വേട്ട – 2 25

Views : 9843

നേരം പുലർക്കാലെ…നേരിയ മഞ്ഞിൽ ചൂടു വെള്ളവുമായി അവൾ കുളിമുറിയിലേക്ക് കടന്നു….

ഒന്നിന് പോകണമെന്ന് തോന്നിയപ്പോഴാണ്…അവൾ ആകെ വിയർത്ത്….

വല്ലാത്ത നീറ്റലോടെ അല്പാല്പമായാണ് മൂത്രം പുറത്തേക്കു വന്നത്…

തനിക്കെന്തു പറ്റി….

ഇനി വല്ല മൂത്രത്തിൽ പഴുപ്പും…

ഒരു വിധത്തിൽ നീലിമ കുളികഴിഞ്ഞു പുറത്തിറങ്ങി… അപ്പോഴേക്കും. അനുജത്തിമാർ രണ്ടുപേരും എഴുന്നേറ്റു വന്നു…

ചേച്ചിക്ക് തലയും മേലും വേദനിച്ചിട്ടു വയ്യടാ….

ചേച്ചിയൊന്ന് കിടക്കട്ടെ….

അനുജത്തി മാരുടെ സമ്മതത്തിന് കാത്തു നിൽക്കാതെ നീലിമ തന്റെ മുറിയിൽ കയറി കതകടച്ച് കുറ്റിയിട്ടു….

രാത്രിയിൽ സംഭവിച്ചതൊന്നും ആരോടും പറയാതെ…

വാതിലിൽ തട്ടിയുള്ള അച്ഛന്റ വിളിക്കേട്ടാണ് അവൾ നിദ്രയിൽ നിന്നുണർന്നത്….

എന്ത് കിടപ്പാ മോളേ…..

നിനക്ക് എന്താ പറ്റിയേ…

നല്ല ചൂടുണ്ടല്ലൊ…

എന്തായാലും മോള് വേഗം ഒന്ന് ഒരുങ്ങാൻ നോക്ക്…

ചെക്കനും കൂട്ടരും ഇപ്പയിങ്ങെത്തും..

എനിക്കിപ്പോ കല്ല്യാണം വേണ്ടച്ചാ…

വേണ്ടെങ്കിൽ വേണ്ട… എന്തായാലും അവര് വന്ന് പൊക്കോട്ടെ…

നീ ഒന്ന് ഒരുങ്ങാൻ നോക്ക്..

അച്ഛനെ വിഷമിപ്പിയ്ക്കാത്ത വിധം അവൾ ഒരുങ്ങി നിന്നു….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com