വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1128

അവൻ അത്‌ പറഞ്ഞു നിർത്തി..

അപ്പോൾ അവന്റെ കൂടെ ആരായിരുന്നു എന്നു വൈഷ്ണവി സംശയിച്ചു.. രണ്ടു പെൺകുട്ടികൾ ഉണ്ടെന്ന് അപ്പോഴാണ് അവൾ ഓർത്തതും..

“Ange noir.. കേട്ടിട്ടുണ്ടോ ആ കമ്പനിയുടെ പേര്..?”

അവൻ അത്‌ ചോദിച്ചപ്പോൾ അവൾ ഒന്ന് ആലോചിച്ചു..

“യെസ്.. നല്ല ഫെമസ് കമ്പനി ആണല്ലോ..

അതിന്റെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങുന്നുണ്ട് എന്നും അറിഞ്ഞിരുന്നു.. അല്ലാ.. എന്താ ആ കമ്പനിയുമായി..?”

അവൾ ചോദിച്ചപ്പോൾ അവൻ ചിരിച്ചു..

“ആ കമ്പനിയുടെ ഉടമയെ ആണ്‌ നീ എന്റെ ഒപ്പം ആ ചായകടയുടെ മുൻപിൽ കണ്ടത്..”

അവളൊന്ന് ഞെട്ടി.. അപ്പോൾ.. വിഷ്ണു അവരെ കണ്ടിരുന്നു..

“യെസ്… അവളെ നിനക്ക് നേരിൽ പരിചയപ്പെടാം.. പക്ഷെ അവൾ പറയുന്ന കാര്യങ്ങൾ നിനക്ക് അംഗീകരിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല.. പക്ഷെ..”

അവൻ ബാക്കി പറയുന്നതിന് മുൻപേ റോഡിൽ കൂടെ ഒരു കാർ പാഞ്ഞു വരുന്ന ശബ്ദം കേട്ടു..

“അല്ലാ….? Ange noir എന്ന് പറഞ്ഞാൽ ഡാർക്ക്‌ എയ്ഞ്ചല്‍ എന്നല്ലേ അർത്ഥം..?”

വൈഷ്ണവി അത്‌ ചോദിച്ചപ്പോഴേക്കും ആ വണ്ടി വന്നു അവരുടെ അരികിൽ നിന്നിരുന്നു..

സ്പോർട്സ് കാറിന്റെ ഡോർ തുറന്ന് ഇറങ്ങിയത് അന്ന് കണ്ട പെൺകുട്ടി തന്നെ ആയിരുന്നു..

മോഡേൺ ആയ വേഷം.. കാണാൻ നല്ല ഭംഗി..

റോസാചെമ്പകം നാടൻ ലുക്ക്‌ ആണെങ്കിൽ ഇവൾ വളരെ മോഡേൺ ആണ്‌ എന്ന് വൈഷ്ണവിക്ക് തോന്നി..

അവൾ ബൈക്കിന്റെ വെളിച്ചത്തിൽ നിന്നും അവരുടെ ഇടയിലേക്ക് വന്നു..

“നിന്നെപ്പറ്റി ഇപ്പോൾ പറഞ്ഞതെ ഉള്ളു.. ഓൺ ടൈം..”

വിഷ്ണു എഴുന്നേറ്റ് അത് പറഞ്ഞപ്പോൾ അവൾ അരുമയോടെ വന്നു അവന്റെ നെഞ്ചിലേക്ക് ചാരി..

53 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത ഭാഗങ്ങൾ വൈകിപ്പിക്കാതെ തരണേ കാത്തിരിക്കുന്നു

  2. ❤️❤️❤️
    Waiting

  3. ഉണ്ണിക്കുട്ടൻ

    മാഷേ.. നിങ്ങളുടെ കഥകളിൽ ഒരു മാന്ത്രികൻ ഒളിച്ചിരിപ്പുണ്ട്.. ഞങ്ങളേപ്പോലുള്ള വായനക്കാരെ കഥയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അദൃശ്യനായ മാന്ത്രികൻ.. നിങ്ങളുടെ കഥകൾ എല്ലാംതന്നെ ഇഷ്ടാമാണെങ്കിലും നിയോഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫിക്ഷൻ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും നിയോഗം തന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്…

  4. ഹായ്

    Mk യുടെ സ്റ്റോറി ആണ്.

    നായകനും നായികയും bank ൽ work ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്നു. നായകൻ ഇഷ്ടമാണെന്ന് പറയുന്നു. നായിക ഇഷ്ട്ടം അല്ലെന്നു പറയുന്നു…. ഇങ്ങനെ തുടങ്ങുന്ന കഥ.

