ഈ സമയം കൊണ്ട് ഞാൻ സമ്പാദിച്ചു കൂട്ടിയില്ലെ..””
പണം പണം തേടിയുള്ള തന്റെ പരക്കം പാച്ചലിനിടയിൽ…”
കാലിനടിയിലെ മണ്ണൊലിച്ച് പോവണതറിയാൻ ഞങ്ങളുടെ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു..”
മകന്റെ കാര്യം ഓർക്കുമ്പോഴാണ് എന്റെ ചങ്ക് തകരണത്..”
അവനെ തല്ലി അവന്റെ ഫോൺ ഞാൻ വെള്ളത്തിൽ എറിഞ്ഞതിന് ശേഷം..!
ഇതുവരെ എന്നോട് മിണ്ടുകയൊ എന്തിന് അടുത്തുത് വരിക പോലും ചെയ്തിട്ടില്ല..”
അതാണെന്റെ ഏറ്റവും വലിയ സങ്കടം..”
മാധവേട്ടൻ പേടിക്കാതിരി…”
മോളുടെ ആണ്ടിന് മുന്നേ അച്ഛന്റെ പൊന്നു മോനെ നല്ല കുട്ടിയാക്കി ഞാൻ മുന്നിൽ കൊണ്ട് നിർത്തി തരും..””
എന്താ പോരെ ഇത് കണാരന്റെ വാക്കാണ് വാക്കാണ് സത്യം..!!
എല്ലാം തന്റെ യോഗം പോലെ നടക്കട്ടെ..”
ഞാൻ പോണ്..
നിങ്ങൾ എല്ലാവരും മറക്കാതെ വരണം ട്ടോ..””
മാധവേട്ടൻ ആദ്യം പോയത് സിറ്റിയിലെ ക്കാണ്..””
മകന് വേണ്ടി നല്ലൊരു മൊബൈൽ വാങ്ങി..””
ഇനി അവനല്ലെ തനിക്കാശ്രയമായുള്ളത്..!!
അവന്റെ ഇഷ്ടമാണിനി എന്റേയും ഇഷ്ടം ?
ആ സുദിനം ഇങ്ങടുത്തെത്തി കഴിഞ്ഞു..”
തിരക്കുകൾക്കിടയിൽ കുറിച്ച് നാളുകളായി മാധവേട്ടൻ ക്യാമറ ഫൂട്ടേജുകളൊന്നും നോക്കാറില്ല..”
ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല…”