മമ്മയുടെ കണ്ണൻ ആരാണെന്ന് എനിക്കറിയാം. അപ്പോൾ കണ്ണനിൽ നിന്നകന്ന് രാധ വിരഹിണിയായി കഴിയേണ്ടി വന്നതെന്തുകൊണ്ടെന്ന് ചോദിച്ചില്ല…
ചില സമയത്ത് എനിക്ക് തന്നെ തോന്നിയിരുന്നു, ഞാൻ തന്നെയാണ് മമ്മയുടെ ജീവിതത്തിലെ രാധാ വിരഹത്തിനു കാരണക്കാരൻ എന്ന്.
എനിക്ക് വേണ്ടിയാണല്ലോ മമ്മ ഈ ജീവിതം തന്നെ തിരഞ്ഞെടുത്തത്.
ബെല്ലടിക്കേണ്ടി വന്നില്ല, വാതിൽ തുറക്കാൻ. നല്ല ഉയരമുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. കോട്ടൺ ചുരിദാർ. എങ്ങോട്ടോ പോവാൻ വേണ്ടി ഇറങ്ങിയതാണെന്ന് തോന്നുന്നു. അവർ എന്നെ കണ്ട് സംശയത്തോടെ ഒന്നു നോക്കി.
“ആരാ ? എന്താ വേണ്ടത് ?”
“കൃഷ്ണ വർമൻ..?”
“അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലാണ്. രണ്ടാഴ്ചയായി. ഞാനങ്ങോട്ട് പോവാൻ ഇറങ്ങിയതാണ്. നിങ്ങളാരാ…?”
“മീരാദീദി ? ഇത് ഞാനാണ് അനിരുദ്ധ്.”
അവർ ഒരു നിമിഷം അവിടെതന്നെ നിന്നു. പറഞ്ഞത് വിശ്വസിക്കാൻ ആവാത്തത് പോലെ. പിന്നീട് മെല്ലെ പറഞ്ഞു.
“എന്താ അനി, നീ പുറത്ത് തന്നെ നിന്നത്…? വാ അകത്ത് കയറി ഇരിക്ക്.” ഞാൻ മെല്ലെ അകത്തേക്ക് കയറി.
ആ ലിവിങ് റൂമിൽ സോഫയ്ക്ക് തൊട്ടുമുകളിലെ ചുവരിൽ ഒരു മനോഹരമായ ബാംസുരി, പ്രദർശനത്തിനെന്നപോലെ ക്ലാമ്പ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അതിലേക്ക് തെല്ലിട നേരരം നോക്കി നിന്ന ശേഷം ഞാൻ ചോദിച്ചു
: “പപ്പയ്ക്ക് എന്തു പറ്റി ?”
“രണ്ടാഴ്ച മുമ്പ് ഒരു അറ്റാക്ക്. അതിനൊരാഴ്ച്ച മുമ്പ് ഞാൻ ചെക്ക് ചെയ്തതായിരുന്നു. ഒരു കുഴപ്പവുമില്ലായിരുന്നു. രാവിലെ ജോലിക്ക് വന്ന രുക്കു ചേച്ചിയാണ് വിളിച്ചു പറഞ്ഞത്.
അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇപ്പോഴും പക്ഷെ അതേ കണ്ടീഷൻ തന്നെ. രാത്രി എന്റെ ഹസ് അവിടെ നിൽക്കും , പകൽ ഞാനും. അങ്ങോട്ടേക്ക് ഇറങ്ങാൻ പോകുകയായിരുന്നു ഞാൻ, അപ്പോഴാണ് നീ വന്നത്. അല്ല, ഈ അഡ്രസ്സ് എങ്ങനെ കണ്ടുപിടിച്ചു…?”
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?