വീട് പറഞ്ഞ കഥ.. [Elsa2244] 77

വീട് പറഞ്ഞ കഥ

Author :Elsa2244

 

1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു.

 

ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല.

??????????

 

തൻ്റെ നാല്പത്തി മൂന്നാമത്തെ പിറന്നാളിന് കേവലം രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ആണ് കാരെൻ കംബാനോ അപ്രത്യക്ഷയായത്. ന്യൂയോർക്കിൽ ഉള്ള തൻ്റെ മൂന്ന് മക്കളെയും കണ്ടതിനു ശേഷം അവള് ഒക്ക്ലഹോമ സിറ്റിയിലേക്ക് മടങ്ങി വന്നിട്ട് അൽപ ദിവസമേ ആയിട്ടുള്ളൂ.

തൻ്റെ മൂന്നാമത്തെ ഭർത്താവായ ക്രിസ്റ്റഫർ കാംബാനോയും ഒത്തായിരുന്നു അവള് താമസിച്ചിരുന്നത്.

 

1987 ഡിസംബറിൽ ആണ് ക്രിസ്റ്റഫറും കാരെനും വിവാഹിതരാവുന്നത്. കൂട്ടുകാരും ബന്ധുക്കളും അവരുടേത് ഒരു അസാധാരണ ബന്ധം ആയാണ് കണ്ടിരുന്നത്. കാരണം കാരെന് ക്രിസ്റ്റഫറിനേക്കാൾ പതിനഞ്ച് വയസ്സ് കൂടുതൽ പ്രായം ഉണ്ടായിരുന്നു കൂടാതെ ഇത് അവളുടെ മൂന്നാമത്തെ വിവാഹം ആയിരുന്നു. ക്രിസ്റ്റഫറിൻ്റെ ആദ്യത്തേതും.

 

കാരെൻ്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ക്രിസ്റ്റഫറിൻ്റെ അമ്മ. അതുവഴിയാണ് ഇരുവരും പരിചയത്തിൽ ആയത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു ക്രിസ് എന്ന ക്രിസ്റ്റഫർ. ചില പെറ്റി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളുകൂടി ആയിരുന്നു ക്രിസ്.

 

കുടുംബത്തിലേക്ക് പ്രധാന വരുമാനം കൊണ്ടുവന്നത് കാരെൻ ആയിരുന്നു. ടൗണിലെ ഒരു ക്രെഡിറ്റ് അഡ്ജസ്റ്റ്മെൻ്റ് കമ്പനിയിൽ ബിൽ കളക്ടർ ആയി ജോലി ചെയ്യുകയായിരുന്നു അവള്.

 

1992 ജൂലായ് 1ന് പതിവ് പോലെ ഒരു വഴക്ക് അന്നും അവരുടെ വീട്ടിൽ നടന്നു. പക്ഷേ ഇത്തവണ വഴക്കിന് കാരണം ക്രിസ്സിൻ്റെ അമിതമായ മയക്കുമരുന്ന് ഉപയോഗം ആയിരുന്നു. അയൽപക്കത്തെ വീടുകളിൽ പോലും കേൾക്കാൻ മാത്രം ഉച്ചത്തിൽ ആയിരുന്നു ഇരുവരുടെയും സംസാരം.

 

ക്രിസ് പറഞ്ഞത് പ്രകാരം വഴക്കിനു ശേഷം കാരെൻ രണ്ട് മൂന്ന് ബ്ലോക്ക് അപ്പുറത്തുള്ള ഒരു കടയിൽ ചില സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി പോയി എന്നാണ്. പുറകെ തന്നെ ക്രിസ് കാറിൽ ഒരു ലോക്കൽ ബാറിലേക്ക് പോവുകയും അർദ്ധ രാത്രി വരെ അവിടെ ചിലവഴിക്കും ചെയ്തു.

17 Comments

  1. പ്രേമയവും അതിന്റെ ആഖ്യാന രീതിയിലെ ചടുലതയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…വായിക്കാൻ നല്ല കൗതുകം തോന്നി.. അറിയാത്ത ചില കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു… ഇനിയും ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ കഥയിലൂടെ നൽകാൻ കഴിയട്ടെ…. ആശംസകൾ elsa???

