വേട്ട – 6 20

അത് ചന്ദ്രുവിനൊടൊത്തുള്ള തന്റെ ജീവിത സ്വപ്നങ്ങൾ …

പൂവണിയാനുള്ള പുകമറയായ് തീർന്നാലൊയെന്ന് നീലിമക്ക് തോന്നി…

മതാ പിതാക്കന്മാരിൽ ഏറിയ പങ്കും…

മക്കളും അവരുടെ മക്കളുമൊത്ത് നല്ലൊരു ജീവിതം സ്വപ്നം കാണുന്നവരാണ്…

അതിനാൽ തന്നെ അച്ഛനും കൂടപ്പിറപ്പുകൾക്കും തനിക്കും വേണ്ടി…

അച്ഛന്റെ വാക്കുകൾക്കു മുന്നിൽ അവൾ ശിരസ് നമിച്ചു..

ഇങ്ങിനെ ഒരച്ഛനെ തനിക്കു തന്നതിന് സർവ്വശക്തനൊട് ഒരായിരം നന്ദി പറയുകയും ചെയ്തു…

അച്ഛന്റെ ആ വാക്കുകളാണ് അവളിൽ ജീവിക്കാനൊരു പ്രേരണയായത്..

ഇങ്ങിനെയും ഒരച്ഛൻ..

ഈഗോ വെടിഞ്ഞ് ഇങ്ങിനെ ചിന്തിക്കുന്ന..

അച്ഛൻമാരോ..

അപ്പൻമാരോ…

ബാപ്പമാരോ…

ഉണ്ടായിരുന്നെങ്കിൽ..

ഒരു പക്ഷേ ഈ ദുനിയാവിൽ ഒരുപാട് സുന്ദരിമാരും..

അവരോടോപ്പം പാൽ പുഞ്ചിരി പൊഴിച്ച് കൊണ്ട് ഒരുപാട് മാലാഖകുഞ്ഞങ്ങളും..

ഈ സുന്ദര ഉദ്യാനത്തിൽ പാറി കളിച്ചേനെ…

അച്ഛന്റെ വാക്കുകൾ ഇതായിരുന്നു…

മോളെ നീ ഒരിക്കലും ചന്ദ്രൂനെ വഞ്ചിക്കുന്നില്ല..

അറിയാതെ വന്നു പോയ ആപത്തിൽ അടിപതറാതെ…