വിധു ?2
Author : പടവീടൻ
കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി….
“സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “
“അപ്പോൾ എങ്ങനെ ആണ് സാർ വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്. എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “
വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്…
” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ… ആ മൈ#ൻ നടക്കാൻ പറഞ്ഞിട്ടല്ലേ നമ്മൾ ഇത്രയും നടന്നത് എന്നിട്ട് നമ്മൾ കോളേജ് എത്താൻ ആയി,,, ഇവൻ എവിടെ പോയി കിടക്കുന്നോ എന്തോ “
വൈഭവ് -“അവൻ വരുമെടാ നീ നടക്കാൻ നോക്ക് അല്ലെങ്കിലും അവൻ എപ്പോളെങ്കിലും സ്കൂളിലോ മറ്റോ എപ്പോളെങ്കിലും നേരത്തെ വന്നിട്ടുണ്ടോ.
ഇതു ഇപ്പൊ കോളേജ് ആണെന്നുള്ള മാറ്റം മാത്രം ആണ് അവൻ ഉള്ളത്. നീ വാ… “
“അപ്പൊ മുത്തേ ഇതാണ് ഇനിയുള്ള മൂന്നു വർഷം നമ്മുടെ ലോകം അല്ലേ “
“പറയാനുണ്ടോ,,,,ഒരേ പൊളി,,,, ഇതു എന്തോന്നടെ വല്ല ബ്രിട്ടീഷ്ക്കാരുടെ കാലത്തെ ജയിൽ പോലെ അങ്ങ് പടർന്നു പന്തലിച്ചു കിടക്കുവാണല്ലോ “
“പിന്നെ അങ്ങനെ ഉള്ള സ്ഥലത്ത് അല്ലേ പഠിക്കണ്ടേ? , ഏകദേശം 100 ഏക്കർ വരുംന്നാ ഗൂഗിൾ അമ്മച്ചി പറഞ്ഞത്.. നീ എന്തായാലും നടക്കാൻ നോക്ക്… “
“എടാ നടക്കാം പക്ഷെ ആ മൈ@ൻ ഇതെവിടെ പോയി കിടക്കുവ “
അപ്പോളും വൈഭവ് വിഹാനെ കുറിച് ആയിരുന്നു ചിന്തിച്ചത്.
“അവൻ വരും ഇള കുട്ടി ഒന്നും അല്ലാലോ നീ നട..”
ഞാൻ വൈഭുനേം കൂട്ടി നടക്കാൻ തുടങ്ങി.
കവാടം കടന്നപ്പോൾ തന്നെ കണ്ടു തുടങ്ങിയിരുന്നു.
പാർട്ടിക്കാരും കൊടിയും, ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്…
❤
?
❤️?❤️??
?
❤️❤️
?