അപ്പോഴേക്കും കുഞ്ഞു ഗൗതമിനു നേരെ ചാടാൻ തുടങ്ങി.
“കണ്ടോ ഇത്രനേരം അവനെന്നെ വേണായിരുന്നു, ഇപ്പൊ അച്ഛനെ കണ്ടപ്പോ എന്നെ വേണ്ട… ന്നാ പിടിച്ചോ…”
“പോടീ എന്റെ മോനെ കുറ്റം പറയാണ്ട്, അവനറിയാം ആർക്കാ സ്നേഹം കൂടുതലെന്ന്… അതാ അവൻ അച്ഛന്റടുത്തേക്ക് ചാടുന്നേ… ബാട കുട്ടാ… അച്ഛന്റെ മോൻ വാ… ”
വെറുതെ ജയയെ ദേഷ്യം പിടിപ്പിച്ചുകൊണ്ട് കുഞ്ഞിന് നേരെ കൈകാണിച്ചു ഗൗതം. അച്ഛനെ കണ്ടപ്പോൾ പല്ലില്ലാത്ത മോണയും കാണിച്ചുള്ള അവന്റെ ചിരി കൂടി…
“കണ്ടോടീ ന്റെ മോൻ അടങ്ങിയിരിക്കുന്നെ… ”
“ഓഹ് ഒരച്ഛനും മോനും… സമ്മതിച്ചു, എനിക്കിത്തിരി സ്നേഹം കുറവാ സഹിച്ചോ… ”
“യ്യോ വെറുതേ പറഞ്ഞതാണ് പെണ്ണേ ഇനി അതും പറഞ്ഞ് തുടങ്ങണ്ട… ”
ഗൗതം ഒന്നു തണുപ്പിക്കാൻ നോക്കി.
“ഞാൻ ഇവിടെ ഇരിക്കണതെ എന്റെ ഏട്ടന്റെ കാര്യം കേൾക്കാനാ, പറയുന്നുണ്ടോ ബാക്കി?”
അവൾ അടങ്ങുന്നില്ല എന്നു കണ്ടപ്പോൾ വിട്ടു കൊടുക്കാൻ ഗൗതമിനും തോന്നിയില്ല…
“ആഹാ അങ്ങനെ ഇപ്പൊ പറയുന്നില്ല… മോള് വേറെ പണി നോക്ക് ”
അവൻ പറഞ്ഞിട്ട് ഒളികണ്ണിട്ട് അവളെ നോക്കി. കുസൃതി നിറഞ്ഞ അവളുടെ മുഖത്ത് ദേഷ്യഭാവം പതുക്കെ വരുന്നത് അവൻ കണ്ടു…
വേണ്ട പിണങ്ങിയാൽ വൈകീട്ട് ഇവള് കഞ്ഞി തന്നില്ലെങ്കിലോ…
“മുഖം കറുപ്പിക്കണ്ട, പറയാം…ഇതിപ്പോ എന്റെ ഏട്ടനാണോ നിന്റെ ഏട്ടനാണോ? ”
ഗൗതം ചിരിച്ചുകൊണ്ട് ചോദിച്ചു…
“എന്താ എന്റെ ഏട്ടനല്ലേ? ”
അവളുടെ കൃത്രിമ ഗാംഭീര്യമുള്ള ശബ്ദം പിന്നെയും അവനിൽ ചിരി വിടർത്തി.
“ആണ്… സമ്മതിച്ചു…. ” ചിരിച്ചു കൊണ്ട് ഗൗതം പറഞ്ഞു.
“ഹാ… എന്നാ പറയ് ബാക്കി ”
അവളുടെ കൃത്രിമഗൗരവം പതുക്കെ പുഞ്ചിരിയായി മാറുന്നത് ഗൗതം കണ്ടു…
“നമ്മളെവിടാ നിർത്തിയേ? ഹാ സ്കൂളിലേക്ക് പോകാൻ നിക്കുന്നു… ലേ?
അങ്ങനെ…
ആശാൻ സ്കൂളിൽ പോയി, ഉച്ചക്ക് ലഞ്ച് ബ്രേക്ക് ഉണ്ടല്ലോ, ആ സമയം നോക്കിയാണ് അമ്മാമ്മ ഹെഡ്മാഷിനെ കാണാൻ എത്തിയത്. വീട്ടുകാരെ അറിയാമായിരുന്നെങ്കിലും ഹെഡ്മാഷിനു കുട്ടിയെ അറിയില്ലായിരുന്നു.അവനെ കാണണം എന്നു പറഞ്ഞു മാഷ് അമ്മാമ്മയെയും കൂട്ടി ഏട്ടന്റെ ക്ലാസ്സിലേക്ക് ചെന്നു…
good
Thanks❤
രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️
Premam ezhuthaan confidance illa aashaane ?❤
സൂപ്പർ ആയിട്ടുണ്ട് ???? waiting next paty
താങ്ക്സ് ❤
Sorry bro ee coment nu
Aparajithan update enthayinu aarkelum ariyumo
Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.
വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??
Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