വീട് പറഞ്ഞ കഥ.. [Elsa2244] 77

Views : 2992

പോലീസുകാർ അവളുടെ അമ്മയിൽ നിന്നും 2 സഹോദരിമാരിൽ നിന്നും അവളുടെ മൂന്ന് മക്കളിൽ നിന്നും മുൻ ഭർത്താവിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിച്ചു. എഫ്ബിഐ ഫോറൻസിക് ഉദ്യോഗസ്ഥർ RFLP ഡിഎൻഎ എക്സാമിനേഷൻ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. നാല് വിത്യസ്ത ക്രോമസോമുകളിൽ നിന്നുള്ള ഡിഎൻഎ പ്രൊഫൈലുകൾ അനലൈസ് ചെയ്യുന്ന രീതിയാണ് ഇത്. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളുകൾ കാരെൻ കംബാനോയുടെത് തന്നെയാണ് എന്ന് റിസൽറ്റ് വന്നു.

 

കാണാതായി 8 മാസങ്ങൾക്ക് ശേഷം കാരെൻ കംബാനോ മരണപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിധി എഴുതി. തൻ്റെ ഭാര്യയുടെ കൊലപാതകത്തിൽ ക്രിസ്റ്റഫർ കംബാനോ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാ പ്രധാന തെളിവുകളും ക്രിസ്സിന് എതിരെ ആയിരുന്നു വിരൽ ചൂണ്ടിയത്.

 

ഫോറൻസിക് തെളിവുകൾ, അയൽക്കാർ കേട്ട വഴക്ക്, അന്നെ ദിവസം രാത്രിയെ കുറിച്ച് ക്രിസ് പറഞ്ഞ കള്ളങ്ങൾ, പിറ്റെ ദിവസം അയാൾ ഭാര്യയുടെ ആഭരണങ്ങൾ വിറ്റത്.. എല്ലാം ക്രിസ്റ്റഫറിന് എതിരെ ഉള്ള തെളിവുകൾ ആയിരുന്നു.

 

ക്രിസ് പറഞ്ഞത് പോലെ കാരെൻ കംബാനോ ആ വീട് വിട്ട് അന്നെ രാത്രി പുറത്ത് പോയിട്ടില്ല എന്ന് പ്രോസിക്യൂട്ടർമാർ വിശ്വസിച്ചു.

 

അയൽക്കാർ പറഞ്ഞത് പോലെ കാരെൻ കംബാനോയും ഭർത്താവ് ക്രിസ്റ്റഫർ കംബാനോയും തങ്ങളുടെ വീടിൻ്റെ ലിവിംഗ് റൂമിൽ വച്ച് വഴക്കിടുന്നു. തുടർന്ന് ആ വഴക്ക് അവരുടെ ബെഡ്റൂമിലേക്ക് നീങ്ങുന്നു. എന്നാല് അവിടെ വച്ച് വഴക്ക് അക്രമാസക്തം ആയി മാറുന്നു.

 

ക്രിസ് ബെഡ്റൂമിൽ കിടന്ന ഒരു മാരക വസ്തു ഉപയോഗിച്ച് കാരെനിൻ്റെ തലക്ക് അടിക്കുന്നു അവള് കട്ടിലിൻ്റെ കാലിൽ തലയിടിച്ച് നിലത്തേക്ക് വീഴുന്നു. തുടർന്ന് ക്രിസ് ഏറ്റവും ചുരുങ്ങിയത് 3 തവണയും സ്വാഭാവികമായും അതിൽ കൂടുതലും തവണ അവളുടെ തലക്ക് അടിക്കുന്നു. കാരെൻ നിലത്ത് ചോര വാർന്ന് കിടക്കുമ്പോൾ ക്രിസ് അടുത്തുള്ള ഒരു നൈറ്റ് ബാറിലേക്ക് പോകുന്നു. അയൽക്കാർ എല്ലാം ഉറങ്ങി എന്ന് ഉറപ്പു വരുത്തുന്നത് വരെ അയാൾ അവിടെ ചിലവഴിക്കുന്നു. വീട്ടിൽ തിരിച്ചെത്തിയ ക്രിസ് ബെഡ്ഷീറ്റും ടെലിഫോൺ കേബിളും ഉപയോഗിച്ച് കാരെനിൻ്റെ ബോഡി പൊതിഞ്ഞ ശേഷം വീടിന് പുറത്തേക്ക് ചുമന്ന് കൊണ്ടുപോകുന്നു. പോകുന്ന വഴിയിൽ അവളുടെ തല യൂട്ടിലിറ്റി റൂമിൻ്റെ വാതിലിൽ ഉരഞ്ഞ പാടുകൾ ലൂമിനോൾ ടെസ്റ്റിൽ കണ്ടത്തപ്പെട്ടിരുന്നു.

 

തുടർന്ന് ക്രിസ് അവളുടെ ബോഡി തറയിൽ ഇടുകയും പുറകുവശത്തെ വാതിൽ വഴി പുറത്ത് കാറിലേക്ക് വലിച്ചു കൊണ്ടുപോവുകയും ചെയ്തു. അന്ന് രാത്രി ഏതെങ്കിലും ഒറ്റപ്പെട്ട അജ്ഞാത സ്ഥലത്ത് അയാൾ അവളുടെ ശരീരം ഉപേക്ഷിച്ചിരിക്കാം. വീട്ടിൽ തിരികെ എത്തിയ ക്രിസ് അകത്തും പുറത്തും ഉള്ള രക്തത്തിൻ്റെ എല്ലാ പാടുകളും കഴുകി കളഞ്ഞു.

Recent Stories

The Author

Elsa2244

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa💖💖💖

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ💖💖

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. EKANA🖤FARIDUN😈

    Nannayittund😻

    1. Thank you

  6. ❤❤💖👍👍👍👍🙏🙏🙏

  7. ❤❤👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com