വൈഗ ?
Author :സുധി മുട്ടം
ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി…
ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്….
ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ ഞാൻ കണ്ടു.പെട്ടന്നുള്ള പ്രേരണയാൽ മഴയൊന്നും വകവെക്കാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.പെട്ടെന്ന് അവരിലൊരാൾ വീശിയ കത്തി അവളെ ലക്ഷ്യമാക്കി പാഞ്ഞതും പെട്ടെന്ന് കയറി ഞാൻ തടുത്തു.കുത്തു കിട്ടിയത് എന്റെ വലതു കയ്യിലും.ചോര ചീന്തിയൊഴുകിയട്ടും വിശന്നുവലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ട മാൻപേടയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയെന്നിൽ ആവേശം പടർത്തി.കയ്യിൽ തടഞ്ഞതൊക്കെവെച്ച് നാലംഗ സംഘത്തെ ഞാൻ ആക്രമിച്ചു. രക്ഷയില്ലാത്ത ഘട്ടം വന്നതോടെ അവർ പിന്തിരിഞ്ഞോടി….
നന്ദിയോടെയവൾ എനിക്ക് മുമ്പിൽ കൈതൊഴുതു.ലൈറ്റണക്കാതിരുന്ന കാറിന്റെ വെളിച്ചത്തിൽ അവളെന്റെ മുറിവ് കണ്ടത്.കത്തി വലിച്ചൂരി അവളണിഞ്ഞിരുന്ന ചുരീദാറിന്റെ ഷാളാലെന്റെ മുറിവ് മുറുക്കി കെട്ടി….
എന്നെയും ചേർത്തു പിടിച്ചവൾ കാറിൽ കയറി. എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടതും അവളെന്നെ മടിയിൽ തലചായ്ച്ചിട്ട് കാർ മുമ്പോട്ടെടുത്തു….
ഹോസ്പിറ്റൽ കാര്യങ്ങൾ വിശദീകരിച്ചിട്ട് അവൾ എന്നെ വാർഡിൽ കൊണ്ട് വന്ന് മരുന്നൊക്കെ വെച്ചുകെട്ടി കഴിഞ്ഞു പരിചരിക്കുന്ന തിരക്കിലായിരുന്നു..ആഴത്തിലുള്ള മുറിവ് ആയതിനാൽ നല്ല വേദനയുണ്ട്.മയങ്ങാനുള്ള ഇഞ്ചക്ഷൻ എടുത്തതിനാൽ ഞാൻ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു….
പുലരിയിൽ ഞാൻ ഉറക്കമുണരുമ്പോൾ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന രണ്ടു മിഴികളിൽ എന്റെ കണ്ണുടക്കി.വശ്യമനോഹരമായൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു….
“താൻ പോയില്ലേ…”
“എന്നെ രക്ഷിച്ചയാളെ ഇങ്ങനെയൊരു അവസ്ഥയിൽ കളഞ്ഞിട്ട് ഞാൻ എവിടെ പോകാൻ..” അവൾ മറുചോദ്യമെറിഞ്ഞു…
Nalloru series nhangalk nashttamayapole…. ? adipoli theme ✌
ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.
❤❤??
?????
♥♥♥
Nice one❤❤❤
നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …
നന്നായിട്ടുണ്ട് ????❤️
ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …
Super
നൈസ്
Sooper bro istayi ❤️❤️❤️
Nice!!!
Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????
????
Adipoli ishttapetti kurachukoodi ezhuthamayirunnu……..
?? Sanu ??
Ishttapettu