വിചാരണ 4 [മിഥുൻ] 133

“ആതീ… ഈ കുട്ടിക്ക് ജീവൻ ഉണ്ടെന്ന് തോന്നുന്നു… ദേഹം മുഴുവൻ മുറിവാണ്…”

“കിരൺ.. നീ ഇപ്പൊൾ എവിടാണ്… നിൻ്റെ വീട്ടിലേക്ക് കഷ്ടിച്ച് ഇവിടുന്ന് 5km ഉണ്ടാകും…”

“ആ കുട്ടിയെ വണ്ടിയിൽ കയറ്റി ഇങ്ങോട്ട് വാ.. തന്നെ ആ കുട്ടിയെ കൊണ്ട് പോയാൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകും…”

“അത് ശരിയാ… നീ പെട്ടെന്നിരങ്ങി നിൽക്… അവിടുന്ന് ഷോർട്ക്കട്ട് കേറിയാൽ പെട്ടെന്ന് പോകാം…”

ഞാൻ അങ്ങനെ ആ കുട്ടിയെ വണ്ടിയിൽ കയറ്റി ആതിരയുടെ വീട്ടിലേക്ക് പോയി…

ആ കുട്ടിയുടെ അവസ്ഥ വളരെ അധികം പരിതാപകരം ആയിരുന്നു.. ദേഹം മുഴുവൻ മുറിവുകൾ.. ശരീരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ എല്ലാം കീറിയിരിക്കുന്നു…ചെറിയ ഒരു ഞരക്കം മാത്രം ആയിരുന്നു ജീവൻ ഉണ്ടെന്ന് മനസിലാക്കാൻ ഉള്ള വഴി…

ഞാൻ വേഗത്തിൽ തന്നെ വണ്ടി മുന്നോട്ട് വിട്ടു… 1 km പോലും മുന്നോട്ട് നീങ്ങിയില്ല… അപ്പോഴേക്കും എൻ്റെ വണ്ടിയക്ക് പോലീസ് കൈ കാണിച്ചു.. ഞാൻ വണ്ടി നിർത്തി…

ഞാൻ വേഗം പോലീസുകാരുടെ അടുത്തേക്ക് ഓടി..

“സാറേ… വണ്ടിയിൽ ഒരു പെൺകുട്ടി ഉണ്ട്… ആരാണെന്നറിയില്ല.. വഴിയിൽ വീണു കിടക്കുന്നത് കണ്ടതാ… ഞാൻ ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴി ആണ്… സാറു കൂടെ എൻ്റെ ഒപ്പം വേഗം വാ…

ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി…

പക്ഷേ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ എതിർ ദിശയിൽ പോയ എൻ്റെ വാക്കുകൾ അവർ വിശ്വസിച്ചില്ല… അവർ എന്നെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… ക കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് തോന്നുന്നു… അറിയില്ല.. ആ കുട്ടി മരിച്ചു…

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.