വീട് അതിൻ്റെ കഥ പൂർണമായും ഉദ്യോഗസ്ഥരോട് പറഞ്ഞ് കഴിഞ്ഞു. പക്ഷേ ഇനിയും ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. കൊലപാതകം നടന്നു എങ്കിൽ ഡെഡ് ബോഡി എവിടെയാണ്.? കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെയാണ്.? യഥാർത്ഥത്തിൽ ഈ കണ്ടെത്തിയ രക്തം കാരെൻ കംബാനോയുടെത് തന്നെയാണോ.?. ഇപ്പോഴും കംബാനോ വീട്ടിൽ ഒരു കൊലപാതകം നടന്നു എന്ന് തെളിയിക്കാൻ വേണ്ട തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല.
കൊലപാതകം നടന്നു എന്നതിന് മതിയായ തെളിവുകൾ ഇല്ലെങ്കിലും വീടിനുള്ളിൽ ആരോ ഒരാൾ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസിന് ഉറപ്പായി. ഒരാളുടെ ജീവൻ നഷ്ടമാവാൻ മാത്രം രക്തം വീട്ടിൽ ഉണ്ടോ എന്നും ഇനി ഉണ്ടെങ്കിൽ അത് കാരെൻ കംബാനോയുടെത് തന്നെയാണോ എന്നുമാണ് ഇനി ഉദ്യോഗസ്ഥർ തെളിയിക്കേണ്ടത്.
ഇതിനായി അവർ ഒരു അസാധാരണ വഴി കണ്ടെത്തി. കാർപ്പെറ്റിൽ കണ്ടെത്തിയ വലിയ രക്തക്കറ രൂപപ്പെടാൻ യഥാർത്ഥത്തിൽ എത്രത്തോളം രക്തം വേണ്ടി വന്നിരിക്കും എന്ന് കണ്ടെത്താൻ അവർ തീരുമാനിച്ചു. തങ്ങളുടെ പരീക്ഷണം പരമാവധി കൃത്യത ഉള്ളതാവണം എന്നുറപ്പിക്കാൻ അവർ യഥാർത്ഥ കാർപ്പെറ്റിൻ്റെ മറ്റൊരു ഭാഗം മുറിച്ചെടുത്തു. തുടർന്ന് മനുഷ്യൻ്റെ തലയുടെ ഭാരത്തിന് സമാന ഭാരമുള്ള ഒരു വസ്തു അതിൽ വച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഈ വസ്തുവിലൂടെ കാർപ്പെട്ടിലേക്ക് മനുഷ്യ രക്തം ഒഴിച്ചു. ഏകദേശം 887 സ്ക്വയർ ഇഞ്ച് വലുപ്പത്തിൽ കറ ഉണ്ടാകുന്നത് വരെ അവർ ഇത് തുടർന്ന്. യഥാർത്ഥത്തിൽ കണ്ടെത്തിയ രക്തക്കറയും ഇതേ വലുപ്പം ആയിരുന്നു ഉണ്ടായിരുന്നത്.
കാരെൻ കംബാനോയുടെ അതെ ശരീര അളവിൽ ഉള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ 40 ശതമാനത്തിന് മുകളിൽ രക്തം വേണം 887 സ്ക്വയർ ഇഞ്ച് വലിപ്പമുള്ള ആ കറ രൂപ്പെടാൻ എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരാൾക്കും അത്രയും രക്തം നഷ്ടമായാൽ ജീവൻ നിലനിർത്താൻ സാധിക്കില്ല.
???????
അന്വേഷണ ഉദ്യോഗസ്ഥർക്ക് ആ വീടിനുള്ളിൽ ഒരു വ്യക്തി ചോര വാർന്ന് മരണപ്പെട്ടിട്ടുണ്ട് എന്ന് തെളിവ് സഹിതം ബോധ്യമായി. അവർക്ക് മുന്നിലുള്ള അടുത്ത കടമ്പ അത് കാരെൻ കംബാനോയുടെ രക്തം ആണോ എന്ന് കണ്ടെത്തൽ ആണ്. എന്നാല്‍ ഇതിനായി ഡിഎൻഎ ടെസ്റ്റ് നടത്താനായി പോലീസിൻ്റെ കയ്യിൽ കാരെൻ കംബാനോയുടെ ഡിഎൻഎ സാമ്പിൾ ഇല്ലായിരുന്നു. കാരെനിൻ്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നു എങ്കിൽ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാം. ഉദ്യോഗസ്ഥർക്ക് അവർ ഇരുവരുടെയും ഡിഎൻഎ പരിശോധിച്ചാൽ മതിയാകും. കാരണം, കാരെൻ അവരുടെ മകൾ ആണെന്നിരിക്കെ അവളുടെ പാതി ഡിഎൻഎ അവളുടെ അമ്മയിൽ നിന്നും മറുപാതി അച്ഛനിൽ നിന്നും ആവും ലഭിച്ചിരിക്കുക. പക്ഷേ നിർഭാഗ്യവശാൽ അവളുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു.
തുടർന്ന് കംബാനോ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളുകൾ യഥാർത്ഥത്തിൽ കാരെൻ കംബാനോയുടെത് തന്നെയാണോ എന്ന് തെളിയിക്കാൻ ഒക്ലഹോമ പോലീസ് ഡിപ്പാർട്ട്മെൻ്റ് എഫ്ബിഐ യെ സമീപിച്ചു.
പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???
താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.
എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട് പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.
പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്കിയ comments ഇന്‍ നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)
ഇനിയും ഒരുപാട് കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ??
Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)
നൂറു ശതമാനം യോജിക്കുന്നു.
കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം
വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.
❤️വേഗം അടുത്ത കഥയുമായി വരൂ.
???
❤️
കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.
തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..
Nannayittund?
Thank you
❤❤????????
❤️
❤❤????
❤️