വേട്ട – 6 20

അച്ഛന്റ തീരുമാനം അതെന്തായാലും അത് മോളുടെ നന്മക്കാണെന്ന് കരുതി അച്ഛനോട് നീ സഹകരിക്കണം…

മാധവേട്ടന്റെ കൂടെ ആശുപത്രിയിൽ നിന്ന സമയത്ത്..

നീലിമയെ പരിശോധിച്ച ഡോക്ടറെ കണ്ട്..

നീലിമയുടേയും സരിഗയുടെ മരണവും മരിക്കാനുണ്ടായ കാരണവും..

ഇപ്പോൾ താനും തന്റെ മകളും അങ്ങിനെ ഒരു സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും..

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സാറ് ഞങ്ങളെ സഹായിക്കണമെന്ന്..

തൊഴുകൈകളോടെ ഡോക്ടറുടെ മുന്നിൽ.. മകളുടെ മാനത്തിനും ജീവനും വേണ്ടി കെഞ്ചിയപ്പോൾ…

ദുരൂഹതകൾ നിറഞ്ഞ ആ സംഭവത്തിന്റെ ദുരൂഹതകൾ തീരും വരെ കാത്തിരിക്കുക…

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പെൺകുട്ടിക്ക് അസാധ്യമായതിനാൽ..

തന്നെ തൊഴുതു നിൽക്കുന്ന ആ കൈകളിൽ….

നല്ലൊരു അച്ഛൻ കൂടിയായ ആ ഡോക്ടർ സന്തോഷത്തൊടെ ചേർത്ത് പിടിച്ചു..

നോക്കു മിസ്റ്റർ കണാരൻ..

ഭ്രൂണഹത്യ ഒരു ക്രിമിനൽ കുറ്റമാണ്..

അതു പോലെ തന്നെ മഹാ പാപവും..

പക്ഷേ…

ഞങ്ങൾ ഡോക്ടർമാർ..

ചില പ്രത്യേക സന്ദർഭങ്ങളിൽ ഞങ്ങളത് അനുവദിച്ചു കൊടുക്കാറുമുണ്ട്…

അത്തരം ഒരു പരിഗണന താങ്കളുടെ മകളുടെ കാര്യത്തിലും ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം…

ഏറ്റവും അടുത്ത ദിവസങ്ങളിൽ മകളോടൊപ്പം ഹോസ്പിറ്റലിൽ എന്നെ വന്നൊന്നു കാണു…

ചന്ദ്രുവിനൊടൊത്തൊരു ജീവിതം അച്ഛൻ വാഗ്ദാനം ചെയ്തപ്പോൾ..