വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1257

“ഒന്ന് പോ കൊച്ചേ.. നീ ഉണ്ടായത് പോലും എങ്ങിനെയാ എന്നറിയാത്തവനാ ഇനി ഉമ്മ തരാൻ പോകുന്നത്.. വാ ഇവിടെ..”

വൈഷ്ണവി ദേഷ്യത്തിൽ അതും പറഞ്ഞു കൊച്ചിനെ വാരി എടുത്ത് കൊണ്ടുപോയപ്പോൾ വിഷ്ണു ചമ്മി നിന്നു..

അവന് ഒന്നും പറയാൻ പോലും കിട്ടിയില്ല.. വാവയുടെ കരച്ചിൽ അകന്ന് പോയി..

“ഹഹഹ… ഹഹഹ..”

പുറകിൽ ഒച്ചത്തിൽ പൊട്ടി ചിരി കേട്ടപ്പോൾ വിഷ്ണു തിരിഞ്ഞു നോക്കി..

ഭദ്രയാണ്.. അവൾ നിന്ന് ചിരിക്കുന്നു..

“ഇതിനിടക്ക് നീ എവിടെ നിന്നും വന്നു..?

നിനക്ക് വീടൊന്നും ഇല്ലേ..? എപ്പോഴും ഉണ്ടല്ലോ ഇവളുടെ ഒപ്പം..?”

അവനെ കളിയാക്കിയത് കൊണ്ട് അവൻ നീരസത്തോടെ ചോദിച്ചു..

അവൾ അപ്പോഴും ചിരിക്കുകയാണ് ഉണ്ടായത്..

“അവൾക്ക് കൂട്ട് നീ നിൽക്കും എങ്കിൽ ഞാൻ പോയേക്കാം..”

അവൾ പെട്ടെന്ന് അത് പറഞ്ഞപ്പോൾ അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി..

“വിഷ്ണു..? ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്.. നിങ്ങൾ എന്ത് വേണേലും കാണിക്ക്.. പക്ഷെ ആ പാവം കൊച്ചിനെ ഇനിയും ശിക്ഷിക്കരുത്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വേണം..”

അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി..

“ഞാൻ ഇപ്പൊ എന്ത് വേണം എന്നാ..? മോളെ വിട്ടു പോകാൻ എനിക്കും പറ്റില്ല.. ശരിയാണ്..

അവൾക്ക് വയറ്റിൽ ഉണ്ടെന്ന് കേട്ടപ്പോൾ എനിക്ക് ഒരു ഫീലിങ്‌സും ഇല്ലായിരുന്നു.. എന്നാൽ ഇപ്പോൾ അതുപോലെ അല്ല.. ”

അവൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

“നീ ഇവിടെ നിൽക്കണം..”

ഭദ്ര പതിയെ ആണ്‌ പറഞ്ഞത്..

“ഇവിടെയോ..? ഇത് അവളുടെ വീടല്ലേ..?”

അവന്റെ സ്വരത്തിൽ നീരസം ഉണ്ടായിരുന്നു..

“ഈ പറഞ്ഞ അവളുടെ കുട്ടി നിന്റെയും കൂടെയാണ് വിഷ്ണു..

41 Comments

  1. Hi MK Bro

    Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.

    Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!

    “ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.

    “ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.

    “മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
    വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️

    “പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം

    “നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!

    ഒരുപാട് സ്നഹത്തോടെ

    സംഗീത്

  2. Waiting

  3. ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ

    1. സുദർശനൻ

      ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.

      1. Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye

    2. Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind

    3. അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും

  4. വിഷ്ണുപ്രിയ

    നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
    പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ

    1. അർജുൻ റെഡ്ഢി

      അത് ന്യായം……

      But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..

Comments are closed.