വെള്ളത്തിൽ വിരിയുന്ന പൂവ് [നൗഫു] 3246

Views : 5057

വെള്ളത്തിൽ വളരുന്ന പൂവ്….
നൗഫു ❤❤❤

 

 

Sacred-lotus-Nelumbo-nucifera-1

 

“”ഇഷാ.. നിന്നോടാ ചോദിച്ചത് വെള്ളത്തിൽ വിരിയുന്ന പൂവ് ഏതാ??…””

തലേദിവസം നടന്ന ഒരു ഓൺലൈൻ പരീക്ഷ ക്ലാസ് ആണ് നിങ്ങളിപ്പോൾ കാണുന്നത്…

ഫ്രെയ്മിൽ എന്റെ മൂത്ത മോളും.. ഭാര്യയും..

മകളായി ചെറുത് ഒരാൾ കൂടേ ഉണ്ട്.. അവൾ കൂടേ ഉണ്ടേൽ പരീക്ഷ എഴുതാൻ കഴിയില്ല എന്നുള്ള ഉറപ്പ് ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു.. ആൾക്ക് ഫുഡ്‌ കൊടുത്തു തൊട്ടിലിൽ കിടത്തിയിട്ടുണ്ട് ..

ഇതെല്ലാം വീഡിയോ കാണുന്നത് പോലെ ഒരു മൂലയിൽ ഇരുന്നു വീഡിയോ കാളിലൂടെ ഞാനും കാണുന്നുണ്ട് ട്ടോ..

പരീക്ഷ സമയത്തും മോൾക് ക്ലാസ് ഉണ്ടാവുമ്പോഴും വിളിക്കരുതെന്ന് സ്ട്രിക്റ്റ് വാണിങ് ഉണ്ട്. പക്ഷെ എന്താ പറയാ… ഞാൻ രാവിലെ എഴുന്നേറ്റ് വീട്ടിലേക് ആ സമയത്ത് അല്ലാതെ വിളിക്കാറില്ല…

ഇന്ന് മലയാളം പരീക്ഷയാണ്.. അതിൽ അഞ്ചു ചോദ്യങ്ങൾ ഉണ്ട്… വേറെയും ഒന്ന് രണ്ടു ചോദ്യങ്ങൾ കൂടേ ഉണ്ട് പക്ഷെ അത് ഫോണിലൂടെ ചെയ്യാൻ ഉള്ളത് ആയിരുന്നു…

എന്റെ ഭാര്യ സെമി,… ടീച്ചർ രാവിലെ അയച്ചു കൊടുത്ത ചോദ്യങ്ങൾ മോളോട് ചോദിക്കുന്നു..

ഒന്നാമത്തെ ചോദ്യമാണ് നിങ്ങൾ ആദ്യം കേട്ടത്…

“”വെള്ളത്തിൽ വിരിയുന്ന പൂവ്…””

അവൾ വീണ്ടും ചോദിച്ചു…

“”ആ………. ഈ ആ ക് കുറച്ചു നീളം ഉണ്ട്ട്ടോ…””

“”ആ… എനിക്കറിയാം…””

എന്നും പറഞ്ഞു മോള് ഒരു രണ്ടു മിനിറ്റ് വായ പൂട്ടാതെ ഓളെ നോക്കി നിന്നു…

എന്റെ പെണ്ണിന് കുറച്ചു ദേഷ്യം കൂടുതൽ ആണ്.. അത് എന്നോട് ആണേലും അങ്ങനെ തന്നെ…

അവളുടെ മുഖം കണ്ടിട്ട് തന്നെ നല്ല ദേഷ്യം ഉള്ളത് പോലെ തോന്നുന്നുണ്ട്.. ഒരു ചോദ്യം തന്നെ ആയി അഞ്ചോ ആറോ വട്ടം…

“”ഇഷാ… വെള്ളത്തിൽ വിരിയുന്ന പൂവ് ഏതാ…””

“”ഉമ്മച്ചി എനിക്ക് അറിയാം… മറന്നു പോയി…””

“”നിനക്ക് ഇന്നലെ ഞാൻ പഠിപ്പിച്ചു തന്നില്ലേ.. ഫോട്ടോ കണ്ടിരുന്നില്ലേ നീ …””

“”ആ…””

വീണ്ടും മോള് വായ തുറന്നു ഓളെ നോക്കി നിന്നു…

ഇതാ ഇവിടെ നോക്ക്.. എന്നും പറഞ്ഞു അവൾ ഒരു പെൻസിൽ എടുത്തു മോളെ മുന്നിലുള്ള നോട് ബുക്കിൽ എഴുതാൻ തുടങ്ങി..

