“കുറച്ച് ബുദ്ധിമുട്ടി. മമ്മയുടെ ഡയറിയിൽ ഉണ്ടായിരുന്നത് തൃശൂരൂള്ള വീടിന്റെയായിരുന്നു. അവിടെ ചെന്നപ്പോഴാണ് നിങ്ങൾ ബാംഗ്ലൂർക്ക് ഷിഫ്റ്റ് ചെയ്തുവെന്നറിയുന്നത്. പിന്നെയും പലരോടും സംസാരിച്ച് ഏകദേശം ലൊക്കേഷൻ കിട്ടി. അതുവെച്ച് കണ്ടുപിടിച്ചു.”
“മമ്മയ്ക്ക് സുഖമല്ലേ…?”
“ഇല്ല പോയി. രണ്ടാഴ്ചയായി.”
ഞാൻ പറഞ്ഞത് കേട്ട്, മീര സോഫയിൽ തളർന്നിരുന്നു. നിശ്ശബ്ദമായി കുറച്ച് സമയം ഞങ്ങളിരുന്നു. അവരുടെ കണ്ണിലും നനവുണ്ടായിരുന്നു.
“അപ്പോൾ ഏകദേശം ആ സമയത്ത് തന്നെയാണ് അച്ഛനും. അവർക്ക് തമ്മിൽ ഇപ്പോഴും ആ കണക്ഷനുണ്ടല്ലേ. പുറം ലോകമറിയാതെ. മൊബൈലും, മെയിലും, കത്തും ഒന്നുമില്ലാതെ തന്നെ ?” അൽപനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവർ ചോദിച്ചു.
“ദീദീ… സത്യത്തിൽ, അവരെ ഒരിക്കലും ഒന്നിച്ചു ചേരാൻ സമ്മതിക്കാഞ്ഞത് ഞാനായിരുന്നു അല്ലേ ?”
“അല്ല നീയൊറ്റക്കല്ലല്ലോ അനീ… ഞാനും നീയും അവരുടെ രണ്ടു പേരുടേയും കുടുംബങ്ങളും എല്ലാവരും ഉത്തരവാദികളല്ലേ…???”
“എനിക്കറിയില്ല ദീദീ. അന്നദ്ദേഹം ഫ്ലാറ്റിൽ നിന്നും ഇറങ്ങിപോയ രംഗം, ഇനിയും മറന്നിട്ടില്ല. ഞാൻ മാത്രമായിരുന്നു അതിനു കാരണം. അതോടെയാണ് എല്ലാം മാറിയത്. ഇത്രയും കാലം കഴിഞ്ഞിട്ടും കുറ്റബോധം എന്നെ വിട്ടൊഴിയുന്നില്ല. ഇനി എന്ത് ചെയ്താലും അതിന് ഫലവുമില്ല.
ഒരു കൗമാരക്കാരന്റെ വാശി, എന്റെ മമ്മ എന്റെ മാത്രമായാൽ മതിയെന്ന അതിമോഹം… അതു മാത്രമേ അതിനു കാരണമായുള്ളൂ. പക്ഷേ എന്റെ വാക്കുകൾ അദ്ദേഹം ക്ഷമിച്ചപ്പോഴും മമ്മ ഒരിക്കലും ക്ഷമിച്ചില്ലായിരുന്നു.
വാശിക്ക് മമ്മ ഒരിക്കലും പിറകിലായിരുന്നില്ല. ആ വാശി കാരണമാണ് മമ്മ, വിവാഹശേഷം വീണ്ടും അദ്ദേഹവുമായി അടുത്തത്…
*********************
എൺപതുകളിലെ ഒരു വെക്കേഷൻ സമയത്താണ്, തൃശ്ശൂരുകാരൻ വി.ഡി കൃഷ്ണവർമൻ, തമിഴ്നാട്, തിരുവാരൂർ പോലീസ് ക്വാർട്ടേഴ്സിൽ എത്തുന്നത്. കൃഷ്ണന്റെ മുതിർന്ന ജേഷ്ഠൻ, ഭദ്രനെന്ന് വിളിക്കുന്ന ബലഭദ്രവർമൻ അന്ന് ജോലിസംബന്ധമായി കുടുംബത്തോടൊപ്പം അവിടെയാണ്.
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?