അവളുടെ ആദ്യത്തെ ആണ്ട്..!
ഒരു കല്ല്യാണം പോലെ അടിച്ചു പൊളിച്ചു നടത്താനാ എന്റെ തീരുമാനം..!
അത് നിങ്ങളോട് പറയാനും കൂടിയാണ് ഞാൻ ഈ വഴി വന്നത്..!
അയ്യാൾ നീലിമയെ നോക്കി..”
മോളൊന്ന് ഇങ്ങ് എന്റെ അടുത്തേക്ക് നീങ്ങി നിന്നെ..”
അവൾ അയ്യാളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു..!
മാധവേട്ടൻ കൈവശം കരുതിയിരുന്ന ഒരു ജ്വല്ലറിയുടെ കവർ അവൾക്ക് നേരെ നീട്ടി..!
ഇത് എന്റെ മോള് സരിഗയുടെ കല്ല്യാണത്തിന് വേണ്ടിഞാൻ വാങ്ങിയതാ..”
ഇനി എനിക്കതിന്റെ ആവശ്യമില്ലല്ലൊ..?
ഇത് ഇനി മോളെടുത്തോ..!!
കണ്ണുകളിലിൽ നിറഞ്ഞു നിന്ന കണ്ണുനീർ അയ്യാൾ വേഗം തുടച്ചു..”
മുഖത്ത് പുഞ്ചിരി വരുത്തി കണാരേന്റെ നേരേ നോക്കി..!
അപ്പോൾ ആ മനുഷ്യനും കണ്ണീർ തുടയ്ക്കുന്ന തിരക്കിലായിരുന്നു..””
കണാരേട്ടന് നേരെ ഒരു ചെക്ക് ലീഫ് നീട്ടി മാധവേട്ടൻ പറഞ്ഞു..”
ഇത് കുറിച്ച് പണമാണ് ചേട്ടന്റെ ഉപജീവനത്തിന് ഇത് ധാരാളം..””
ഇയാളുടെ താഴെയുള്ള രണ്ടു മക്കളും വിവാഹ പ്രായമായി വരുകയല്ലെ..”
എല്ലാം ഉണ്ടായിരുന്നിട്ടും മകൾക്ക് വേണ്ടിഒന്നും ചെയ്യാൻ പറ്റാതെ പോയ..”
ഒരച്ഛന്റെ നഷ്ട ബോധത്തിന്റെ പ്രായ്ശ്ചിത്തമായി ഇതിനെ കണ്ടാൽ മതിയാകും..”
എനിക്കെന്തിനാണിനി പണം ആകെയുള്ളത് ഒരു മോനാ..””
അവനും അവന്റെ പത്ത് തലമുറക്ക് ജീവിക്കാനുള്ളത്…