പിജി കഴിഞ്ഞ് നിൽക്കുന്ന കൃഷ്ണവർമന് ഒരു ജോലി ശരിയാക്കിക്കൊടുക്കാൻ ഭദ്രന് സാധിക്കും എന്നായിരുന്നു അതിനു പിന്നിലെ വിചാരം. മൂന്നു മാസം അവിടെ നിന്നെങ്കിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ഓഫീസർ ജോലിയുമായാണ് കൃഷ്ണവർമൻ തിരിച്ചു പോയത്.
ഇതേ സമയത്ത് തന്നെയാണ് റോഷ്‌നി വിത്തൽഭായ് എന്ന മറാത്തി പെൺകുട്ടി, കൃഷ്ണവർമനുമായി ചങ്ങാത്തത്തിലാവുന്നതും. ഒരേതരം ഇഷ്ടാനിഷ്ടങ്ങളായിരുന്നു രണ്ടു പേർക്കും. പുസ്തകങ്ങൾ, സിനിമ, സംഗീതം, അങ്ങനെയങ്ങനെ.
നല്ലൊരു ഗായിക കൂടിയായിരുന്നു റോഷ്‌നി. കൃഷ്ണൻ നല്ലൊരു സംഗീതപ്രേമിയും ഒരു ബാംസുരി വാദകനുമായിരുന്നു. അതവരെ കൂടുതൽ അടുപ്പിച്ചു. അക്കാലത്ത് റോഷ്നി അവനെ വിളിച്ചിരുന്നത് കണ്ണനെന്നായിരുന്നു.
കൃഷ്ണന്റെ ബാംസുരി വായന അവൾക്കേറെ പ്രിയപ്പെട്ടതായിരുന്നു.
തമ്മിൽ തമ്മിൽ കാണുമ്പോഴൊക്കെ അവനെക്കൊണ്ട് ബാംസുരി വായിപ്പിക്കലായിരുന്നു അവളുടെ പ്രധാന ഹോബി. അവനത് വളരെ ഇഷ്ടവുമായിരുന്നു.
പക്ഷേ ആ അടുപ്പത്തിന് അധികം ആയുസ്സുണ്ടായില്ലെന്ന് മാത്രം.
വെക്കേഷൻ കഴിഞ്ഞ് അവൾക്ക് തിരിച്ച് അവളുടെ നാട്ടിലേക്ക് പോകേണ്ടി വന്നു. ജോലിയിലെ ആദ്യത്തെ പോസ്റ്റിങ് തിരുവനന്തപുരത്തായത് കൊണ്ട് കൃഷ്ണനും പോകാതെ പറ്റാതായി.
റോഷ്നിയുടെ ഭൈയ്യായും, ബലഭദ്രനും തമ്മിൽ നല്ല സുഹൃത്ബന്ധമുള്ളത് കൊണ്ട്, ബന്ധം മുറിഞ്ഞു പോവില്ലന്ന വിശ്വാസത്തിലാണ് അന്നവർ പിരിഞ്ഞത്.
പരസ്പരം അഡ്രസ്സ് കൊടുത്ത് മറക്കാതെ കത്തയക്കണമെന്നും, പറ്റിയാൽ മാസത്തിൽ രണ്ടുതവണയെങ്കിലും പരസ്പരം അയക്കണമെന്നും പറഞ്ഞാണ് അന്നവർ പിരിഞ്ഞത്.
ആദ്യത്തെ കുറച്ചു കാലം അതങ്ങനെ തന്നെ തുടർന്നു. അവളുടെ കത്തുകളിൽ, അച്ഛൻ ഈ ബന്ധം അറിഞ്ഞ് ദേഷ്യപ്പെട്ടെന്നും, കൃഷ്ണനയക്കുന്ന പല കത്തുകളും അവൾക്ക് കിട്ടാറില്ലെന്നും എഴുതിയിരുന്നു.
എന്നിരുന്നാലും അവളെ മറക്കരുതെന്നും എങ്ങനെയെങ്കിലും അങ്ങോട്ട് വന്ന് അവളുടെ അച്ഛനുമായി സംസാരിച്ച് എല്ലാം ശരിയാക്കണമെന്നും അവളെഴുതി.
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?