മുക്കാൽ മണിക്കൂർ ഓട്ടമുണ്ടായിരുന്നു ആശുപത്രിയിലേക്ക്. മീരാ ദീദിയുടെ ഭർത്താവ് ഗൾഫിൽ അക്കൗണ്ടന്റാണ്. ICU വിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ പരിചയപ്പെടുത്തി.
“നീ അകത്തു കയറി കണ്ടോളൂ. ഒരു സമയം ഒരാളെയേ കേറാൻ അനുവദിക്കൂ.”
ഞാൻ പാദരക്ഷകൾ ഊരിയിട്ട് ഉള്ളിലേക്ക് കയറി. പുറത്ത് നിന്നിരുന്ന നഴ്സ് എന്റെ ദേഹത്ത് കൂടി വേറൊരു വസ്ത്രം ധരിപ്പിച്ചാണ് ഉള്ളിലേക്ക് വിട്ടത്. നിറയെ റ്റ്യൂബുകളും മോണിറ്ററുകളുമായി പപ്പ ആശുപത്രി കിടക്കയിൽ കിടക്കുന്നു.
ഒരു പത്തു വർഷം മുമ്പെങ്കിലും വാശി പിടിച്ചായാലും അവരെ ഒരുമിപ്പിച്ചിരുന്നുവെങ്കിൽ രണ്ടു പേരേയും ഇപ്പോഴും കാണാമായിരുന്നു.
ഞാൻ പപ്പയുടെ അടുത്തുള്ള കസേരയിലിരുന്നു. പതിയെ അദ്ദേഹത്തിന്റെ കൈ എന്റെ കയ്യിനുള്ളിൽ വെച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ അടഞ്ഞ കൺപോളകൾക്കടിയിലൂടെ ചലിക്കുന്നത് ഞാനറിഞ്ഞു.
അദ്ദേഹം എന്നോടെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ഞാനെന്റെ ചെവി അദ്ദേഹത്തിന്റെ മുഖത്തോട് അടുപ്പിച്ചു. വളരെ പതിയെ ഞാനദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേട്ടു.
“റോഷ്നി….”
എന്റെ കൈകൾ മമ്മയുടേത് പോലെയാണെന്ന് മമ്മയെന്നോട് പറയാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പപ്പയ്ക്ക് അങ്ങനെ തോന്നിയത്. അതോ എന്റെ മമ്മയുടെ ആത്മാവ് എന്റെ കൂടെത്തന്നെയുണ്ടോ…???
അദ്ദേഹത്തിന്റെ നെഞ്ചിൽ തല വെച്ച് ഒന്ന് കരയണമായിരുന്നു എനിക്ക്. ഒരിക്കൽ കൂടി ഒന്ന് മാപ്പു പറയാൻ. വീണ്ടും എന്നെ പഴയ പോലെ സ്നേഹിക്കാൻ പറയണമായിരുന്നു.
കുറെനേരം ഞാനവിടെ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്ന് എന്നോട് പുറത്തിരിക്കാൻ പറഞ്ഞപ്പോൾ എനിക്കത് പൂർണ്ണമായും ഇഷ്ടമായിട്ടല്ലെങ്കിലും, ഞാനെന്റെ കൈ മെല്ലെ എടുത്തു.
പുറത്ത് മീരാ ദീദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനവരുടെയടുത്ത് പോയിരുന്നു. ദീദീ മെല്ലെ പഴയ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി…
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?