” താ ” ” മ ” ” ര ”

“”ഇത് എന്താ..””

താ ചൂണ്ടി കാണിച്ചു സെമി ചോദിച്ചു,…

ഓരോന്നും മോള് വളരെ വെക്തമായി തന്നെ പറഞ്ഞു.. താ… മ… ര… പക്ഷെ കൂട്ടി പറയുന്നില്ല.. വീണ്ടും വീണ്ടും ചോദിച്ചിട്ടും അവൾ അങ്ങനെ തന്നെ ആണ് പറയുന്നത്…

താ…. മ… ര….

ഇപ്പുറത് ഫോണിൽ നിൽക്കുന്ന എനിക്ക് ആണേൽ ഉത്തരം പറയാൻ പറ്റാത്ത സങ്കടം…

“”മോളൂ ഒന്ന് സ്പീഡിൽ പറഞ്ഞു നോക്കിക്കേ..””

അത് കേട്ട അവൾ ഉടനെ തന്നെ താമര എന്ന് പറഞ്ഞു…

“”ഹാവൂ സമാധാനം… ഒന്നിന്റെ ഉത്തരം കിട്ടി…””

Recent Stories

The Author

21 Comments

  1. ഇപ്പോഴത്തെ പിള്ളേരുടെയൊക്കെ പാടെ എന്റെ ചേട്ടന്റെ മോളും ഏകദേശം ഈ കണക്കാ..ഇപ്പോൾ തന്നെ അവളുടെ ടാസ്ക്കൊക്കെ ഞാനാ ചെയ്തു കൊടുക്കുന്നെ പേപ്പർ ക്രാഫ്റ്റ്സൊക്കെ 1st സ്റ്റാൻഡേർഡിൽ പഠിക്കുന്ന പിള്ളേരോടാ പേപ്പർ wind mill, പേപ്പർ ഡ്രം ഒക്കെ ഉണ്ടാക്കാൻ പറയുന്നേ.ഞാൻ നിനക്ക് ഉണ്ടാക്കിനോക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന കൊച്ചച്ചന് വേറെ എന്ത് പണിയെന്നു ചോദിക്കും കുരുപ്പ്.

    എന്തായാലും മോളോട് എന്റെ ഒരു അഡ്വാൻസ് ഹാപ്പി birthday പറഞ്ഞേക് ബ്രോ എന്റെ വക

    1. 🥰🥰🥰
      Nice read

  2. പഴേ ഓർമ്മകൾ പലതും വന്നു,,, തെങ്സ് ഇക്കാ ❣️. സെമി ഇത്ത ☺️.

    അഡ്വാൻസ് ഹാപ്പി birthday മോളൂസിന് 😘💖

  3. Poli item 😘

  4. ചിരിച്ചു ഒരു വഴിയായി…..ഞാനൊക്കെ ഇതുപോലെ എന്തൊക്കെ പറഞ്ഞിട്ട് ഉണ്ടാകും… 😂😂😂😂

    ഫിലുമോളോട് എന്റെ വക happy birthday പറയോണ്ട് ഇക്ക.. ❤

  5. വെള്ളത്തില്‍ താമര മാത്രമേ വിരിയു 🤔🤔🤔

    1. അങ്ങനെ ചോദിച്ചാൽ..

      സംസാരിക്കുന്ന പക്ഷി തത്ത മാത്രേ ഉള്ളൂ..

      മീൻ പിടിക്കാൻ പോകുന്ന ഉപകരണം വല മാത്രെമേ ഉള്ളൂ..

