തന്റെ വരവിനായി കാത്തിരിക്കണമെന്നും നീയില്ലാതെ ജീവിതമില്ലെന്നും കൃഷ്ണൻ അവൾക്കും എഴുതിയെങ്കിലും ഒന്നും അവരുടെ ഇഷ്ടത്തിനായിരുന്നില്ല നീങ്ങിയത്. അല്ലെങ്കിലും മനുഷ്യരുടെ കാര്യങ്ങൾ നീക്കുന്നത് ഈശ്വരനാണല്ലോ.
******************
“അനീ… നിനക്ക് അച്ഛനെ കാണണ്ടേ ?”
മീരാദീദിയുടെ ചോദ്യമാണ് എന്നെ ആലോചനകളിൽ നിന്നുയർത്തിയത്. അന്നേരം ഒരു ചുഴിയിൽ നിന്നുയർന്ന പോലെയായിരുന്നു എന്റെ മനസ്സ്.
“വേണം… എനിക്കദ്ദേഹത്തെ കാണണം.?”
“എന്നാൽ വാ എന്റെ വണ്ടിയിൽ പോകാം..” മീര അവനോട് നിർദ്ദേശിച്ചു.
“അനീ…അന്ന് ഞങ്ങൾ പോയതിന് ശേഷം , പിന്നെന്താ സംഭവിച്ചത്?” കാറിന്റെ ഫ്രണ്ട് സീറ്റിലിരിക്കെ മീര അനിരുദ്ധിനോട് ചോദിച്ചു.
“ആ കൊല്ലത്തെ സ്കൂൾ കഴിഞ്ഞതും, മമ്മ ട്രാൻസ്ഫർ വാങ്ങിച്ചു. പപ്പ ഇല്ലാതെ മമ്മയ്ക്ക് അവിടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ പറഞ്ഞ വാക്കുകൾക്ക് ഞാനെത്രയോ തവണ രണ്ടു പേരോടും മാപ്പു ചോദിച്ചെന്നറിയുമോ…???
പക്ഷേ മമ്മ ഇത്രയും കാലം എന്നോട് ‘സാരമില്ല’ എന്നൊരു വാക്കു പോലും പറഞ്ഞിട്ടില്ല. മൂന്നു കൊല്ലം കഴിഞ്ഞ് ഞാൻ എഞ്ചിനീയറിംഗിന് ചേർന്നതിന് ശേഷം, എന്റെ ഹോസ്റ്റലിൽ മമ്മ വന്നു…
മമ്മ, ബാങ്കിലെ ജോലി മതിയാക്കി വി ആർ എസ് എടുത്ത് തിരികെ മുംബൈയിലേക്ക് പോവുകയാണെന്ന് പറയാൻ. നിങ്ങളെ ആരെയും കാണാൻ എനിക്ക് ഒരു വഴിയും ഇല്ലായിരുന്നു.”
“നീ വന്നു കണ്ട കാര്യം അച്ഛൻ എന്നോട് പറഞ്ഞിരുന്നു. നീ വല്ലാതെ കരഞ്ഞു എന്നും പറഞ്ഞു. അവന് ദേഷ്യം പിടിക്കാനും സങ്കടം പറയാനും നമ്മളല്ലാതെ വേറാരും ഇല്ലല്ലോയെന്ന് അച്ഛനെപ്പോഴും പറയും. എല്ലാം ശരിയാക്കാം എന്ന് കരുതിയപ്പോഴേക്കും, മമ്മ ആരുടെയോ കൈവശം ഒരു കത്ത് കൊടുത്തയച്ചിരുന്നു.
നിങ്ങളെ രണ്ടു പേരേയും കാണാൻ ശ്രമിക്കരുത്, മീരയുടെ ഭാവിയോർക്കണം എന്നൊക്കെ പറഞ്ഞ്. അച്ഛനെ നോക്കണം എന്നു പറഞ്ഞ് എനിക്കും ഒരെഴുത്തുണ്ടായിരുന്നു. നിനക്കറിയുമോ അനീ… അമ്മയില്ലാത്തതിന്റെ കുറവ് ഒരിക്കലും എന്നെയറിയിച്ചിരുന്നില്ല നിന്റെ മമ്മ.”
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?