വിദൂരം… I {ശിവശങ്കരൻ} 76

Views : 3844

“ദേ, ഒന്നിങ്ങോട്ട് വന്നേ എന്റെ കണ്ണിലെന്തോ പോയി… വന്നേ… ഏട്ടാ… “

വർത്തമാനത്തിനിടയിൽ അവൾ വിളിച്ചു കൂവുന്ന കേട്ടു ഗൗതം ജോലികൾ നിർത്തി…

“ആ വരുന്നു… “

തുടച്ചു കൊണ്ടിരുന്ന, ഏട്ടന്റെ ഫ്രെയിം ചെയ്ത വലിയ ഫോട്ടോ പതുക്കെ താഴെ വച്ചിട്ട് ഗൗതം ചെന്ന് നോക്കുമ്പോൾ, മരക്കസേരയുടെ മുകളിൽ തലകുനിച്ചു, കയ്യിൽ മാറാമ്പൽ അടിക്കുന്ന വലിയ ചൂലുമായി നിൽക്കുകയാണ് ജയ. തലയിലും മുഖത്തുമൊക്കെ പൊടിയും മറ്റും വീണിട്ടുണ്ട്.

അവൾ പറഞ്ഞത് ശരിയാ രണ്ടു ദിവസായി, ഈ വലിയ തറവാടിന്റെ ഒരറ്റത്ത് നിന്ന് അടിക്കാനും തൂക്കാനും നിൽക്കുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ആഴ്ച ഒന്നായി, പുറത്തിറങ്ങാത്തോണ്ട് സഹായിക്കാന്നു വച്ച് കൂടീതാ. ഇതിപ്പോ വേണ്ടാത്തിടത് എന്തിനെയോ എടുത്ത് വച്ച പോലെയായി… ഈ കൊറോണ ബഹളമൊക്കെ ഒതുങ്ങീട്ട്, രണ്ട് ആളുകളെ വച്ച് ചെയ്യിച്ചാ മതീന്നു പറഞ്ഞതാ അവൾ… അപ്പൊ എനിക്കാർന്നു അസുഖം, വെറുതെ ഇരിക്കാലെ… മ്മക്കന്നെ ചെയ്തൂടേന്നു… ചോയ്ച്ചപ്പോ ഓർത്തില്ല ഇത് ഇത്രേം വല്ല്യ പണിയാണെന്നു…

അല്ല രക്തത്തിലുള്ളതാണല്ലോ ഈ സ്വഭാവം… ഏട്ടനും ഇങ്ങനെ തന്നെയായിരുന്നു.

എല്ലാത്തിനും അമ്മയേം പിരി കേറ്റി ഇറങ്ങും. ന്നിട്ട് ബുദ്ധിമുട്ട് മനസ്സിലാവുമ്പോ തുടങ്ങും,
‘അല്ലെങ്കി നമുക്കൊരാളെ വച്ചാലോ അമ്മേ?’

അമ്മക്കാണെങ്കിൽ ഒന്നു തുടങ്ങിവച്ചാൽ അതങ്ങു തീർക്കണം…

അവസാനം വേറെ വഴിയില്ലാത്തതോണ്ടും അമ്മയെ ഒറ്റയ്ക്ക് പണിയെടുപ്പിക്കാൻ മനസ്സില്ലാത്തത്കൊണ്ടും അതങ്ങു തീർക്കും…

“മനുഷ്യന്റെ കണ്ണിൽ ഒരു കരട് പോയിട്ട് അതു കളയാൻ വിളിച്ചിട്ട് തിരിഞ്ഞു നോക്കണുണ്ടോന്നു നോക്ക്യേ… ഏട്ടാ… “

പെട്ടെന്നാണ് ഗൗതം താനെന്തിനാ വന്നത് എന്നോർത്തത്… അവൻ ഓർമകളിൽ നിന്നു ഉണരുമ്പോഴേക്കും ജയ കസേരയിൽ നിന്നു വീഴാൻ തുടങ്ങുവായിരുന്നു. പെട്ടെന്ന് അവൻ പിടിച്ചത് കൊണ്ട്  വീണില്ല.

“ഹാ… വന്നോ ഇത്തിരീം കൂടി കഴിഞ്ഞിരുന്നെങ്കിൽ നാളെ മുതൽ എന്നേം കൂടി നോക്കേണ്ടി വന്നേനെ എഞ്ചിനീയർ സർനു…”

അവളങ്ങനെ വിളിച്ചപ്പോ പെട്ടെന്ന് ഏട്ടന്റെ വിളി ഓർമവന്നു ഗൗതമിനു.

അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു…

“ഇത്‌ നല്ല കൂത്ത് പൊടി പോയത് ന്റെ കണ്ണിൽ ന്നിട്ട് കരയുന്നത് ഏട്ടനും… ഇപ്പൊ ന്താ കാരണം, കണ്ണ് നിറയാൻ? “

ഗൗതം വീണ്ടും കണ്ണുകൾ തുടച്ചു,

“ഈ എഞ്ചിനീയർ പട്ടം, അതു പോലും ഏട്ടൻ കാരണം കിട്ടിയതാ പെണ്ണെ “

“ആഹാ, ചുരുക്കത്തിൽ ഏട്ടനില്ലെങ്കിൽ അനിയനില്ല, ലേ? പിന്നെന്തിനാ ഏട്ടൻ, ഈ അനിയനെ വിട്ടിട്ട് പോയത് എനിക്കറിയണം അത്… “

അവൾ കഥ കേൾക്കാൻ തയ്യാറായി ഇരുന്നു…

“പറഞ്ഞു തുടങ്ങിയാൽ ഞങ്ങളുടെ ചൈൽഡ്ഹുഡ് മുതൽ പറയേണ്ടി വരും, പെണ്ണേ… കേട്ടിരിക്കോ നീ?”

“എന്റെ പ്രിയതമന്റെ ലൈഫ് അല്ലേ എനിക്കറിയണം, പറ “

ഓർമകൾ പുറകിലേക്ക് സഞ്ചരിക്കാനാവണം, ഗൗതം ഒരു നിമിഷം കണ്ണുകൾ അടച്ചു…

ആകാംഷ നിറഞ്ഞ മിഴികളോടെ ജയ ഗൗതമിന്റെ മുഖത്തേക്ക് നോക്കിയിരുന്നു…

Recent Stories

The Author

ശിവശങ്കരൻ

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഏട്ടനെ കുറിച്ച് എനിക്കും അറിയണം, 💕💕💕💕💕💕. Continue bro

    1. ശിവശങ്കരൻ

      ഇന്നു രാത്രി വരും ബ്രോ ❤

  2. കൊള്ളാമോ.. ഇല്ലയോ..എന്നുപറയാൻ കഥ ഒന്നും ആയില്ലല്ലോ…. ♥️♥️♥️♥️

    1. ശിവശങ്കരൻ

      അതേ 🙈 വായനക്ക് ഒരുപാട് സ്നേഹം ❤

  3. Sivashankara..
    feels good.. please continue ..

    1. ശിവശങ്കരൻ

      Thanks alot❤❤

  4. എന്റെ പൊന്ന് ചങ്ങാതി നിങ്ങൾ ഈ കഥ തുടർന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പേര വടി വെട്ടി അടിക്കും… നല്ല ഫാമിലി ഫീൽ ഉണ്ട് കേട്ടോ 🙏🏻

    1. ശിവശങ്കരൻ

      ഉയ്യോ 🙆‍♂️🙆‍♂️🙆‍♂️ അടി വേണ്ടാ 🙈 ഞാൻ മുഴുവനാക്കും 🙈 പക്ഷേ കുഞ്ഞ് സ്റ്റോറി ആണുട്ടോ 🙈🙈🙈

      1. നിങ്ങളെ പോലുള്ള എഴുത്ത്ക്കാരുടെ വിജയം എന്താണ് എന്നറിയുമോ മാഷേ… ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ഇത് പോലുള്ള മൂല്യമുള്ള കഥകൾ മനസ്സിൽ കണ്ട് മനസ്സിരുത്തി വായിച്ചു അതിന് ഒരു പോസറ്റീവ് കമന്റ് ഇടുന്നില്ലേ അതാണ് നിങ്ങളുടെ വിജയം 🙏🏻

        1. ശിവശങ്കരൻ

          വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത് എന്നു ഉത്തമബോധ്യം ഉണ്ട് സർ, ബഹുമാനിക്കുന്നു, എനിക്ക് കിട്ടുന്ന കുഞ്ഞു കമെന്റിനേ പോലും. വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന എല്ലാവർക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏

  5. Kollam bro…. Nalla intersting aaya thudakkam… Adutha bhagathinu vendi wait cheyunnu

    1. ശിവശങ്കരൻ

      Thanks bro ❤❤❤

  6. Kollam nalla thudekam

    1. ശിവശങ്കരൻ

      Thanks bro❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com