വേട്ട – 6 20

അവളെ കാണാൻ..

അയലത്തുകാരി ജാനു ചേച്ചി വീണ്ടും അതുവഴി വന്നത്..

പരദൂഷണിന്റെ വലിയൊരു ഭാണ്ഡവം പേറിയാണ് ആവരവെന്ന് ആളെ കണ്ടാലറിയാം..

വന്നപാടെ ജാനു ചേച്ചി..

എന്താടി നീലിമേ നിന്നെ കണ്ടാൽ ഒരു ഏനക്കേട് പോലെ..

ആദ്യം അവളൊന്നു ചൂളിയെങ്കിലും പെട്ടന്ന് തന്നെ മനസ്സിനെ വരുതിയിലാക്കി..

ഒന്നുമില്ല ചേച്ചി ഒരു പനിക്കോള് പോലെ..

കണ്ടാൽ പൊരുന്നലു മാറാത്ത കോഴി പെടപോലുണ്ട് അതോണ്ട് ചോദിച്ചതാ..

അതു പോട്ടെ…

നീ അറിഞ്ഞോടി പെണ്ണെ നാട്ടിലെ പുതിയ വിശേഷം..?

ഞാൻ എവിടെന്ന് കേൾക്കാനാ…

ചേച്ചി വലപ്പൊഴും വന്ന് പറയുമ്പോളല്ലെ ഞാൻ വല്ലതും അറിയാറ്…!

നീലിമ ജാനുവിനെ ഒന്ന് പൊക്കി വെച്ചു…

ചേച്ചി പറചേച്ചി ഞാൻ കേൾക്കട്ടെ…

ജാനു ചേച്ചി തുടർന്നു..

നാട്ടിൽ നിറയെ ബ്ലാക്ക്മാനാണു പോലും…!!

ഏഴെട്ടടി ഉയരം അതിനൊത്ത വണ്ണം..

രണ്ടുകാലിലും സ്പ്രിംങ്ങാണത്രെ..!

പിടിക്കാൻ നോക്കിട്ട് പറ്റണില്ലാന്ന്..