വിചാരണ 4 [മിഥുൻ] 133

“എന്താടാ കിരണെ… കൊറേ നാളായി വിവരം ഒന്നും ഇല്ലല്ലോ…”

“അത് ഈ ജോലിത്തിരക്ക് ഒക്കെ ആയിരുന്നു… ഞാൻ ഇന്ന് രാത്രി തന്നെ നാട്ടിലെത്തും… ആതിരയെ പോയി കാണണം.. നാളെ നമ്മുക്ക് കൂടാം…”

“ആഡാ.. നാളെ നമ്മുക്ക് പൊളിക്കാം… ആട്ടെ ആതിരയുമായുള്ള പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞോ?”

“അതൊക്കെ ഓക്കേ ആയി…”

“ആഹ് ടാ… നല്ലത്… എങ്കിൽ നാളെ കാണാം…”

ശേഷം ഞാൻ കമ്പനിയിൽ നിന്നിറങ്ങി… എൻ്റെ നാട്ടിലെത്തിയപ്പോഴേക്കും സമയം 9 കഴിഞ്ഞിരുന്നു… എങ്കിലും ആതിരയ്ക്ക് കൊടുത്ത വാക്ക് അനുസരിച്ച് ഞാൻ ആതിരയുടെ അടുത്തേക്കാണ് പോയത്…

പറഞ്ഞില്ലല്ലോ… ആതിര എൻ്റെ കാമുകിയും പ്രണവ് എൻ്റെ കൂട്ടുകാരനും ആണ്… ഞാൻ അവനെ ആണ് കമ്പനിയിൽ നിന്നും ഇറങ്ങാൻ നേരം വിളിച്ചത്…

നേരം വൈകിയത് കൊണ്ട് തന്നെ ഞാൻ വഴിയിൽ വണ്ടി ഒതുക്കി ആതിരയെ വിളിച്ചു…

“ഹലോ ആതി…”

“എന്താ കിരൺ എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു…”

“സോറി ഡീ കുട്ടീ.. ഞാൻ എത്തുന്നതേ ഉള്ളൂ… കിടന്നുറങ്ങല്ലേ…”

“ആഹ്.. വേഗം വാ…”

ഞാൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ ആണ് ഒരു പെൺകുട്ടി റോഡിലേക്ക് കയറുന്നതും അവിടെ വീഴുന്നതും കണ്ടത്… ഞാൻ പേടിച്ച് പോയി…

“ആതീ… ഇവിടെ ഒരു പെൺകുട്ടി കിടക്കുന്നു…”

“വേഗം ചെന്ന് നോക്ക് കിരൺ… ”

“ആഹ് ഡീ..” ഞാൻ ആതിരയുടെ ഫോൺ കട്ട് ചെയ്യാതെ അവളോട് കാര്യം പറഞ്ഞു കൊണ്ട് ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു…

എൻ്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കുന്നുണ്ടായിരുന്നു… ഞാൻ നോക്കിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി… മാനം മറയാൻ മാത്രം കുറച്ച് വസ്ത്രം ഉണ്ടെന്നല്ലാതെ മറ്റൊന്നും ആ ശരീരത്തിൽ ഇല്ല.. കാണുന്നിടം മുഴുവൻ അതി ശക്തമായ മുറിവുകൾ… ആ കുട്ടിയിൽ നിന്നും ഒരു ഞരക്കം കേൾക്കുന്നുണ്ട്…

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.