എന്നാല് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷക്ക് വിപരീതമായി ക്രിസ്റ്റഫർ കംബാനോയെ ഫസ്റ്റ് ഡിഗ്രീ മർഡറിന് പകരം മാൻസ്ലോട്ടർ ചാർജിന് കോടതി ശിക്ഷിച്ചു.
“എനിക്ക് അന്ന് അവളോട് ഞാൻ ചെയ്തതിൽ അതിയായ വിഷമം ഉണ്ട്. അവളോടും എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് അവളെ ഇനി മടക്കി കൊണ്ടുവരാൻ സാധിക്കില്ല. പക്ഷേ ഞാൻ ചെയ്തതിനുള്ള കൂലി എനിക്ക് ലഭിച്ചു കഴിഞ്ഞു.” ഇതായിരുന്നു ക്രിസ്റ്റഫർ അവസാനമായി തൻ്റെ മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞത്.
ക്രിസ്റ്റഫർ കംബാനോക്ക് 1,000 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു.
കോടതി വിധി കൽപ്പിച്ച ഉടൻ തന്നെ കാരെനിൻ്റെ സഹോദരി എഴുന്നേറ്റ് നിന്ന് ഉറക്കെ പറഞ്ഞു. “നീ ഒരിക്കലും ജയിലിൽ നിന്ന് പുറത്ത് വരില്ല. നിൻ്റെ ഓരോ പരോൾ ഹിയറിങ്ങിലും ഞാൻ വരും, നീ ജയിൽ മോചിതനാവില്ല എന്ന് ഉറപ്പ് വരുത്താൻ, കാരണം നീ എൻ്റെ സഹോദരിയെ കുറിച്ച് കള്ളം പറഞ്ഞു…”
????????
സാങ്കേതിക വിദ്യ ഇന്ന് കാണുന്നതിലും വളരെ പരിമിതമായിരുന്ന ഒരുകാലത്ത് ഫോറൻസിക് സയൻസും പോലീസും ചേർന്ന് രക്ഷപ്പെടാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു കൊലപാതകം തെളിയിച്ച കഥയാണ് ഇത്. കുറ്റാന്വേഷണ രംഗത്ത് ശാസ്ത്രത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് ശാസ്ത്രത്തിന് ഒട്ടും പ്രാധാന്യം നൽകാത്ത ഇന്ത്യ പോലുള്ള നമ്മുടെ രാജ്യത്തോട് ഈ കേസ് ഡയറികൾ വിളിച്ചു പറയുന്നു.
(Ps: സാധാരണ ഗതിയിൽ അമേരിക്കൻ രാജ്യങ്ങളിലെ നിയമ വ്യവസ്ഥ അനുസരിച്ച് മാൻസ്ലോട്ടർ ചാർജിനു ജയിൽ ശിക്ഷ വളരെ പരിമിതം ആയിരിക്കും. എന്നാല് ഈ കേസിലെ ഭീകരത കണക്കിൽ എടുത്താണ് ജൂറി ഇത്തരം ഒരു അസാധാരണ വിധി പുറപ്പെടുവിച്ചത്.)
????????
പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???
താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.
എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട് പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.
പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)
ഇനിയും ഒരുപാട് കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ??
Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)
നൂറു ശതമാനം യോജിക്കുന്നു.
കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം
വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.
❤️വേഗം അടുത്ത കഥയുമായി വരൂ.
???
❤️
കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.
തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..
Nannayittund?
Thank you
❤❤????????
❤️
❤❤????
❤️