എത്ര തിരക്കിനിടയിലും ഇരുട്ടുന്നതിനു മുമ്പേ തിരിച്ചെത്താൻ പരമാവതി അയാൾ ശ്രമിക്കാറുണ്ട്..
ഈയിടെയായി താൻ പുറത്തു പോയി വരും ദിവസങ്ങളിൽ ലക്ഷ്മി നല്ല മയക്കത്തിലായിരിക്കും..
കുളിപ്പിച്ച് ഉടുപ്പൊക്കെ ഇടിയിച്ച് നല്ല സുന്ദരി മണിയാക്കിയാണ് താൻ പുറത്ത് പോകാറ്..
പിറ്റേന്ന് മാറുന്നതു വരെ ഒരു ഉലച്ചിലും അവളു വസ്ത്രങ്ങൾക്ക് സംഭവിക്കാറില്ല…
പക്ഷേ…
ഈയിടെയായി അങ്ങിനെയല്ലെന്നൊരു തോന്നൽ…
കിടപ്പിലായിട്ട് കുറച്ച് നാളുകളായെങ്കില്ലും…
അവളുടെ തേജസിന് കാര്യമായ പോറലുകളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല…
ഷോക്കേസിലെ അലങ്കാര വസ്തുക്കളുടെ തിളക്കം പോലെ..
നഷ്ടപ്പെടാത്തൊരു തിളക്കം ആ മേനിക്കും…
പൂനിലാവിന്റെ പുഞ്ചിരി പോലും തോൽക്കുന്നൊരു തിളക്കം അവളുടെ മുഖത്തിനുമുണ്ട്..
താൻ വരുമ്പോൾ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലും ആ മുഖ്യത്തു വിരിയുന്ന പുഞ്ചിരി മതി..
ഈ ജീവിതകാലം മുഴുവനും അവളോടൊപ്പം ജീവിച്ചു തീർക്കാൻ..
പക്ഷേ ഇപ്പോൾ ആ ചിരിയും തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു…
മാധവേട്ടന്റെ മനസ്സ് ഇരു തല മൂരിയേ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇഴയാൻ തുടങ്ങി…
മാധവേട്ടൻ ഓർക്കുകയായിരുന്നു..
ലക്ഷ്മിയേ നോക്കി മകൾ വീട്ടിലും മോൻ കടയിലും…
പല പല ആവശ്യങ്ങൾക്കുമായി താൻ പുറത്തു പോയി വയ്യാതെ വീട്ടിലേക്ക് നേരം വൈകി കയറി വരുമ്പോൾ ..
സരിഗ മോള് പലപ്പോഴും നല്ല ഉറക്കത്തിലായിരിക്കും..
പാവം ഉറങ്ങികോട്ടേന്ന് കരുതി താൻ വിളിക്കാറില്ല..