    അറിയാമോ Gooys…

    1. ഒരിക്കൽ ഞാൻ ഈ പറഞ്ഞ കഥ വായിച്ചിട്ടുണ്ട്. കഥയുടെ പേര് ഓർമ്മയില്ല.
      ഈ പറഞ്ഞ കഥയുടെ പേര് പറഞ്ഞു തരാമോ

  5. ഹായ് ഞാൻ ഒരു കഥയുടെ തീം പറയാം ഈ കഥയുടെ പേര് അറിയുമോ

    ഒരു വലിയ തറവാട് തറവാട്ടിൽ മുത്തശ്ശൻ മകൻ മകന്റെ 2 ആണ്മക്കൾ മുത്തശ്ശൻ ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്നതും വളരെ കരുകഷ്കാരനുമാണ് ആവിട്ടിലെ എല്ലാർക്കും മുത്തശ്ശൻ അന്ന് അവസാന വാക്ക് ഈ രണ്ട് ആൺമക്കളിൽ ഇളയ ആൾ ബാംഗ്ളൂരോ മറ്റോ പഠിക്കുന്നു ഒരു അടിച്ചു പ്വോളിച്ചു നടക്കുന്നു അറേൻജ് മാരേജ് നോട് താല്പര്യം ഇല്ലാത്ത ആൾ മൂത്ത മകൻ നല്ലവനായ ഉണ്ണി വീട്ടുകാര് പാഞ്ഞുതു അനുസരിച്ചു നടക്കുന്നു മൂത്ത ആൾക്കുവേണ്ടി പെണ്ണ് കാണാൻ മുത്തശ്നും അച്ഛനും മൂത്ത മകനും പോകുന്നു. വഴിക്ക് വച്ചു വണ്ടി കേടകുന്നു അതു വഴി വണ്ടിയിൽ വന്ന ഒരു വക്തി അവരെ സഹായിക്കാൻ നോക്കുന്നു ശരിയാകാതെ വരുമ്പോൾ വർഷോപ്പിൽ നിന്ന് ആലെ വിളിച്ചോണ്ട് വരാൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അവർക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു അവിടെ ഒരു മകൾ മാത്രമേ ഉള്ളു ഭാര്യ നേരത്തെ മരിച്ചതാ ആ മകൾ എല്ലാരേം സ്വീകരിക്കുന്നു ആ കുട്ടി പെട്ടന്ന്മ തന്നെ അവരുമായി കൂട്ടാകുന്നു അവർക്കെല്ലാം ആകുട്ടിയെ ഇഷ്ട്ടമാകുന്നു ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ട് കല്യാണം നടക്കുന്നില്ല എന്നും അതെ പോലുള്ള ജാതകം ഉള്ള ആളെ കിട്ടിയാലേ കല്യാണം നടക്കത്തോളൂ ഉടനെ നടത്തിയില്ലങ്കിൽ ഇനി കല്യാണം നടക്കത്തില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞേക്കുന്നെ. ആകുട്ടിയുടെ ജാതകം നോക്കുമ്പോൾ തന്റെ ഇളയ കൊച്ചുമകന്റെ ജാതകം ആയി ചേർച്ചയുണ്ടെന്നു മനസിലാക്കുന്ന മുത്തശ്ശൻ അവരുടെ കല്യാണം നടത്താൻ തീരുമാനിക്കുന്നു

    1. അത് ഇത്രയും തന്നെ ഉള്ളതെന്നാണ് ഓർമ്മ ?. പേര് അറിയില്ല പക്ഷേ കഥ ഏകദേശം പറഞ്ഞു കഴിഞ്ഞു

      1. ?എങ്ങനെ ഇരിക്കുന്നു ???

    2. കാട്ടാളൻ

      മിനുകെട്ട് കഥ കമ്പ്ലീറ്റ് അല്ല

  6. ഹായ് എംകെ

    പനി എങ്ങിനെയുണ്ട്. Better ആകുന്നുണ്ടോ? ഞാനും down ആണ്. ഇപ്പോൾ രണ്ടാഴ്ചയായി sick leave ആണ്. Strangely enough പനിയൊഴിച്ച് ഫ്ലൂവിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.

    Kivera അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ടൊന്ന് വരാൻ പറയണേ. കൈയ്യിൽ ഒരു പച്ച നിറമുള്ള ആ ബോട്ടിലും കരുതാൻ പറയണേ. ?

    സ്നേഹപൂർവ്വം
    സംഗീത്

  7. കട്ട waiting…….

  8. അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help??

      1. jacobijac123@gmail

    1. Arundhati arude story ane

Comments are closed.