ഒരു മൂന്നു നാല് സെക്കന്റ് കഴിഞ്ഞിട്ടുമ് മുഖത്ത് കാര്യമായ വൈബ്രേഷൻ ഒന്ന് തോന്നത്തതിനാൽ.
ഞാൻ പതിയെ കണ്ണു തുറന്നു……
ആ ചേട്ടന്റെ കൈ ഇപ്പോളും എയർൽ ആണ്.
ആരോ മൂപ്പരുടെ കൈയ്യിൽ പിടിച്ചിട്ടുണ്ട്…..
“വിഹാൻ…. “.
അപ്പോളേക്കും അവർ അവനെതിരെ തിരിഞ്ഞിരുന്നു.
“സീനിയർന്റെ കൈയ്യിൽ കയറി പിടിക്കാൻ നീ ആരാടാ… “
“അറിയാതെ തട്ടി പോയതല്ലേ ചേട്ടാ വിട്ടുകള…. അതിനു നിങ്ങൾ അവരെ നല്ലോണം പറയുകേമ് ചെയ്തല്ലോ,,, പിന്നെ എന്താ.. “
സീനിയർസ് ചേട്ടൻമാർ വിടാൻ തയ്യാർ അല്ല.
അവനെ അവന്മാർ തള്ളാൻ തുടങ്ങിയിരുന്നു.
അപ്പോളേക്കും ഞങ്ങൾ രണ്ടു പേരും അവന്റെ കൂടെ പോയി നിന്നും.
അതിൽ ഒരാൾ എന്റെ കോളർ നു കയറിപിടിച്ചത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ
പിന്നെ ഞാൻ കണ്ടത് അടി കൊണ്ട് താഴെ കിടക്കുന്ന അതിലൊരു ചേട്ടനെ ആണ്..
എന്റെ കോളർൽ പിടിച്ചതിനു വിഹാന്റെ മറുപടി ആയിരുന്നു അത്.
അവനെ എന്ത് ചെയ്താലും അവൻ സഹിക്കും,,,
പക്ഷെ ഞങ്ങളെ എന്തേലും ചെയ്‌താൽ……
വൈഭുനെ തല്ലിയതിന് hm ന്റെ കാറിന്റെ ചില്ലു എറിഞ്ഞു പൊട്ടിച്ച ടീം ആണ്.
❤
?
❤️?❤️??
?
❤️❤️
?