വേട്ട – 6 20

ഒരു ദിവസം രാവിലെ എഴുന്നേറ്റ് വന്നപ്പോൾ പറയണ കേട്ടു…

ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് മയങ്ങാൻ കിടന്നതാണത്രെ..

പിന്നെ എഴുന്നേറ്റത് വെള്ളുപ്പിന് മൂന്ന് മണിക്കാണെന്ന്…

വല്ലാത്തൊരു ക്ഷീണവും ശരീര വേദനയും കാരണം ഭക്ഷണം പോലും കഴിക്കാൻ മെനക്കെടാതേ..

വീണ്ടും കയറി കിടന്ന് ഉറങ്ങിപ്പോലും…

അന്ന് ഞാനത് ശ്രദ്ധിക്കാതെ പോയതാണോ…!

എന്റെ മകളുടെ മരണത്തിന് കാരണം…!!!

അന്നത്തെ സംഭവവും ഇപ്പോഴത്തെതും ചേർത്ത് വായിച്ചാൽ..

എവിടെയോ ഒരു പാകപ്പിഴയില്ലേ എന്നൊരു തോന്നൽ..

അറിയാത്തതെന്തോ തന്നെ ചുറ്റി പറ്റി നടക്കുന്ന പോലൊരു തോന്നൽ ഒരാശങ്ക മാധവേട്ടനെ പിടിക്കൂടി…

ആ സമയം പുറത്തു നിന്നൊരു ഇളം തെന്നൽ വല്ലാത്തൊരു സൗരഭ്യംപരത്തി…

വാതിൽ പഴുതിലൂടെ അകത്തേക്ക് ഒഴുകിയെത്തി..

തന്നെയാരെങ്കിലും തഴുകി തലോടിയൊ..?

അങ്ങിനെ ഒരു തോന്നൽ തോന്നലല്ല യഥാർത്യം തന്നെയെന്ന് അയ്യാൾ വിശ്വാസിച്ചു..

അയാളുടെ ഹൃദയതുടിപ്പിന്ന് വേഗതയേറി…

അയ്യാൾ വിയർക്കാൻ തുടങ്ങി…

തളർന്നു വീഴുമൊ എന്നൊരു പേടി…

വീഴാതിരിക്കാൻ അടുത്ത് കണ്ട കസേരയിലേക്കയ്യാൾ വലിഞ്ഞു കയറി..

ആശ്വാസത്തിനായി ഒരു താങ്ങിനായി തണലിനായി..