നല്ലൊരു കൂട്ടുകാരി ആണോ ഞാൻ.. അല്ല എന്നാണ് അവൾക്ക് തോന്നിയത്..
അവൾ നിറഞ്ഞ കണ്ണുകളോടെ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി..
വൈഷ്ണവി നിലത്തു മുഖം പൊത്തി ഇരിക്കുന്നു..
അവൾ അരുന്ധതിയെ നോക്കി..
പെട്ടെന്നാണ് അവർ നെഞ്ച് പൊത്തി പിടിക്കുന്നത് ഭദ്രയുടെ ശ്രദ്ധയിൽ പെട്ടത്..
അവൾ കണ്ണ് തുടച്ചു ചാടി എഴുന്നേറ്റു..
“അമ്മേ..?”
അവൾ ഓടി ചെന്നു അവരെ വിളിക്കുന്നത് കേട്ടപ്പോൾ ആണ് വൈഷ്ണവി കണ്ണ് തുറന്നത്..
അപ്പോഴേക്കും അരുന്ധതി ഒരു വശത്തേക്ക് ചെരിഞ്ഞു വീണിരുന്നു..
“അമ്മാ..?”
വൈഷ്ണവിയുടെ അലർച്ച അവിടെ മുഴങ്ങി..
•••
ഹോസ്പിറ്റൽ ഐസിയുവിന്റെ മുൻപിൽ ആയിരുന്നു വിഷ്ണു..
അവൻ അകത്തേക്ക് ഒന്ന് നോക്കി.
കൊച്ചു ജാലകത്തിലൂടെ ഒന്നും കാണുന്നില്ല.
വൈഷ്ണവിയുടെ അമ്മയെ അകത്തേക്ക് കൊണ്ടുപോയിട്ട് കുറെ നേരമായിരിക്കുന്നു..
പുറകിൽ വൈഷ്ണവിയും ഭദ്രയും കസേരകളിൽ ഇരിക്കുന്നു.. ഭദ്രയുടെ കൈകളിൽ കിടന്ന് ഉറക്കത്തിൽ ആണ് വാവ..
അല്പം മാറി ജോഷ് ഉണ്ട്..
വൈഷ്ണവിയുടെ മുഖം നിർവികാരം ആണ്.. എന്തൊക്കെയോ ആലോചനയിൽ ആണ് അവൾ..
ഭദ്ര എന്തൊക്കെയോ അവളോട് പറയുന്നുണ്ട്..
മറുപടി ഒന്നും അവൾ കൊടുക്കുന്നില്ല..
വിഷ്ണു ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു…
വൈഷ്ണവിയുടെ അമ്മ അരുന്ധതി പറഞ്ഞ കാര്യങ്ങൾ അവനും കേട്ടിരുന്നു..
ആ കാര്യങ്ങൾ അവന്റെ മനസ്സിൽ വല്ലാത്തൊരു കോളിളക്കം സൃഷ്ട്ടിച്ചു..
Hi MK Bro
Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.
Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!
“ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.
“ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.
“മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️
“പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം
“നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!
ഒരുപാട് സ്നഹത്തോടെ
സംഗീത്
Waiting
ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ
ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.
Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye
Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind
അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും
നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ
അത് ന്യായം……
But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..