ഹാളിൽ തന്നെ തനിക്കിരിക്കാനുള്ള കസേരയൊക്കെ റെഡിയാക്കി, അതിനരികിൽ മറ്റൊരു കസേരയിൽ തന്നെയും കാത്തിരിക്കുന്ന പ്രിയതമയെ കണ്ടപ്പോൾ, ഗൗതമിനു ചിരി പൊട്ടി.
അല്ല ശരിക്കും തന്നെയും കാത്തല്ല, താൻ പറയാൻ പോകുന്ന കഥക്ക് വേണ്ടിയാണ് കാത്തിരിപ്പ്…
“വാ വേഗം പറയ്… ”
അവൾക്ക് തിരക്ക് കൂടി.
“മോൻ ഉറങ്ങിയോ… ”
“ഹാ, അവനെ ബെഡ്‌റൂമിൽ കിടത്തി… ഏട്ടൻ പറയ്…”
അവൾ ഗൗതമിന്റെ മടിയിൽ നിന്നും ഏട്ടന്റെ ഡയറി എടുത്ത് മറിച്ചു നോക്കാൻ തുടങ്ങി…
“ഹാ, അപ്പൊ ആ രണ്ടാം ക്ലാസ്സിൽ വച്ചു ഒരു സംഭവം കൂടിയുണ്ടായി, ഏട്ടൻ ആദ്യായിട്ട് സ്റ്റേജിൽ കയറി പാട്ട് പാടി സമ്മാനം വാങ്ങിച്ചു… സമ്മാനമെന്താന്നറിയോ?”
“എന്താ… ”
“ചിരിക്കരുത്… ”
“പറയ്… ”
“ഒരു സോപ്പ്പെട്ടി… ഹ…ഹ…ഹാ… ”
പറഞ്ഞിട്ട് ഗൗതം തന്നെ ആദ്യം ചിരി തുടങ്ങി… ജയ ചിരിക്കാതെ തന്നെത്തന്നെ പുച്ഛത്തോടെ നോക്കുന്നത് കണ്ടപ്പോ ഗൗതമിന്റെ ചിരി പഴയ കാസ്സെറ്റ് വലിഞ്ഞത് പോലെ നിന്നു…
“ന്താടീ ഉണ്ടക്കണ്ണീ… നിനക്കൊരു പുച്ഛം? ”
“പിന്നെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന് പാട്ട് പാടിയതിനു തങ്കപ്പതക്കം കൊടുക്കോ?”
അവളുടെ ചോദ്യം ഗൗതമിനു അടിയായി.
“ന്നാലും… ”
“ഒരെന്നാലുമില്ല, സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും സ്റ്റേജിൽ കേറാൻ ധൈര്യം കാണിച്ചില്ലേ ഏട്ടൻ, അതാണ് കാര്യം… ഇവിടെ പലർക്കും ആ ധൈര്യം പോലുമില്ല… ”
“ഞാൻ കയറിയിട്ടൊക്കെ ഉണ്ട്… സമ്മാനോം വാങ്ങിച്ചിട്ടുണ്ട്… ”
ഗൗതം ചെറിയൊരു ദേഷ്യത്തോടെ പറഞ്ഞു…
“അതിനു നിങ്ങളെയാര് കുറ്റം പറഞ്ഞു… ഞാൻ പൊതുവെ പറഞ്ഞതാ… ”
ആ സമയത്തെ ഗൗതമിന്റെ ചമ്മിയ മുഖം കണ്ടപ്പോൾ ജയക്ക് ചിരി വന്നു…
“മോനു കൊണ്ടോ… സാരൂല്യാട്ടോ പോട്ടെ… ”
ഉള്ളിൽ ചിരിച്ചു കൊണ്ട് ഗൗതമിനെ സമാധാനിപ്പിക്കാൻ എന്നപോലെ ജയ അവന്റെ തോളിൽ പതുക്കെ തട്ടി…
good
Thanks❤
രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️
Premam ezhuthaan confidance illa aashaane ?❤
സൂപ്പർ ആയിട്ടുണ്ട് ???? waiting next paty
താങ്ക്സ് ❤
Sorry bro ee coment nu
Aparajithan update enthayinu aarkelum ariyumo
Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.
വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??
Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