രാത്രി വൈകിയാണ് പപ്പ വരാറ് . വന്നാൽ എനിക്ക് ചോക്ലേറ്റും തന്ന്, ഭക്ഷണം കഴിഞ്ഞ്, മീരയെയും കൂട്ടി തൊട്ടപ്പുറത്തെ ഫ്ലാറ്റിലേക്ക് പോകും. അന്നും പതിവ് പോലെ കയ്യിൽ ചോക്ലേറ്റുമായി അദ്ദേഹം വന്നു. സുഖമില്ലാതെ കിടക്കുകയാണെന്ന് കേട്ടപ്പോൾ മുറി തുറന്ന് എന്നെ കാണാൻ വന്നു.
മനസ്സുലഞ്ഞ് മുഴുവൻ ലോകത്തോടും പകയും, ദേഷ്യവുമായി നിൽക്കുന്ന ഒരു പതിനഞ്ചുവയസ്സുകാരനെ നിങ്ങൾ ഉപദേശിക്കാൻ പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ പോകരുത്. ജീവിതത്തിൽ നിങ്ങളത് മറക്കില്ല.
ചെയ്യുന്നതോ പറയുന്നതോ എന്തെന്നോ, ആരോടെന്നോ അറിയാത്ത പ്രായം, അതുതന്നെയാണ് അന്നു സംഭവിച്ചത്.
ഞാനെന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കോർമ്മയില്ല. പക്ഷേ, ഇനി ഈ വീട്ടിൽ വരരുതെന്നും, നിങ്ങളെ എനിക്ക് കാണേണ്ടെന്നും, വളരെ മൂർച്ചയേറിയ വാക്കുകളാൽ തന്നെ ഞാൻ പറഞ്ഞു.
ഓടി വന്ന മമ്മ എന്റെ മുഖത്തടിച്ചത് എനിക്കോർമ്മയുണ്ട്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് മമ്മയെന്നെ തല്ലുനത്. അത്രയുമായതോടെ ഞാനവരെ തള്ളിപുറത്താക്കിയിട്ട് വാതിലടച്ചു.
പുറത്ത് മമ്മയുടെ തേങ്ങിക്കരച്ചിൽ രാത്രി മുഴുവൻ കേട്ടു. പപ്പ ഒരുപക്ഷേ കൂടെ ഇരുന്നിട്ടുണ്ടാവും. എന്റെ വാക്കുകൾ അവരുടെ ഹൃദയത്തിനെ കീറി മുറിച്ചിട്ടുണ്ടാവണം.
ഇനിയും തുന്നിചേർക്കാൻ കഴിയാത്തത്രയും ആഴത്തിൽ. പിറ്റേന്ന് മുറിക്ക് പുറത്ത് വന്നപ്പോൾ മമ്മ ഉണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു അന്ന് മുഴുവൻ. വൈകിട്ടായപ്പോൾ എന്നെ വിളിച്ചിരുത്തി പറഞ്ഞു…
“നോക്ക് അനിരുദ്ധ്, ഇനി നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളൂ. മറ്റാരും നമ്മുടെ ജീവിതത്തിൽ ഇല്ല. മനസ്സിലാവുന്നുണ്ടോ ? ഇനി നിനക്ക് നിന്റെ യഥാർത്ഥത്തിലുള്ള അച്ഛന്റെ അടുത്ത് പോകണം എന്നുണ്ടെങ്കിൽ, അഡ്രസ്സ് ഞാൻ തരാം.
നീ പോയി കണ്ടു പിടിച്ചോളൂ. പക്ഷേ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വരരുത്.”
Always with you 😌♥️
താങ്ക്സ് ❤️😌
oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki
ഓർമയുണ്ട് ബ്രോ… ✨️
❤❤❤❤
?❤️
ഒന്നും പറയാനില്ല ❣️
താങ്ക്സ്…
?