വീട് പറഞ്ഞ കഥ.. [Elsa2244] 77

 

ഫോറൻസിക് ഉദ്യോഗസ്ഥർ ആദ്യം തന്നെ അവർക്ക് ലഭിച്ച സാമ്പിളിൽ ഒക്ടലോണി ടെസ്റ്റ് ആണ് നടത്തിയത്. ഇത് ഒരു സ്പീഷീസ് ഡിട്ടർമിനേഷൻ ടെസ്റ്റ് ആണ്. സാമ്പിൾ ഉപയോഗിച്ച് രക്തം മനുഷ്യനിൽ നിന്ന് വന്നതാണോ അതോ മറ്റേതെങ്കിലും ജീവിയിൽ നിന്നും വന്നതാണോ എന്ന് കണ്ടെത്താൻ ആണ് ഈ ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിൽ കാർപ്പറ്റിൽ ഉള്ളത് മനുഷ്യ രക്തം തന്നെയാണ് എന്ന് തെളിയിക്കപ്പെട്ടു.

 

ഇതോടെ തങ്ങൾ അന്വേഷിക്കുന്നത് ഒരു സാധാരണ മാൻ മിസ്സിംഗ് കേസ് അല്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. എന്നാല് ധാരാളം ചോദ്യങ്ങൾ ഇനിയും ഉത്തരം കിട്ടാതെ ബാക്കിയാണ്. കഥയുടെ മുഴുവൻ ഭാഗവും ഉറങ്ങി കിടക്കുന്നത് കംബാനോ ദമ്പതികളുടെ വീട്ടിനുള്ളിൽ തന്നെയാണ് എന്ന് അപ്പോഴും ഉദ്യോഗസ്ഥർക്ക് ഉറപ്പായിരുന്നു.

?????????

 

കാർപ്പറ്റിൽ കണ്ടെത്തിയ മനുഷ്യ രക്തം കാരെൻ കംബാനോയുടെത് ആണെന്ന് അന്വേഷണ ഉദ്യോസ്ഥർ സംശയിച്ചു. തൻ്റെ ഭാര്യയുടെ തിരോധാനത്തിൽ താൻ പറയുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ ക്രിസ്സിന് അറിയാം എന്നും അവർ വിശ്വസിച്ചു.

 

പോലീസിൻ്റെ ചോദ്യം ചെയ്യലിൽ തൻ്റെ ഭാര്യയുടെ തിരോധാനത്തിന് തനിക്ക് ഒരു പങ്കും ഇല്ലെന്ന് ക്രിസ് ആവർത്തിച്ച് പറഞ്ഞു. പക്ഷേ സംഭവം നടന്ന ദിവസം രാത്രി നടന്നു എന്ന് ക്രിസ് വാദിക്കുന്ന സംഭവങ്ങൾ യഥാർത്ഥത്തിൽ പൂർണമായും സത്യമല്ലെന്ന തെളിവുകൾ പോലീസിന് ബോധ്യമാവൻ തുടങ്ങി.

 

നൈറ്റ് ക്ലബ്ബിലെ ബാർ അറ്റൻഡർ സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ ജൂലായ് 1 ന് രാത്രി ക്രിസിനെ അവിടെ കണ്ടതായി താൻ ഓർക്കുന്നില്ല എന്നവൾ മറുപടി പറഞ്ഞു.

 

ഇതിന് പുറമെ ക്രിസ് കാരെനിൻ്റെ ചില ആഭരണങ്ങൾ അവൾ കാണാതായ പിറ്റെ ദിവസം രാവിലെ വിറ്റതിനുള്ള റസീപ്റ്റ്കൾ പോലീസിന് ലഭിച്ചു. എന്നാല് ബോഡി ലഭിക്കാത്ത പക്ഷം പോലീസിന് ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു കാര്യം വീടിനകത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തുക എന്നതായിരുന്നു. എന്നാല് ബെഡ്റൂമിൽ കണ്ട രക്തക്കറ ഒഴിച്ച് നിർത്തിയാൽ ഒരു സംഘർഷം നടന്നതിൻ്റെ യാതൊരു ലക്ഷണവും ആ വീട്ടിൽ ഇല്ലായിരുന്നു.

 

ഒക്ലഹോമ സിറ്റിയിൽ ഉള്ള ഒരു സാധാരണ വീടാണ് അത്. ഉള്ളിൽ കയറി നോക്കിയാൽ ചുവരുകളും മുകൾഭാഗവും തറയും എല്ലാം വളരെ അധികം വൃത്തിയോടെയാണ് കാണപ്പെട്ടത്. സത്യത്തിൽ ഒറ്റനോട്ടത്തിൽ പ്രത്യേകിച്ച് ഒന്നും ആ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ അത് പൂർണമായി വിശ്വസിക്കാൻ അവർ തയ്യാറായില്ല.

 

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിൽ ഉള്ളതോ അല്ലെങ്കിൽ കഴുകി കളഞ്ഞതോ ആയ രക്തം ആ വീട്ടിൽ ഉണ്ടോ എന്നറിയാൻ പോലീസുകാർ തീരുമാനിച്ചു. അതിനായി അവർ ഒരു പ്രത്യേക കെമിക്കൽ ഉപയോഗിച്ചു. ഫോറൻസിക് സയൻസിൻ്റെ എക്കാലത്തെയും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായ ലുമിനോൾ ആയിരുന്നു അത്.

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ??

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. Nannayittund?

    1. Thank you

  6. ❤❤????????

Comments are closed.