വീട് പറഞ്ഞ കഥ.. [Elsa2244] 77

Views : 2992

പിറ്റെ ദിവസം രാവിലെ അവള് ജോലി സ്ഥലത്ത് എത്തിയോ എന്നറിയാൻ ക്രിസ് അവളുടെ ജോലി സ്ഥലത്തേക്ക് ഫോൺ ചെയ്ത് അന്വേഷിച്ചു. പക്ഷേ സൂപ്പർവൈസർ അവള് ജോലിക്ക് വന്നിട്ടില്ല എന്നും ഫോണിൽ ബന്ധപ്പെട്ടില്ല എന്നും മറുപടി നൽകി. വൈകാതെ കാരെൻ്റെ തിരോധാനം റിപ്പോർട്ട് ചെയ്യാൻ ക്രിസ് പോലീസിനെ വിളിച്ചു.

 

ക്രിസ്സിൻ്റെ മൊഴി എടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർ വീടിൻ്റെ അകവും പരിസരവും ലളിതമായി ഒന്ന് വീക്ഷിച്ചു. പക്ഷേ സാധാരണക്കാർക്ക് കാണുമ്പോൾ അസാധാരണമായ രീതിയിൽ അവർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായ പ്രകാരം ഇത് അത്ര കണ്ട് സാധാരണം ആയിരുന്നില്ല.

 

ഒരു വ്യക്തി പ്രധാനമായും ഒരു സ്ത്രീ തൻ്റെ ഭർത്താവിനെ ഉപേക്ഷിച്ച് പോകുമ്പോൾ തനിക്ക് വിലപ്പെട്ട വസ്തുക്കൾ തീർച്ചയായും കൂടെ കരുതും. എന്നാല് അത്തരത്തിൽ ഒന്നും ആ വീട്ടിൽ നിന്ന് കാണാതെ ആയിട്ടില്ല.

 

പോലീസുകാർ തിരികെ പോകുന്നതിനു മുൻപ് ക്രിസ് അവരോട് ഒരു പ്രധാന കാര്യം പറഞ്ഞു. കാരെൻ അപ്രത്യക്ഷ ആവുന്നതിന് തലേ ദിവസം ക്രിസ് മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരിക്കുമ്പോൾ തങ്ങളുടെ വീട്ടിൽ ഒരു മോഷണം നടന്നു എന്നും ചില വസ്തുക്കൾ കാണാതായി എന്നുമാണ് ക്രിസ് അവരോട് പറഞ്ഞത്. ഇത് കേട്ട പോലീസുകാർ ക്രിസിനോട് തങ്ങൾക്ക് ഈ മോഷണവുമായി ബന്ധപ്പെട്ട് വീട് പരിശോധിക്കുന്നതിനുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവക്കാൻ സമ്മതമാണോ എന്ന് ചോദിച്ചു.

 

യാതൊരു മടിയും കൂടാതെ ക്രിസ് അതിന് സമ്മതം നൽകി. തൻ്റെ ഭാര്യയുടെ തിരോധാനം തെളിയിക്കുന്നതിന് വേണ്ടിയുള്ള എന്തെങ്കിലും തെളിവുകൾ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ അതിൽ എനിക്ക് സന്തോഷമേ ഒള്ളു എന്നും ക്രിസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

അന്വേഷണ ഉദ്യോഗസ്ഥരും ക്രൈം സീൻ ഫോട്ടോകളും പറയുന്നത് പ്രകാരം ദമ്പതികളുടെ ബെഡ്റൂമിൽ ചുമരിനോട് ചേർന്നാണ് കട്ടിൽ കിടന്നിരുന്നത്. കട്ടിലിനു വശത്തായി ഒരു വലിയ വെളുത്ത ട്രാഷ് ബാഗ് (മാലിന്യ കവർ) ഉണ്ടായിരുന്നു. കവറിനു കീഴെ കാർപ്പറ്റിൽ കാപ്പി നിറത്തിലുള്ള വലിയ ഒരു കറ ഉള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

 

സംശയം തോന്നിയ ഉദ്യോഗസ്ഥർ ഉടൻ തിരികെ പോയി തങ്ങളുടെ വാഹനത്തിൽ നിന്നും ഹീമോസ്റ്റിക്ക് എന്ന ഫോറൻസിക് ഉപകരണവുമായി തിരികെ വന്നു.

 

ഹീമോസ്റ്റിക്ക് എന്നത് ഒരു കെമിക്കൽ സ്ട്രിപ്പ് ആണ്. ഒരു പ്രതലത്തിൽ രക്തത്തിൻ്റെ സാനിധ്യം ഉണ്ടോ ഇല്ലയോ എന്നറിയാൻ ആണ് ഈ സ്റ്റിക്ക് ഉപയോഗിക്കുന്നത്. ഹീമോ സ്റ്റിക്കിൻ്റെ കെമിക്കൽ ഉള്ള മഞ്ഞ ഭാഗത്ത് രക്തം പുരട്ടുകയോ അല്ലെങ്കിൽ രക്തം ഉണ്ടെന്ന് തോന്നുന്ന ഭാഗം ഉരക്കുകയോ ചെയ്യുക തുടർന്ന് ഡിസ്റ്റ്ൽഡ് ചെയ്ത ജലം കെമിക്കൽ ഭാഗത്തേക്ക് തളിക്കുക. മഞ്ഞ നിറമുള്ള കെമിക്കൽ ഭാഗം കടും പച്ച നിറത്തിലേക്ക് മാറിയാൽ ടെസ്റ്റ് ചെയ്ത വസ്തു രക്തം ആണെന്ന് തെളിയും.

 

കംബാനോ ദമ്പതികളുടെ വീട്ടിലെ കാർപ്പറ്റിൽ കണ്ട കറ യഥാർത്ഥത്തിൽ രക്തം തന്നെയാണെന്ന് തെളിയിക്കപ്പെട്ടു.

പക്ഷേ രക്തം ആണെന്ന പോസിറ്റീവ് റിസൽറ്റ് ഉണ്ടെങ്കിലും അത് മനുഷ്യ രക്തം തന്നെയാണോ എന്നും ഇനി ആണെങ്കിൽ തന്നെ ആരുടെ രക്തം ആന്നെന്നും ഉള്ള വലിയ ചോദ്യം ആയിരുന്നു പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടത്.

 

അന്വേഷണ ഉദ്യോഗസ്ഥർ കാർപ്പറ്റ് കൂടുതൽ ആയി പരിശോധിക്കുകയും ഇപ്പോഴും അതിൽ ഈർപ്പം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. കാർപ്പറ്റിൻ്റെ അടിഭാഗം പരിശോധിച്ചപ്പോൾ വലിയ അളവിൽ രക്തം ആ കാർപ്പറ്റിൽ പടർന്നിട്ടുണ്ട് എന്നവർ കണ്ടെത്തി. കൂടുതൽ പരിശോധനക്ക് വേണ്ടി ഉദ്യോഗസ്ഥർ കാർപ്പറ്റിൻ്റെ രക്തം അടങ്ങിയ ഭാഗം മുറിച്ചെടുത്ത് ഒക്ലഹോമ സിറ്റി പോലീസിൻ്റെ ഫോറൻസിക് കെമിസ്ട്രി ലാബിലേക്ക് അയച്ചു.

Recent Stories

The Author

Elsa2244

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa💖💖💖

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ💖💖

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. EKANA🖤FARIDUN😈

    Nannayittund😻

    1. Thank you

  6. ❤❤💖👍👍👍👍🙏🙏🙏

  7. ❤❤👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com