വീട് പറഞ്ഞ കഥ.. [Elsa2244] 77

ഡിഎൻഎ അനാലിസിസ് കാർപ്പെറ്റിൽ കണ്ടെത്തിയ രക്തം കാരെൻ കംബാനോയുടെത് ആണെന്ന് സ്ഥിരീകരിച്ചു. വളരെ നാളത്തെ പരിശീലനം ഉള്ള ഒരു മെഡിക്കൽ ഡോക്ടർ അവളുടെ തലയിൽ അതി കഠിനമായ ആഘാതം ഏറ്റിട്ടുണ്ട് എന്നും ആർക്കും ഈ ആഘാതകങ്ങൾ തരണം ചെയ്യാൻ സാധിക്കില്ല എന്നും സാക്ഷ്യപ്പെടുത്തി.

 

മൃതദേഹമോ കൊലപാതകത്തിന് ഉപയോഗിച്ച ആയുധമോ കണ്ടെത്തിയില്ല എങ്കിലും തങ്ങൾക്ക് ഈ കേസ് കോടതിയിൽ തെളിയിക്കാം എന്ന് പ്രോസിക്യൂട്ടർമാർ വിശ്വസിച്ചു. എന്നാല് ആദ്യഘട്ട ഹിയറിങ് നടക്കുന്നതിന് മുന്നേ തന്നെ ഈ കേസ് അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലേക്ക് കടന്നു.

 

പോലീസ് കാരെൻ കംബാനോയുടെ മൃതദേഹം കണ്ടെത്തി.

??????????

 

ഒരു ഇൻ്റർ സ്റ്റേറ്റ് ഹൈവേയുടെ പരിസരത്തുള്ള ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ രീതിയിൽ ആയിരുന്നു അവളെ കണ്ടെത്തിയത്. അതുവഴി വന്ന ഡേർട്ട് ബൈക്ക് ഓടിക്കുന്ന ചില കുട്ടികൾ ആണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.

 

പക്ഷേ അപ്പോഴും അത് ആരുടെ ബോഡി ആണെന്ന് ഉറപ്പിച്ച് പറയുന്നത് വ്യക്തമായിരുന്നില്ല. മറ്റ് തെളിവുകൾക്ക് പുറമെ ഉദ്യോഗസ്ഥർ മൃതദേഹത്തിൽ നിന്ന് ഒരു ചെക്ക് ലീഫ് കണ്ടെത്തി. അത് ആർക്ക് എഴുതി എന്നത് വ്യക്ത്മല്ല. എങ്കിലും അത് ഒരു ഷെൽ കമ്പനിയിൽ നിന്ന് ന്യൂയോർക്കിൽ ഉള്ള ഒരു വ്യക്തിക്ക് വന്നതാണ് എന്ന് ബോധ്യമായി. കാരെൻ കംബാനോ യഥാർത്ഥത്തിൽ ന്യൂയോർക്കിൽ നിന്നുള്ള ആളായിരുന്നു. അവളുടെ കുടുംബത്തിന് അവിടെ ഒരു ഗാസ്‌ലിൻ കമ്പനി ഉണ്ടായിരുന്നു.

 

ഇത് മൃതദേഹം കാരെൻ കംബാനോയുടെ ആണെന്ന് ഏകദേശം വ്യക്തമാക്കി. തുടർന്ന് ഡിഎൻഎ അനാലിസിസും ഡെൻ്റൽ അനാലിസിസും ഇത് സത്യമാണ് എന്ന് തെളിയിച്ചു. അധികം വൈകാതെ ക്രിസ്റ്റഫർ കംബാനോ കുറ്റസമ്മതം നടത്തി. വെറും ലൂമിനോളും ബ്ലഡ് സ്പാറ്റർ അനാലിസിസും ഉപയോഗിച്ച് പ്രോസിക്യൂട്ടർമാർ കണ്ടെത്തിയ നിഗമനങ്ങൾ മുഴുവൻ ശരിയായിരുന്നു എന്ന് ഇതോടെ ബോധ്യമായി.

????????

 

1994 ജനുവരിയിൽ, കാരെൻ മരണപ്പെട്ട് ഒന്നര വർഷങ്ങൾക്ക് ശേഷം അവളുടെ ഭർത്താവ് ക്രിസ്റ്റഫർ കോടതിക്ക് മുന്നിൽ വിചാരണയ്ക്ക് ഹാജരാക്കപ്പെട്ടു.

 

ക്രിസ്സിൻ്റെ ഡിഫൻസ് ടീമിന് ശക്തമായ ഫോറൻസിക് തെളിവുകൾക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ??

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. Nannayittund?

    1. Thank you

  6. ❤❤????????

Comments are closed.