      പാൽ തരുന്ന മൃഗം പശു മാത്രമാണോ…

      അവർക്ക് വേണ്ട ഉത്തരം അല്ലെ വേണ്ടത്

      1. അതാണ്.. വിദ്യാഭ്യാസ രീതി ശരിയല്ല….😏😏

  6. ഞാന്‍ പിന്നെ പഠിക്കാൻ മിടുക്കനായിരുന്നു… അതുകൊണ്ട് mandatharangal പറയാതെ എഴുന്നേറ്റു nilkuka മാത്രമേ ഉള്ളു ..

    കുഞ്ഞിന് ജന്മദിന ആശംസകള്‍ 🥳🥳🥳🥳

    1. ഇതൊക്കെ എന്തോന്ന് പഠിത്തം മോനെ 😂😂😂😂

      ഇതിലും മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ട് എന്നല്ലേ അതിന്റെ സാരംശം 😂😂😂

      താങ്ക്യൂ ❤❤❤

      1. ഞാനൊരു midukkan എന്ന് പറഞ്ഞത് കണ്ടില്ലേ ഇക്ക

        1. മുതുക്കാൻ ആണെന്ന് അറിയാം സാറെ 😂😂😂

  7. ബ്രോ.. സൂപ്പർ… ❤❤
    ഞാൻ കുറെ ചിരിച്ചു… പണ്ട് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സാർ ചോദിച്ച ചോദ്യത്തിന് എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് കമ്പ് എടുക്കുന്നത് കണ്ടതും ക്ലാസിൽ നിന്ന് ഇറങ്ങി ഒറ്റയോട്ടം.. നേരെ ഗ്രൗണ്ടിലേക്ക്.. സാറും പിറകെ ഓടി അടിക്കില്ലെന്ന് പ്രോമിസ് ഒക്കെ തന്നിട്ടാണ് ഞാൻ ക്ലാസിൽ കയറിയത് തന്നെ. അങ്ങനെ എത്ര എത്ര ഓർമ്മകൾ.. 🤭

    എന്തായാലും മോളൂസിന് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ…❤ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

    1. ഒരുപാട് നമ്മെ ചിരിപ്പിക്കാൻ ഉള്ള ഓർമ്മകൾ ഉണ്ടായിരിക്കും കുറച്ചു പിറകിലേക് തിരിഞ്ഞു നോക്കിയാൽ…

      താങ്ക്യൂ നിള 😍😍😍

    2. 🥰🥰🥰
      Nice read

  8. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😂😂😂😂 ….

    ഇടക്ക് ഞാൻ ട്യൂഷൻ എടുത്ത ഒരു രണ്ടാം ക്ലാസുകാരനെ ഓർമ്മ വന്നു…….

    ഇതൊക്കെ പിന്നെയും സഹിക്കാം എന്നാൽ ഇവരുടെ അസ്ഥാനത്തു ഉള്ള കൊറേ സംശയം ഉണ്ട് അതൊക്കെ കേൾക്കുമ്പോൾ ആണ്😬😬😬😬..

    എന്തായാലും അഡ്വാൻസ് happy birthday ഫിലു മോൾ🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

    1. 🤣🤣🤣

      ടീച്ചർ മാരെ കാര്യം ആണ് കഷ്ടം 😂😂 ചെറിയ പിള്ളേർ ആണേൽ പൊളിക്കും 🔥🔥🔥

      താങ്ക്യൂ

  9. Advanced happy birthday moluse. Paavam Semi itha padippich padippich oru vazhik akumenna thonunnath.

    1. ഞാൻ അല്ലെ അതിനേക്കാൾ പാവം 😂😂😂..

      ഇവർക്ക് ഇടയിൽ നിൽക്കുന്ന എനിക്ക് ഒരു അവാർഡ് വേണം 😭

      1. Awardo ingalkko? Aa award semi ithak kodukkam.

        1. 😭😭😭

          ഇത്താക്ക് അല്ല എനിക്ക് 🔥🔥🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com