“നിനക്ക് കഥ കേൾക്കണോ? ”
ഗൗതം വീണ്ടും ഗൗരവം നടിച്ചു.
“എന്റെ ഏട്ടന് ഈ കള്ളഗൗരവം ഒട്ടും ചേരണില്ലാട്ടോ” എന്നും പറഞ്ഞു അവൾ ഗൗതമിന്റെ താടിയിൽ പതുക്കെ തലോടി. അവനു പെട്ടെന്ന് ചിരി വന്നു…
“ആ പറയ്, പറയ്… ബാക്കി പറയ്… ”
“ആ… അങ്ങനെ ഞാനുണ്ടായതോടെ നമ്മുടെ ഫാമിലി ഈ വീട്ടിലേക്ക് മാറി അതോടെ ഏട്ടന് സ്കൂളും മാറേണ്ടി വന്നു… ആ പ്രായത്തിൽ ഫ്രണ്ട്ഷിപ് ഒന്നും പ്രശ്നമല്ലായിരിക്കില്ലല്ലോ… പുതിയ സ്കൂളിൽ പുതിയ കൂട്ടുകാരോടൊപ്പം കൂടി… എല്ലാ ക്ലാസ്സിലും ഒന്നാമനായിത്തന്നെയാണ് ഏട്ടൻ ജയിച്ചത്… അങ്ങനെ അല്ലാതിരിക്കാൻ അമ്മ സമ്മതിക്കുമായിരുന്നില്ല. പഠനത്തിൽ മാത്രമല്ല കല, സാഹിത്യം തുടങ്ങി കൈ വച്ചതിലെല്ലാം ഏട്ടൻ മോശം പറയിപ്പിച്ചില്ല, ആകെ ഒരു കുഴപ്പം ഒന്നും മുഴുവനാക്കില്ല എന്നതായിരുന്നു, അവസാനം വയലിൻ പഠിക്കാൻ പോയതടക്കം… ”
“ആഹാ, വയലിൻ ഒക്കെ പഠിച്ചിട്ടുണ്ടോ?”
ജയക്ക് അതൊരു പുതിയ അറിവായിരുന്നു…
“എന്റെ പൊന്നുമോളെ, നമ്മുടെ ഫേമസ് വയലിനിസ്റ്റ് ബാലഭാസ്കറിനോടുള്ള കട്ട ആരാധന മൂത്ത് ഏട്ടൻ വയലിൻ പഠിക്കണമെന്നു പറഞ്ഞപ്പോ, എല്ലാത്തിനും കൂട്ടുനിന്ന അമ്മയും അച്ഛനും സന്തോഷമായിരുന്നു…”
“ന്നിട്ട്… ”
“ന്നിട്ടെന്താ, കഷ്ടിച്ച് ഒരു മാസം പോയിട്ടുണ്ടാകും, അതും നിർത്തി… ”
“ശ്ശേ… മോശായിപ്പോയി…” ജയ താടിക്ക് കയ്യും കൊടുത്ത് പറഞ്ഞു…
“അല്ല ഏട്ടാ, നമ്മൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു… പറയ് സ്കൂളിലെ കാര്യം… ”
“ആഹ്, സ്കൂളിൽ… ശരിക്കും 6ആം ക്ലാസിനു ശേഷം ഏട്ടനും കൂട്ടുകാരും ആസ്വദിക്കായിരുന്നു ഓരോ മൊമെന്റ്സും… പഠിത്തവും കുരുത്തക്കേടുകളും ഒക്കെ ഒരുമിച്ചു കൊണ്ടുപോയിക്കൊണ്ടിരുന്നു… അല്ല, ഏട്ടന്റെ കൂട്ടുകാരും അതിനു പറ്റിയവരായിരുന്നു… ”
“മതി പഠിത്തത്തിന്റെ കാര്യം പറഞ്ഞത്, ഞാൻ ചോദിച്ചത് പറ… ” ജയയുടെ ക്ഷമ നശിച്ചു…
“ഓഹോ… നിനക്ക് ഏട്ടന്റെ പ്രണയം മാത്രേ കേൾക്കണ്ടോള്ളൂലെ?”
“ഏട്ടന്റെ പ്രണയം പൊളിയായിരിക്കുലേ… അതാ കേൾക്കാന്ന് വച്ചത്… ”
“അപ്പൊ ഞാനോ…? ”
ഗൗതം ചെറിയൊരു കുശുമ്പ് നടിച്ചു ചോദിച്ചു…
“എന്റെ ചെക്കന്റെ റൊമാൻസ് എനിക്കറിയാലോ…, ഏട്ടന്റെ അറിയില്ലല്ലോ അതാ… ”
ജയ വളരെ കൂൾ ആയിട്ട് സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു.
good
Thanks❤
രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️
Premam ezhuthaan confidance illa aashaane ?❤
സൂപ്പർ ആയിട്ടുണ്ട് ???? waiting next paty
താങ്ക്സ് ❤
Sorry bro ee coment nu
Aparajithan update enthayinu aarkelum ariyumo
Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.
വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??
Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