“അറുപത് വയസ്സ് ഒരാൾക്ക് മരിക്കാനുള്ള പ്രായമാണോ ദീദീ ?” ഞാൻ ചോദിച്ചുവെങ്കിലും അവിടെ പിന്നയും നീണ്ട നിശ്ശബ്ദത തളംകെട്ടിനിന്നു. പറയാൻ ഞങ്ങൾക്കിടയിൽ വാക്കുകളില്ലാത്തത് പോലെ. പക്ഷെ ആ മൗനത്തിലൂടെ ഞങ്ങൾ മമ്മയെക്കുറിച്ചും, ഞങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും ഓർത്തു. മീര വീണ്ടും എന്റെ ചേച്ചിയും, ഞാൻ കുഞ്ഞനുജനുമായി.
അന്ന് സന്ധ്യയോടെ പപ്പയുടെ നിലയിൽ നല്ല പുരോഗതിയുണ്ടായി. കണ്ണ് തുറന്നു. രാത്രി ഞാനദ്ദേഹത്തെ ഉള്ളിൽ കയറി ഒന്നു കൂടി കണ്ടു.
“അനീ, നീയെത്തിയോ മോനേ..’ എന്നൊരു ചോദ്യം മാത്രം ചോദിച്ച് അദ്ദേഹം വീണ്ടും മരുന്നുകളുടെ ബന്ധനത്തിലൂടെ മയക്കത്തിലേക്കാണ്ടു.
ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് റോഷ്‌നി എവിടെയാണ് എന്നായിരുന്നു. എല്ലാവരും സത്യം പറയാൻ മടിച്ചെങ്കിലും പപ്പ തന്നെ അവസാനം ചോദിച്ചു.
“അപ്പോൾ അവൾ പോയല്ലേ ? എന്നെ ഒറ്റയ്ക്കാക്കിയിട്ട് ?” അദ്ദേഹം കരയുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് അടുത്തൊരു ദിവസം മീര പറഞ്ഞത്. എന്നെ അടുത്തു പിടിച്ചിരുത്തി കുറെ നേരം എന്റെ കൈകളിൽ തലോടി, പഴയതുപോലെ…
അടുത്ത ദിവസം തന്നെ മമ്മയുടെ ആഗ്രഹം പോലെ, പപ്പയുടെ വീട്ടുമുറ്റത്തെ ഇടതു വശത്തെ കടമ്പുമരത്തിന്റെ ചുവട്ടിൽ ഒരു കുഴിയെടുത്ത് ഞാനാ കലശം സ്ഥാപിച്ചു. അങ്ങനെ മമ്മയുടെ ആഗ്രഹം പോലെ അവർ പപ്പയുടെ അടുക്കലേക്ക് തിരികെ എത്തിയിരിക്കുന്നു.
കൃഷ്ണവർമൻ രാവിലത്തെ നേർത്ത കാറ്റിൽ മുല്ലപൂക്കൾ പൊഴിയുന്ന വള്ളികുടിലിൽ ഏകനായിരുന്നുകൊണ്ട് കൈകളിൽ തന്റെ പഴയ ബാംസുരിയുമായി റോഷ്‌നിയുടെ ചിതാഭസ്മം സ്ഥാപിച്ച കടമ്പുമരത്തിലേക്ക് നോക്കി.
“റോഷ്‌നി…”, അയാൾ മെല്ലെ വിളിച്ചു.
“നീയെവിടെയും പോയില്ല, എന്റെ കൂടെതന്നെയുണ്ട്.”
അയാളുടെ കൈകൾ, താൻ പണ്ട് റോഷ്‌നിക്കുവേണ്ടി മുരളികയൂതുവാൻ ഉപയോഗിച്ചിരുന്ന ബാംസുരിയിൽ തലോടി നീങ്ങിക്കൊണ്ടിരുന്നു.
അയാളുടെ വിളി കേട്ടെന്ന പോലെ, വള്ളികുടിലിനു പുറത്ത് ഒരു മാരുതൻ മെല്ലെ വീശി, പൂത്തുനിന്ന ആ കടമ്പുമരത്തിലെ പൂക്കളെ പൊഴിച്ചുകൊണ്ടിരുന്നു…
The End.
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?