വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1129

Views : 59635

അവൾ അത്‌ പറഞ്ഞു നിർത്തി എഴുന്നേറ്റ് അല്പം മാറി നിന്നു അവരെ നോക്കി..

“എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്..”

അവൾ അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി അവളെ തന്നെ നോക്കി ഇരുന്നു..

“എന്താ നിങ്ങളുടെ തീരുമാനം..?”

അവൾ അത്‌ ചോദിച്ചപ്പോൾ വിഷ്ണു വൈഷ്ണവിയെ ഒന്ന് നോക്കി.

“എന്ത്.. എന്താ..?”

വൈഷ്ണവി ഒന്ന് വിക്കി..

“നിങ്ങളുടെ കാര്യം തന്നെ.. ഒരു കുട്ടി ഉള്ളതല്ലേ..? ഒരു തീരുമാനം വേണ്ടേ..?”

അവൾ ചോദിച്ചതിന് വൈഷ്ണവിക്ക് ഒരു ഉത്തരവും ഉണ്ടായില്ല..

അവൾക്ക് പോലും അറിയില്ലായിരുന്നു അവളുടെ മനസ്സിൽ എന്താണെന്ന്..

“എന്നാൽ ഞാൻ ഒരു തീരുമാനം എടുക്കാം..”

തേൻമൊഴി പെട്ടെന്ന് പറഞ്ഞു..

അവളുടെ മുഖത്ത് നിന്നും പുഞ്ചിരി മാറി..

“അതിന് എന്തേലും വിരോധം ഉണ്ടോ അക്കാ..?”

അവൾ വീണ്ടും ചോദിച്ചപ്പോൾ വൈഷ്ണവി ഒന്നും മിണ്ടാതെ അവളെ നോക്കി തല കുലുക്കി..

അവൾക്ക് സത്യത്തിൽ എന്താ നടക്കുന്നത് എന്ന് പോലും അറിയുന്നില്ലായിരുന്നു.. അവൾ എന്താ പറയാൻ പോകുന്നത് എന്നും..

“ഓക്കേ എന്തായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കില്ല..

മകളെ രണ്ടുപേർക്കും ഇഷ്ടമാണ്. പക്ഷെ..

വിവാഹവും രജിസ്റ്റർ ചെയ്തിട്ടില്ല.. സൊ കാര്യങ്ങൾ എളുപ്പമാണ് അല്ലെ വിഷ്ണു..?”

പെട്ടെന്നാണ് അവളുടെ സ്വരം മാറിയത്.. അപ്പോൾ ഒരു ബിസിനസ്സുകാരിയുടെ സ്വരം ആയിരുന്നു അവൾക്ക്..

അതുപോലെ ഇത്ര നേരം “അവർ” എന്നാണ് അവൾ വിഷ്ണുവിന്റെ പേര് പറഞ്ഞത്..

ഇപ്പോൾ അത്‌ വിഷ്ണു ആയി..

വൈഷ്ണവി പേടിയോടെയാണ് ആ മാറ്റം നോക്കി കണ്ടത്..

“നീ പറഞ്ഞോളൂ..”

വിഷ്ണു അവളോട്‌ പറഞ്ഞു..

“ഓക്കേ.. സോറി വൈഷ്ണവി..

നിങ്ങൾക്ക് വേണ്ടാത്ത സ്ഥിതിക്ക് ഞാൻ വിഷ്ണുവിനെ വിവാഹം ചെയ്യാൻ പോകുകയാണ്.

എതിർപ്പ് ഒന്നും ഉണ്ടാകില്ല എന്ന് എനിക്കറിയാം..

സൊ കൂടുതൽ ചോദ്യം ഒന്നും ചോദിക്കുന്നില്ല.

ഇത് തീരുമാനിച്ചു കഴിഞ്ഞതാണ് ഞാൻ.. ഞാൻ ഒന്ന് തീരുമാനിച്ചാൽ അത് മാറണം എങ്കിൽ ഞാൻ മരിക്കേണ്ടി വരും..”

അവൾ പറഞ്ഞ വാക്കുകൾ വെള്ളിടി പോലെയാണ്‌ വൈഷ്ണവിയിൽ പതിച്ചത്..

Recent Stories

53 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത ഭാഗങ്ങൾ വൈകിപ്പിക്കാതെ തരണേ കാത്തിരിക്കുന്നു

  2. ❤️❤️❤️
    Waiting

  3. ഉണ്ണിക്കുട്ടൻ

    മാഷേ.. നിങ്ങളുടെ കഥകളിൽ ഒരു മാന്ത്രികൻ ഒളിച്ചിരിപ്പുണ്ട്.. ഞങ്ങളേപ്പോലുള്ള വായനക്കാരെ കഥയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അദൃശ്യനായ മാന്ത്രികൻ.. നിങ്ങളുടെ കഥകൾ എല്ലാംതന്നെ ഇഷ്ടാമാണെങ്കിലും നിയോഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫിക്ഷൻ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും നിയോഗം തന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്…

  4. ഹായ്

    Mk യുടെ സ്റ്റോറി ആണ്.

