഞു കഴിഞ്ഞു

      1. 🥴എങ്ങനെ ഇരിക്കുന്നു 😂🤣🤣

    2. കാട്ടാളൻ

      മിനുകെട്ട് കഥ കമ്പ്ലീറ്റ് അല്ല

  6. ഹായ് എംകെ

    പനി എങ്ങിനെയുണ്ട്. Better ആകുന്നുണ്ടോ? ഞാനും down ആണ്. ഇപ്പോൾ രണ്ടാഴ്ചയായി sick leave ആണ്. Strangely enough പനിയൊഴിച്ച് ഫ്ലൂവിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.

    Kivera അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ടൊന്ന് വരാൻ പറയണേ. കൈയ്യിൽ ഒരു പച്ച നിറമുള്ള ആ ബോട്ടിലും കരുതാൻ പറയണേ. 😉

    സ്നേഹപൂർവ്വം
    സംഗീത്

  7. കട്ട waiting…….

  8. അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help🙂🙂

      1. jacobijac123@gmail

    1. Arundhati arude story ane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com