വിദൂരം…II{ശിവശങ്കരൻ} 72

തന്റെ ജോലിത്തിരക്കുകൾ നഷ്ടപ്പെടുത്തിയത് ഇവളോടൊപ്പം ഇതുപോലുള്ള സായാഹ്നങ്ങളാണെന്നു ഗൗതം മനസ്സിലാക്കുകയായിരുന്നു…

 

ഈ അവസരത്തിനും കാരണക്കാരൻ തന്റെ ഏട്ടനാണെന്ന ഓർമ, വീണ്ടും ഗൗതമിന്റെ ഉള്ളിൽ നൊമ്പരമായി…

 

‘എവിടെപ്പോയാലും എങ്ങനെയായാലും നിങ്ങളെനിക്ക് തരുന്നത് സന്തോഷം മാത്രമാണല്ലോ ഏട്ടാ…’

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ആകാശത്തേക്ക് നോക്കി കണ്ണുകളടച്ചു ഒരു നിമിഷം നിന്നു…

 

എന്നിട്ട് തോളിൽ കിടന്ന തുണി ഒന്നു കുടഞ്ഞു ഇറയത്തേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ട് പിന്നാമ്പുറത്തെ കിണർ ലക്ഷ്യമാക്കി നടന്നു…

 

കിണറിന്റെ കരയിൽ കുറേ നേരം ഒറ്റയ്ക്ക് നിന്നു ഗൗതം. ഗോവിന്ദിനെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു അപ്പോഴും മനസ്സിൽ. എപ്പോഴും കൂടെ കൊണ്ട് നടന്നതും, എല്ലാം പറഞ്ഞു പഠിപ്പിച്ചതും…

 

സ്കൂളിൽ നിന്നു പഠിക്കുന്നതിനേക്കാൾ കൂടുതൽ താൻ പഠിച്ചത് ഏട്ടനിൽ നിന്നായിരുന്നു… തന്റെ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ ഏട്ടന്റെ കയ്യിലുണ്ടായിരുന്നു…

 

“അതേ, സ്വപ്നം കണ്ടു നിക്കാണോ? കുളിക്ക് ഏട്ടാ…”

 

പിന്നാമ്പുറത്തു വന്ന ജയയുടെ വിളി കേട്ടിട്ടാണ് ഗൗതം ഓർമകളിൽ നിന്നും ഉണർന്നത്…

 

“ഹാ ഇപ്പൊ വരാടീ…”

അവൾക് ബാക്കി കഥ കേൾക്കാനുള്ള തിരക്കായി എന്നു അവനു മനസ്സിലായി.

 

കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ഉമ്മറത്ത് വിളക്ക് വെക്കുന്നതാണ് കണ്ടത്. ഇനി ഒരു പത്തു മിനിറ്റ് നാമജപം, അത് കഴിയുന്നത് വരെയേ സമയമുള്ളൂ ഏട്ടന്റെ പ്രണയമൊക്കെ ഓർത്തെടുക്കാൻ…

 

അതിനു ഏതാ പറയുക, വൺവേ അടക്കം പറയാൻ നിന്നാൽ തീരില്ല അപ്പൊ ആ റിയൽ സ്റ്റോറി തന്നെ ആവട്ടെ,

 

വർഷചേച്ചി…

വിഷ്ണുന്റെ ചേച്ചി…

 

‘ഓഹ് നാമജപം കഴിഞ്ഞോ, ഇത്രപെട്ടെന്നോ? ഇനി കഥ കേൾക്കാൻ വേണ്ടി ചുരുക്കിയോ? ഇണ്ടാവും, ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാ എത്ര ഒച്ചയെടുത്തേപ്പിന്നെയാ സീരിയൽ കണ്ടോണ്ടുള്ള നാമജപം നിർത്തീത്, അക്കാര്യത്തിൽ അമ്മയും അവളും കണക്കായിരുന്നു…’

 

“ഏട്ടാ… ”

വിചാരിച്ചപോലെ ദാ വിളി വന്നു…

 

“ആ വരുന്നടീ… ”

ഏട്ടന്റെ ഡയറിയും കൊണ്ടാണ് ഗൗതം വരുന്നത് എന്നു കണ്ടപ്പോൾ, ജയയുടെ മുഖം വിടർന്നു…

Updated: October 20, 2022 — 8:23 pm

10 Comments

    1. ശിവശങ്കരൻ

      Thanks❤

  1. രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      Premam ezhuthaan confidance illa aashaane ?❤

  2. സൂപ്പർ ആയിട്ടുണ്ട് ???? waiting next paty

    1. ശിവശങ്കരൻ

      താങ്ക്സ് ❤

  3. Sorry bro ee coment nu

    Aparajithan update enthayinu aarkelum ariyumo

    1. ശിവശങ്കരൻ

      Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.

  4. വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??

    1. ശിവശങ്കരൻ

      Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤

Comments are closed.