വൈഗ ? [സുധി മുട്ടം] 164

 

“എന്താ കുട്ടിയുടെ പേര്..”

 

“മാഷേ ഞാൻ കുട്ടിയല്ല..വൈഗ എന്ന് വിളിച്ചാൽ മതി..”

 

“ഓ..ശരി മേഡം..” അവൾ പറഞ്ഞ ഈണത്തിൽ തന്നെ ഞാൻ മറുപടി നൽകി…അവൾ കുലുങ്ങിച്ചിരിച്ചു.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവൾക്കൊരു അലങ്കാരമായിരുന്നു….

 

“ആരാടൊ ഇന്നലെ തന്റെ പിന്നാലെ വന്നത്..”

 

“അതെന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന്റെ ഗുണ്ടകളാണ്…” യാതൊരു കുലുക്കവുമില്ലാത്ത മറുപടി എന്നെ അമ്പരപ്പിച്ചു….

 

അപ്പോൾ അവളുടെ കഥകൾ ചുരുക്കി പറഞ്ഞത്…

 

അച്ഛന്റെ മരണശേഷം സ്വത്തുക്കൾ അമ്മയുടെ കൈവശം വന്നു ചേർന്നു.അമ്മ കൊല്ലിച്ചതാണെന്നും ശ്രുതിയുണ്ട്.അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അകന്നു.പുതിയ ജീവിതം അമ്മയെ ഒരുപാട് മാറ്റി.പലപ്പോഴും അമ്മയുടെ കുത്തഴിഞ്ഞ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. പാവം അച്ഛൻ എല്ലാം അറിയുന്നതിനു മുമ്പേ പോയി.വസ്ത്രങ്ങൾ മാറുന്നത് കണക്കെ അമ്മ പുതിയവരെ തേടുകയാണ്.പ്രായഭേദമില്ലാതെ….

 

അമ്മക്കു മിക്കപ്പോഴും ഞാനൊരു തടസ്സമായിരുന്നു.മകൾ വളർന്നെന്ന് ചിന്തയുമില്ല.സ്വത്തുക്കളുടെ അവകാശം പ്രായപൂർത്തിയാകുമ്പോൾ എനിക്കാണെന്നും പറഞ്ഞു അച്ഛൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു.ഒരുപക്ഷേ അദ്ദേഹം എല്ലാം മുന്നിൽ കണ്ടിരിക്കാം….

 

സ്വത്തുക്കൾ എനിക്ക് വിട്ടു നൽകാൻ അമ്മ ഒരുക്കമായിരുന്നില്ല.അതുകൊണ്ട് തന്നെയാണ് എന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. അവരെന്റെ അമ്മ തന്നെയാണോന്ന് പലപ്പോഴും ഞാൻ സംശയിച്ചിട്ടുണ്ട്….

16 Comments

  1. Nalloru series nhangalk nashttamayapole…. ? adipoli theme ✌

  2. മാലാഖയെ പ്രണയിച്ചവൻ

    ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.

  3. നിധീഷ്

    ♥♥♥

  4. Nice one❤❤❤

  5. നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …

    നന്നായിട്ടുണ്ട് ????❤️

  6. ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …

  7. നൈസ്

  8. Sooper bro istayi ❤️❤️❤️

  9. Nice!!!

  10. Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????

  11. Adipoli ishttapetti kurachukoodi ezhuthamayirunnu……..

    ?? Sanu ??

    1. Ishttapettu

Comments are closed.