മഞ്ഞു തുള്ളികളാൽ ശരീരം ആകെ കുതിർന്ന് മരവിച്ച പോലെ.,..
അവൾ വളരെ കഷ്ടപ്പെട്ട് എഴുനേറ്റ് തറയിൽ തന്നെ ഇരുന്നു….
തലയ്ക്ക് വല്ലാത്ത ഭാരം…
ശരീര മാസകലം ഞെക്കി പിഴിഞ്ഞ വേദന….
ഒരു വിധം വീടിനകത്തു കയറി…
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അലമാരയുടെ മങ്ങിയ ചില്ലിലൂടെ….തന്നെ അവൾ മുഴുവനായും നോക്കി കൊണ്ടു….
ഇല്ല…… മേലാകെ അല്പം ചളിപുരണ്ടു. എന്നതൊഴിച്ചാൽ വേറൊന്നും സംഭവിച്ചിട്ടില്ല…
കുറച്ചധികം നനഞ്ഞിട്ടുണ്ട്… അത് മഞ്ഞത്ത് കിടന്നതു കൊണ്ടാവും..
ദേഹ മാസകലം വേദനിക്കുന്നണ്ടല്ലൊ….
ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരിയാവുമായിരിക്കും..നേരം വെളുക്കട്ടെ…
അവൾ കിടക്കാൻ ഒരുങ്ങിയപ്പഴേയ്ക്കും…
പുറത്ത് കോഴികൾ നീട്ടി കൂവി….
തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്നും ഭക്തിയുടെ ഈരടികൾ… അവളുടെ കാതുകളിലേയ്ക്ക് ഒഴുകിയെത്തി….
എന്റെ ക്യഷ്ണാ…
നേരം വെളുത്തൊ…
അപ്പൊ എത്രനേരാ ഞാൻ പുറത്ത് കിടന്നത്…
എനിക്കെന്താണ് സംഭവിച്ചത്…
ഇനി ഉറങ്ങാൻ നേരമില്ല…
ആദ്യം ചൂടുവെള്ളത്തിൽ ഒരു കുളി…. അത് കഴിഞ്ഞാകാം ബാക്കി കാര്യങ്ങൾ….