    നായകനും നായികയും bank ൽ work ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്നു. നായകൻ ഇഷ്ടമാണെന്ന് പറയുന്നു. നായിക ഇഷ്ട്ടം അല്ലെന്നു പറയുന്നു…. ഇങ്ങനെ തുടങ്ങുന്ന കഥ.

    അറിയാമോ Gooys…

    1. ഒരിക്കൽ ഞാൻ ഈ പറഞ്ഞ കഥ വായിച്ചിട്ടുണ്ട്. കഥയുടെ പേര് ഓർമ്മയില്ല.
      ഈ പറഞ്ഞ കഥയുടെ പേര് പറഞ്ഞു തരാമോ

  5. ഹായ് ഞാൻ ഒരു കഥയുടെ തീം പറയാം ഈ കഥയുടെ പേര് അറിയുമോ

    ഒരു വലിയ തറവാട് തറവാട്ടിൽ മുത്തശ്ശൻ മകൻ മകന്റെ 2 ആണ്മക്കൾ മുത്തശ്ശൻ ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്നതും വളരെ കരുകഷ്കാരനുമാണ് ആവിട്ടിലെ എല്ലാർക്കും മുത്തശ്ശൻ അന്ന് അവസാന വാക്ക് ഈ രണ്ട് ആൺമക്കളിൽ ഇളയ ആൾ ബാംഗ്ളൂരോ മറ്റോ പഠിക്കുന്നു ഒരു അടിച്ചു പ്വോളിച്ചു നടക്കുന്നു അറേൻജ് മാരേജ് നോട് താല്പര്യം ഇല്ലാത്ത ആൾ മൂത്ത മകൻ നല്ലവനായ ഉണ്ണി വീട്ടുകാര് പാഞ്ഞുതു അനുസരിച്ചു നടക്കുന്നു മൂത്ത ആൾക്കുവേണ്ടി പെണ്ണ് കാണാൻ മുത്തശ്നും അച്ഛനും മൂത്ത മകനും പോകുന്നു. വഴിക്ക് വച്ചു വണ്ടി കേടകുന്നു അതു വഴി വണ്ടിയിൽ വന്ന ഒരു വക്തി അവരെ സഹായിക്കാൻ നോക്കുന്നു ശരിയാകാതെ വരുമ്പോൾ വർഷോപ്പിൽ നിന്ന് ആലെ വിളിച്ചോണ്ട് വരാൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അവർക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു അവിടെ ഒരു മകൾ മാത്രമേ ഉള്ളു ഭാര്യ നേരത്തെ മരിച്ചതാ ആ മകൾ എല്ലാരേം സ്വീകരിക്കുന്നു ആ കുട്ടി പെട്ടന്ന്മ തന്നെ അവരുമായി കൂട്ടാകുന്നു അവർക്കെല്ലാം ആകുട്ടിയെ ഇഷ്ട്ടമാകുന്നു ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ട് കല്യാണം നടക്കുന്നില്ല എന്നും അതെ പോലുള്ള ജാതകം ഉള്ള ആളെ കിട്ടിയാലേ കല്യാണം നടക്കത്തോളൂ ഉടനെ നടത്തിയില്ലങ്കിൽ ഇനി കല്യാണം നടക്കത്തില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞേക്കുന്നെ. ആകുട്ടിയുടെ ജാതകം നോക്കുമ്പോൾ തന്റെ ഇളയ കൊച്ചുമകന്റെ ജാതകം ആയി ചേർച്ചയുണ്ടെന്നു മനസിലാക്കുന്ന മുത്തശ്ശൻ അവരുടെ കല്യാണം നടത്താൻ തീരുമാനിക്കുന്നു

    1. അത് ഇത്രയും തന്നെ ഉള്ളതെന്നാണ് ഓർമ്മ 😂. പേര് അറിയില്ല പക്ഷേ കഥ ഏകദേശം പറഞ്ഞു കഴിഞ്ഞു

      1. 🥴എങ്ങനെ ഇരിക്കുന്നു 😂🤣🤣

    2. കാട്ടാളൻ

      മിനുകെട്ട് കഥ കമ്പ്ലീറ്റ് അല്ല

  6. ഹായ് എംകെ

    പനി എങ്ങിനെയുണ്ട്. Better ആകുന്നുണ്ടോ? ഞാനും down ആണ്. ഇപ്പോൾ രണ്ടാഴ്ചയായി sick leave ആണ്. Strangely enough പനിയൊഴിച്ച് ഫ്ലൂവിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.

    Kivera അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ടൊന്ന് വരാൻ പറയണേ. കൈയ്യിൽ ഒരു പച്ച നിറമുള്ള ആ ബോട്ടിലും കരുതാൻ പറയണേ. 😉

    സ്നേഹപൂർവ്വം
    സംഗീത്

  7. കട്ട waiting…….

  8. അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help🙂🙂

      1. jacobijac123@gmail

    1. Arundhati arude story ane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com