വീട് പറഞ്ഞ കഥ.. [Elsa2244] 77

വളരെ സെൻസിറ്റീവ് ആയ ടെസ്റ്റ് ആണ് ലൂമിനോൾ ടെസ്റ്റ്. ഒരു പ്രതലത്തിൽ നിന്ന് ജലമോ, സോപ്പ് പൊടിയോ, ബ്ലീചോ ഉപയോഗിച്ച് കഴുകി കളഞ്ഞാൽ പോലും ലുമിനോൾ ഉപയോഗിച്ച് അവിടെ രക്തം ഉണ്ടായിരുന്നു എന്ന് കണ്ടെത്താൻ സാധിക്കും.

 

ലൂമിനോൾ രക്തം ഉണ്ടായിരുന്ന ഒരു പ്രതലത്തിലേക്ക് സ്പ്രേ ചെയ്താൽ അതിലെ കെമിക്കൽ ഘടകങ്ങൾ രക്തത്തിലെ ഹീമോഗ്ലോബിൻ അല്ലെങ്കിൽ അയേണുമായി കൂടിച്ചേർന്ന് നീല നിറത്തിൽ പ്രകാശിക്കും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ബ്ലീച്ച് പൗഡറുകൾ ഉപയോഗിച്ച് പത്ത് തവണ കഴുകിയാൽ പോലും ലൂമിനോൾ ഉപയോഗിച്ച് രക്തത്തിൻ്റെ സാനിദ്ധ്യം കണ്ടെത്താം.

 

എന്നാല് ലൂമിനോൾ ടെസ്റ്റിൻ്റെ പൂർണ ഫലം അറിയാനും കെമിക്കൽ ജ്വലിക്കുന്നത് കാണാനും പൂർണമായും ഇരുട്ട് അത്യാവശ്യമാണ്. അതിനാൽ രാത്രി ആകുന്നത് വരെ ഉദ്യോഗസ്ഥർ കാത്തിരുന്നു.

 

ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥർ ലൂമിനോൾ സ്പ്രേ ചെയ്തത് ബെഡ്റൂമിൽ ആണ്. ആദ്യം അവർ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്ന വിധത്തിൽ റൂമിൻ്റെ ഉൾഭാഗം മുഴുവൻ ഫോട്ടോ എടുത്തു. തുടർന്ന് ലൂമിനോൾ സ്പ്രേ ചെയ്ത് വീണ്ടും ഫോട്ടോ എടുത്തു. ടെസ്റ്റിൻ്റെ റിസൽറ്റ് ഏവരെയും നടുക്കുന്നത് ആയിരുന്നു.

 

ലൂമിനോൾ രക്തവുമായി കൂടിച്ചേർന്ന് ഉണ്ടായ പ്രകാശത്തിൽ യഥാർത്ഥത്തിൽ തൻ്റെ തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും ആ ഇരുട്ടിൽ തനിക്ക് കാണാൻ സാധിച്ചു എന്നാണ് ലീഡ് ഡിറ്റക്ടീവ് അഭിമുഖത്തിൽ പറഞ്ഞത്. അത്രത്തോളം രക്തം അവിടെ ഉണ്ടായിരുന്നു.

 

ഭയാനകമായ ഒരു കഥയാണ് ലൂമിനോൾ ടെസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിലത്തും സീലിങ്ങിലും ചുവരിലും വാതിലിലും എല്ലാം രക്തം ചിതറി കിടന്നിരുന്നു. ആ മുറിക്കുള്ളിൽ ഒരു ബ്ലഡ് ബാത്ത് നടന്നിട്ടുണ്ട് എന്ന് പോലും തങ്ങൾക്ക് തോന്നി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.

 

രക്തം കാണപ്പെട്ട ഭാഗങ്ങൾ രക്ത തുള്ളികളുടെ വലുപ്പം അവയുടെ ഘടന, ദിശ എന്നിവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ തെളിവുകൾ നൽകി. ആരോ ഒരാൾ മാരകമായ ഒരു ആയുധം കൊണ്ട് ഏറ്റ അടിയിൽ ആ മുറിയിൽ കിടന്ന് മരിച്ചിട്ടുണ്ട് എന്നവർക്ക് ബോധ്യമായി.

 

ഒരു വ്യക്തിയുടെ കയ്യിൽ ഒരു ആയുധം പിടിക്കുകയും അത് രക്തത്തിൽ മുങ്ങി ഇരിക്കുകയും ആണെങ്കിൽ ആ ആയുധം വീശുന്ന ദിശയിൽ രക്ത തുള്ളികൾ കാണപ്പെടും. ഈ കേസിൽ സീലിങ്ങിന് മുകളിൽ കാണപ്പെട്ട രക്തത്തുള്ളികൾ നീളമുള്ള ഒരു ആയുധം ഉപയോഗിച്ച് കൈ കൊണ്ട് വീശി അടിച്ചത് മൂലം ഉണ്ടായത് ആണെന്ന് കണ്ടെത്തി.

 

ഉദ്യോഗസ്ഥർ ലൂമിനോൾ വീടിൻ്റെ മറ്റ് ഭാഗത്തും പടിക്കെട്ടിലും മുറ്റത്തും സ്പ്രേ ചെയ്ത് നോക്കി. ബെഡ്റൂമിൽ നിന്ന് അടുക്കളയിലേക്ക് രക്ത തുള്ളികൾ പോകുന്നുണ്ട്. അടുക്കളയിൽ നിന്ന് യൂട്ടിലിറ്റി റൂമിൻ്റെ വാതിലിനു നടുവിൽ അവർ രക്തത്തിൻ്റെ സാനിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെ വച്ച് ബോഡി നിലത്ത് വച്ചതവാം എന്നും ഉദ്യോഗസ്ഥർ അനുമാനിച്ചു. തുടർന്ന് പടിക്കെട്ടിലൂടെ മുറ്റത്തേക്ക് വലിച്ചു കൊണ്ടുപോയ രീതിയിൽ രക്ത പാടുകൾ കണ്ടെത്തി. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു ഉദ്യോഗസ്ഥർ അന്നെ ദിവസം രാത്രി കണ്ടെത്തിയത്.

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ??

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. Nannayittund?

    1. Thank you

  6. ❤❤????????

Comments are closed.