വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 65

“നീ ജനിക്കുമ്പോഴുള്ള കഥ ഒരിക്കലെനിക്ക് പറഞ്ഞുതന്നിരുന്നു അച്ഛൻ. അച്ഛൻ രണ്ടാമത് മമ്മയെ കാണുമ്പോൾ മമ്മ ഗർഭിണിയായിരുന്നു. അച്ഛൻ അന്ന് ചെന്നൈയിൽ ബാങ്കിന്റെ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിലാണ്. ഇവിടെ നിന്ന് അമ്മയില്ലാത്ത മൂന്നു വയസ്സുകാരിയേയും കൂട്ടി ട്രാൻസ്ഫർ കിട്ടി വന്നതാണ്.

ഒറ്റയ്ക്കായിരുന്ന മമ്മ, വാശിക്ക് പഠിച്ച്, എഴുതി, അതേ ബാങ്കിൽ ജോലി വാങ്ങിച്ച് ചെന്നൈയിൽ ട്രെയിനിങ്ങിന് എത്തിയതായിരുന്നു. പതിവു പോലെ അയാൾ ഗർഭിണിയായ മമ്മയെ വിട്ട് മറ്റേതോ പെണ്ണിന്റെ കൂടെ പോയിരുന്നു.

 

പൂർണ്ണഗർഭിണിയായ മമ്മയ്ക്ക് പ്രസവവേദന വന്നപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോയതും ഭർത്താവിന്റെ കോളത്തിൽ ഒപ്പ് വെച്ചതും അച്ഛനായിരുന്നു.”

 

ഇടയ്ക്ക് വെച്ച് കിട്ടാതായിപ്പോയ കത്തുകളാണ് അവരുടെ ജീവിതത്തെ തന്നെ മാറ്റിയത്. അവൾക്ക് വന്ന കത്തുകൾ എല്ലാംതന്നെ അവളുടെ അച്ഛന്റെ കസ്റ്റഡിയിലായപ്പോൾ, മറുപടിയില്ലാതെ തന്നെ അവൻ കുറെക്കാലം കത്തുകൾ അയച്ചു കൊണ്ടിരുന്നു.

പിനീട് ഉള്ളു നീറുന്ന വേദനയോടെയാണെങ്കിലും, ‘അവൾ തന്നെ മറന്നു കഴിഞ്ഞിരിക്കുന്നു’വെന്ന സത്യവുമായി അവൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

പക്ഷെ അവളെ മറക്കാൻ അത്രയെളുപ്പം അവനാവുമായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്നും വിവാഹത്തിനുള്ള എല്ലാ നിർദ്ദേശങ്ങളും അവൻ പലവിധത്തിൽ ഒഴിവാക്കി.

എന്നിട്ടും ഒടുക്കം അമ്മയുടെ കണ്ണീരിനും, ആ മറാത്തിപെണ്ണിനെ നോക്കിയിരുന്നാൽ, ഞാൻ ചത്തു കളയും എന്നൊക്കെയുള്ള ഭീഷണിക്ക് മുൻപിൽ അവന് മുട്ടുമടക്കേണ്ടി വന്നു.

അതിനിടയിലാണ്, ഭദ്രന്റെ മൂത്തമകൻ രാജീവ് അവന് രഹസ്യമായി ആ വിവരം കൊടുക്കുന്നത്, റോഷ്‌നിയുടെ വിവാഹം കഴിഞ്ഞ വിവരം.

അതോടെ തനിക്കുവേണ്ടി കാത്തു നിൽക്കാനാരുമില്ല എന്നുറപ്പിച്ച ശേഷമാണ് അയാൾ ലക്ഷ്മണയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്. പക്ഷേ ദൗർഭാഗ്യം എന്നേ പറയേണ്ടൂ…

8 Comments

Add a Comment
  1. Always with you 😌♥️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ❤️😌

  2. APPU vinte Shishyam

    oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki

    1. അശ്വിനി കുമാരൻ

      ഓർമയുണ്ട് ബ്രോ… ✨️

  3. ❤❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

  4. കഥാനായകൻ

    ഒന്നും പറയാനില്ല ❣️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *