വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 242

വിവാഹത്തിന് കൃത്യം ഒരു വർഷത്തിന് ശേഷം പ്രസവത്തോടെ ലക്ഷ്മണ മരണപ്പെടുകയും, കൈക്കുഞ്ഞായ മീരയോടൊപ്പം അയാൾ വീണ്ടും ഒറ്റയ്ക്കാവുകയൂം ചെയ്തു… മൂന്നു കൊല്ലങ്ങൾക്ക് ശേഷം റോഷ്‌നിയെ ആ ട്രെയിനിങ് റൂമിൽ വെച്ച് കാണുന്നത് വരെ.

**************************

വീണ്ടും കണ്ടുമുട്ടിയതിനു ശേഷം അകലാനുള്ള സാഹചര്യം രണ്ടു പേരും ഉണ്ടാക്കിയില്ല. പരസ്പരമുള്ള സാന്നിധ്യം ഇരുകൂട്ടർക്കും ആവശ്യമായിരുന്നു. വളർന്നു വരുന്ന ഒരു പെൺകുട്ടിയെ എങ്ങിനെ വളർത്തണം എന്നുള്ളത് കൃഷ്ണവർമന് ചിന്താവിഷയം തന്നെയായിരുന്നു. അത് റോഷ്‌നി ഭംഗിയായി കൈകാര്യം ചെയ്തു.

എന്നിട്ടും എന്തുകൊണ്ട് അവർ വിവാഹിതരായില്ല എന്നതിന്, അവരങ്ങനെ ഒരു ബന്ധനത്തിൽ വിശ്വസിച്ചില്ല എന്നേ എനിക്ക് പറയാൻ പറ്റൂ. അവരുടെ ബന്ധം രാധാകൃഷ്ണബന്ധം പോലെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

മാത്രമല്ല, റോഷ്‌നിക്ക് അക്കാലത്ത് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ലഭിച്ചിരുന്നതുമില്ല. അതുകൊണ്ട് തന്നെ അവർ രണ്ട് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

മീര മുഴുവൻ സമയവും റോഷ്‌നിയുടെ കൂടെ തന്നെയായിരുന്നു. മമ്മ അവൾക്ക് ജീവനായിരുന്നു. അനി അവളുടെ കുഞ്ഞനിയനും.

പത്തു പതിനഞ്ച് വർഷം തടസ്സമില്ലാതെ ഒഴുകിയ അവരുടെ ജീവിതം പക്ഷെ, മനുഷ്യരുടെ അസൂയയും കുശുമ്പും കൊണ്ടുള്ള ആക്രമണവും കൈയ്യേറ്റവും കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

***********************

ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അടുത്ത ഫ്ലാറ്റിലെ പ്രദോഷുമായി ചെറിയൊരു അടിപിടിയുണ്ടായത്.അടിയിൽ ഞാൻ ജയിച്ചെങ്കിലും, ജീവിതത്തിൽ എന്നെ തോൽപിക്കാനുള്ള തീ കൊളുത്തിയാണ് അവൻ പോയത്.

അടികിട്ടി ചോരയൊലിപ്പിച്ച് അവൻ പോയി, കുറച്ചു കഴിഞ്ഞപ്പോൾ വന്നത് അവന്റെ അമ്മയായിരുന്നു. ആ കോളനിയിലെ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു അവന്റെ അമ്മ കൈകേയി.

8 Comments

  1. Always with you 😌♥️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ❤️😌

  2. APPU vinte Shishyam

    oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki

    1. അശ്വിനി കുമാരൻ

      ഓർമയുണ്ട് ബ്രോ… ✨️

  3. ❤❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

  4. കഥാനായകൻ

    ഒന്നും പറയാനില്ല ❣️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ?

Comments are closed.