  2. താങ്കളുടെ എഴുത്തുകൾ എല്ലാം നന്നാവുന്നുണ്ട്.
    ഒരു ആർതർ കൊനാൻ ഡെയിൽ കൂടെ അഗതി ക്രിസ്റ്റി എഴുതുന്ന ഫീൽ. ഭീതികരമായ സസ്പെൻസ് ഉടനീളം ഉണ്ട് . വീണ്ടും എഴുതുക

    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..

  3. ‘The Hindu’ പണ്ട് പറഞ്ഞത് ശരിയാണ് —
    ഇന്ത്യയില്‍ ഫോറൻസിക് സയൻസ്’ എന്നത് അന്വേഷണ ഏജൻസികളുടെ അലങ്കാരവും സൗന്ദര്യവർദ്ധകവുമായ ഒരു ഉപാധി മാത്രമാണ്… ഫോറൻസിക് സയൻസിന് ഒരിക്കലും നവീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാത്തത് കൊണ്ട് അത് സ്തംഭനാവസ്ഥയിൽ ആണെന്നും,
    ഇന്ത്യക്ക് പ്രതിഭകള്‍ ഉണ്ട് പക്ഷേ
    സ്വാതന്ത്ര്യവും പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഫോറൻസിക് സയൻസിന് മറ്റ് ശാസ്ത്രശാഖകളെപ്പോലെ വികസിക്കാൻ കഴിയു എന്നും The Hindu വ്യാഖ്യാനിച്ചിരുന്നു.

    എന്തായാലും എല്‍സ, താങ്കളുടെ എഴുത്ത് ഗംഭീരം ആയിരുന്നു. നിങ്ങളുടെ ഈ ക്രൈം stories ലൂടെ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കുന്നുണ്ട്. വായിക്കാനും നല്ല interesting ആണ്. നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.

    പിന്നേ കഴിഞ്ഞ കഥകളില്‍ ഒന്നും നിങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ comments ഇന് നിങ്ങൾ respond ചെയ്തിട്ടില്ല… വായനക്കാര്‍ക്ക് comments അനുസരിച്ചുള്ള മറുപടി കൊടുക്കുന്നത് നല്ലതാണ്. Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. (ഞാൻ പറഞ്ഞത് ഇഷ്ടപ്പെടില്ലെങ്കിൽ ക്ഷമിക്കുക)

    ഇനിയും ഒരുപാട്‌ കഥകൾ ഞങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ??

    1. Agree with Cyril’s point (Respond ചെയ്യുന്ന writer നെ ആയിരിക്കും വായനക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്)

      നൂറു ശതമാനം യോജിക്കുന്നു.
      കമന്റുകൾ വായനക്കാർ തരുന്ന പ്രോത്സാഹനം
      മറുപടികൾ കഥാകൃത്തു തിരികെ തരുന്ന പ്രോത്സാഹനം

    2. വായനക്കാരുടെ കമൻ്റുകൾ അവഗണിക്കുന്നത് മര്യാദകേടാണ് എന്നറിയാം. ഇനിയുള്ള കൃതികളിൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      1. ❤️വേഗം അടുത്ത കഥയുമായി വരൂ.

  4. കേരളപോലീസും സൂപ്പർ ആണ്. പക്ഷേ രാഷ്ട്രീയപരമായതും മറ്റു പല ഇടപെടലുകളും കാരണമാണ് അവർ നിസ്സഹയരായി പോകുന്നത്. ഇനിയും ഇതുപോലെയുള്ള real stories പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും നമ്മുടെ പോലീസ് ഡിപ്പാർട്ട്മെൻ്റ്ലുംലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ കൃത്യമായ ഒരു ഏകീകരണം അത്യാവശ്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമെ സയൻ്റിഫിക് ആയി ഉള്ള കുറ്റാന്വേഷണ രീതി കൂടുതൽ നിലവിൽ വരുത്തേണ്ടതുണ്ട്. കഴിവുള്ള ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിലേക്ക് കൂടുതലായി ഫോറൻസിക് സയൻസിൻ്റെ സാധ്യതകളെ എത്തിക്കാൻ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധിക്കണം..

  5. Nannayittund?

    1. Thank you

  6. ❤❤????????

Comments are closed.