വിദൂരം…II{ശിവശങ്കരൻ} 72

“ന്റെ പെണ്ണേ, പ്രണയത്തിന്റെ കാര്യത്തിൽ നിന്റെ കെട്ട്യോൻ ഇത്തിരി മോശമാടീ… അക്കാര്യത്തിലും ഏട്ടൻ ഏട്ടൻ തന്ന്യാ… ”

 

“എന്താ ബഹുമാനം ഏട്ടനോട്… അതവിടെ നിക്കട്ടെ, ഇത്‌ പറ രണ്ടാം ക്ലാസ്സിലെ തല്ലു… ”

ജയ വീണ്ടും ഒഫീഷ്യൽ കാര്യത്തിലേക്ക് കടന്നു…

 

“ഹാ…അതോ…” ഗൗതമിന്റെ മുഖത്ത് പിന്നെയും പുഞ്ചിരി തെളിയുന്നത് ജയ നോക്കിക്കൊണ്ടിരുന്നു…

 

“ചിറ്റ എല്ലാം ചെക്ക് ചെയ്യുമായിരുന്നൂന്നു പറഞ്ഞൂലോ… ഒരു ദിവസം ഏട്ടൻ 4:45നാണ് വീട്ടിലെത്തിയത്. രണ്ടു കിട്ടീട്ടും പതിവുള്ള കരച്ചിൽ ഉണ്ടാവാഞ്ഞപ്പോഴാ ചിറ്റ ശ്രദ്ധിച്ചത്, യൂണിഫോം inside അല്ല, ബട്ടൺ ഒക്കെ പൊട്ടിയിരിക്കുന്നു… എന്ത് പറ്റീഡാ ന്നു ചോദിച്ചപ്പോഴാ ഏട്ടൻ പറയുന്നേ, സ്കൂളിൽ ഒരു കൊച്ചു റൗഡി ഉള്ള കാര്യവും, ഇന്ന് ഓടിച്ചിട്ട് കളിച്ചപ്പോ അറിയാതെ അവന്റെ മേത്തു ഇടിച്ചെന്നും പറഞ്ഞു അവൻ തല്ലിയ കാര്യോം…

 

ഏട്ടൻ അന്ന് കുറച്ചു ഉണ്ടയാണെ, മറ്റു കുട്ട്യോൾടെ പോലെ തന്നെ ഉയരോം ഉണ്ടായിരുന്നു ചെന്നിടിച്ചപ്പോ അവൻ വീണിട്ടുണ്ടാകും, അതിന്റെ ദേഷ്യത്തിന് അടിച്ചതാകും… ഇതൊക്കെ പറഞ്ഞു സൂക്ഷിച്ചു കളിയ്ക്കാൻ ഒക്കെ പറഞ്ഞു ചിറ്റ പതിവ് കലാപരിപാടികൾ ഒക്കെ നടത്തി.”

 

“അന്ന് ഒന്നും ചെയ്യണ്ടായിരുന്നു ” ജയയുടെ സ്വരത്തിൽ ആ കൊച്ചുകുട്ടിയോടുള്ള സഹതാപം ഗൗതം തിരിച്ചറിഞ്ഞു…

 

‘ഇതിത്രക്ക് പാവായിരുന്നോ’ ന്നു മനസ്സിൽ ചോദിച്ചു കൊണ്ട് ചെറുചിരിയോടെ ഗൗതം തുടർന്നു…

 

“ഏയ് അതിനൊരു മാറ്റവും ഇല്ല. ചെക്കിങ്ങും അടിയും ഒക്കെ മുറപോലെ നടന്നു…

എന്നാലും കാര്യം അവിടത്തെ ഹെഡ്മാഷിനോട് പറയണമെന്നു അമ്മാമ്മയെ പറഞ്ഞ് ഏല്പിച്ചു ചിറ്റ… ഇതൊന്നും ഏട്ടനറിഞ്ഞുമില്ല. ഈ ഹെഡ്മാഷ് നമ്മുടെ അമ്മയേം അച്ഛനേം ഒക്കെ പഠിപ്പിച്ചിട്ടുണ്ടേ,  അതുകൊണ്ട് നമ്മുടെ വീട്ടുകാരെയൊക്കെ നന്നായിട്ട് അറിയാം… അങ്ങനെ പിറ്റേ ദിവസം കുളിപ്പിച്ച് ഡ്രസ്സ്‌ ഒക്കെ ഇടീക്കുമ്പോഴും ചിറ്റ പറഞ്ഞോണ്ടിരുന്നത് അവനായിട്ട് ഇനി കൂട്ട് വേണ്ട, പ്രശ്നത്തിനൊന്നും പോവണ്ടാന്നൊക്കെ ആയിരുന്നു…

ഒക്കേത്തിനും തലകുലുക്കീട്ട് ആശാൻ അന്ന് സ്കൂളിൽ പോയി.”

 

ഗൗതമിനു മുഴുമിപ്പിക്കാൻ സാധിച്ചില്ല അതിനു മുൻപ് അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ തുടങ്ങി…

 

“കിച്ചു എണീറ്റോ…, അമ്മ വന്നൂടാ ചക്കരേ… ”

 

എണീറ്റ് ഓടുന്നതിനിടയിൽ ജയ വിളിച്ചു പറഞ്ഞു…

ഒരു പൊട്ടിപ്പെണ്ണായിരുന്ന ജയലക്ഷ്മിയിൽ നിന്നും ഉത്തരവാദിത്തമുള്ള ഒരു ഭാര്യയിലേക്കും സ്നേഹനിധിയായ അമ്മയിലേക്കുമുള്ള അവളുടെ മാറ്റം ഓർത്തപ്പോൾ ഗൗതമിനു അത്ഭുതം തോന്നി…

 

സ്ത്രീ എന്നു പറയുന്നത് ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണെന്ന് ഏട്ടൻ ഡയറിയിൽ എഴുതിയത് അവൻ ഓർത്തു…

Updated: October 20, 2022 — 8:23 pm

10 Comments

    1. ശിവശങ്കരൻ

      Thanks❤

  1. രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      Premam ezhuthaan confidance illa aashaane ?❤

  2. സൂപ്പർ ആയിട്ടുണ്ട് ???? waiting next paty

    1. ശിവശങ്കരൻ

      താങ്ക്സ് ❤

  3. Sorry bro ee coment nu

    Aparajithan update enthayinu aarkelum ariyumo

    1. ശിവശങ്കരൻ

      Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.

  4. വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??

    1. ശിവശങ്കരൻ

      Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤

Comments are closed.