വേട്ട – 6 20

നല്ല നിലങ്ങൾ തരിശായി കിടക്കുന്നതിനൊട് ജാനൂന് യോജിപ്പില്ല..

പണിയാൻ ആളില്ലെങ്കിൽ പാട്ടത്തിനെങ്കിലും കൊടുക്കണമെന്ന ചിന്താഗതികാരി..!

കാര്യം ശുദ്ധഗതിക്കാരിയാണെങ്കില്ലും..!

പക്ഷേ പഞ്ചായത്ത് കിണറ്റിലെ പാള പോലെ ആർക്കും കേറി കോരാം എന്നതിനോട് യോജിപ്പില്ലാത്തവൾ..

ജാനു ചേച്ചിയുടെ സരസമായ വാക്കുകളിലും നീലിമ അപകടം മണത്തു..

കാമ വെറി പൂണ്ടൊരു വേട്ട നായ് എതു സമയവും…

അവളുടെ മേൽ ചാടി വീഴാം എന്നവൾ ഭയന്നു…

മാധവേട്ടൻ പതിയേ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നു..

അമ്മായി രാവിലെ എത്തും…

അവർക്കുള്ള ഭക്ഷണം തയ്യാറാക്കി..

ലക്ഷ്മിയേടത്തിക്കുള്ള ഉച്ച ഭക്ഷണം കൊടുത്തു കഴിഞ്ഞേ പുള്ളികാരി തിരിച്ചു പോകു..

അതാണ് മാധവേട്ടന്റെ ഏക ആശ്വാസം…

പൂന്നാര മോൻ ആ സംഭവത്തിന് ശേഷം അച്ഛനോട് മിണ്ടുകയൊ..

പണി നടക്കുന്ന കടയിലേക്ക് കയറുകയോ ചെയ്തിട്ടില്ല…

വീട്ടിൽ നിന്ന് അവൻ പുറത്തു പോകുമെങ്കിലും. എന്തിനാണ് ,എവിടെ ക്കാണ് പോകുന്ന തെന്ന് മാധവേട്ടനു പോലും ശരിക്കറിയില്ല..

ആരും പരാതിയുമായ് വരാത്തതിനാൽ ആർക്കും ശല്ല്യമില്ലെന്ന് അയാൾ വിശ്വസിക്കുന്നു..

ലക്ഷ്മിയോട് ഓരോ കാര്യങ്ങൾ പറഞ്ഞു കരയാമെന്നല്ലാതെ വേറെന്തു ചെയ്യാൻ…

എല്ലാം കേട്ടു കഴിയുമ്പോൾ അവളുടെ കവിളിലൂടെ കണ്ണൂനീർ ചാലിട്ടൊഴുകുന്നതു കാണാം..

നിസ്സഹായതയുടെ ചുടു കണ്ണീർ…

ചില ദിവസങ്ങളിൽ മാധവേട്ടൻ പുറത്തു പൊയാൽ അല്പം വൈകി യേ തിരിച്ചു വരു..