“നീ ഒന്നും പറയണ്ട. ഇത്ര നാളും അമ്മ ജീവനോടെ ഉണ്ടോ എന്നെങ്കിലും നീ അന്വേഷിച്ചോ..? ഏതു അമ്മമാരും പ്രതികരിക്കുന്നത് പോലെയേ അന്ന് ഞാനും പ്രതികരിച്ചുള്ളു..”
അവർ അത് പറഞ്ഞപ്പോൾ വൈഷ്ണവി കൈകെട്ടി ഭിത്തിയിൽ ചാരി നിന്ന് അവരെ നോക്കി..
അമ്മയുടെ ഒരു വിളിക്ക്.. ഒരു തലോടലിന് കൊതിച്ചിട്ടുണ്ട്..
അന്നൊന്നും കിട്ടിയില്ല.. ദേഷ്യം അല്ലാതെ കാണിച്ചിട്ടില്ല.. അതിന് മാത്രം തെറ്റ് ഞാൻ ചെയ്തോ..?
ഇപ്പോൾ മനസ്സിൽ എന്താണ് ചിന്തിക്കുന്നത് എന്നുപോലും പറയാൻ കഴിയാത്ത ഒരു അമ്മ..
“എന്തായാലും സംഭവിച്ചത് സംഭവിച്ചു.. നിങ്ങൾ ഒരുമിച്ചു ജീവിക്കും എന്ന് കരുതി..
അതും ഉണ്ടായില്ല.. നിനക്ക് വയറ്റിലും ഉണ്ടാക്കി അവൻ ഒരു തമിഴത്തിയെയും കെട്ടിയില്ലേ..? നീ അതും അറിയാൻ വഴിയില്ല..അവനെ കാത്തു ഇരിക്കുകയാണോ ഇനിയും..?”
അത്രയും പറഞ്ഞു അവർ അവളെ ഒന്ന് പാളി നോക്കി..
“എന്തായാലും എല്ലാത്തിനെയും അതിജീവിച്ചു ഇപ്പോൾ എന്റെ മോൾ നാട് മുഴുവൻ അറിയപ്പെടുന്ന ബിസിനസ്സുകാരിയായി..
ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ.. അതിനും ഞാൻ തന്നെ അല്ലെ കാരണം..”
അത് കേട്ടപ്പോൾ വൈഷ്ണവി ഒന്ന് ചിരിച്ചു..
ഭദ്രയെ ഒന്ന് നോക്കി..
അവൾ ചിരി ഒതുക്കി എവിടെയോ നോക്കി ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്..
“ഇനി എന്റെ മോളുടെ ലൈഫ് കളയണ്ട.. നല്ലൊരു ബിസിനസുകാരൻ തന്നെ മോളെ കെട്ടും..
ബിസിനസ് എല്ലാം ഒരുമിച്ച് ആകുമ്പോൾ മോൾ അത്രക്കും അറിയപ്പെടും.. നാട്ടിൽ നല്ല വിലയുണ്ടാകും..”
അവർ അത് പറഞ്ഞു അവിടെ വീണ്ടും ഇരുന്നപ്പോൾ വൈഷ്ണവി അല്പം മുൻപോട്ട് ചെന്നു..
“ജോഷ് ആയിരിക്കും അല്ലെ എന്നെ കെട്ടാൻ തയാറായി നിൽക്കുന്നത്..?”
അവൾ അത് ചോദിച്ചപ്പോൾ അവർ പതർച്ച മറച്ചു വച്ച് അവളെ നോക്കി..
Hi MK Bro
Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.
Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!
“ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.
“ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.
“മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️
“പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം
“നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!
ഒരുപാട് സ്നഹത്തോടെ
സംഗീത്
Waiting
ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ
ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.
Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye
Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind
അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും
നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ
അത് ന്യായം……
But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..