വിചാരണ 4 [മിഥുൻ] 133

ആതിര കിരണിൻ്റെ കൈ ആതിരയുടെ കയ്യിൽ നിന്നും പറിച്ചറിഞ്ഞിട്ട് അലറി… “എന്നെ തൊടരുത്…” കിരൺ എന്താ സംഭവിക്കുന്നതെന്നറിയാതെ ആതിരയെ നോക്കി.. അതിര തിരിഞ്ഞു നടക്കാൻ തുടങ്ങി…

കിരൺ വിളിച്ചു… പക്ഷേ ആതിര തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു… കിരൺ ഓടി അവളുടെ മുന്നിൽ പോയി നിന്നു.. “എന്ത് പറ്റി ആതി… നീ എന്നെ ബ്ലോക്ക് ചെയ്തോ… കാര്യം എന്താ…”

ആതിരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… എങ്കിലും ആതിരയുടെ വാക്കുകൾ ശക്തിയിൽ ആയിരുന്നു…. “ഇനി എന്നെ ശല്യപ്പെടുത്തരുത്… you bloody cheat…” ആതിര അവനെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞിട്ട് പോയി…

കിരണിൻ്റെ അതേ നിൽപ്പിൽ തന്നെ ഭൂമി പിളർന്നു താഴേക്ക് പോകണം എന്ന് കിരണിന് തോന്നി… പിന്നെയും പുറകെ ചെല്ലണം എന്ന് കിരണിന് തോന്നി… പക്ഷേ കാലുകൾ ചലിക്കുന്നില്ല… ശരീരം തലച്ചോറിനെ കേൾക്കുന്നില്ല… അന്ന് വരെ കിരണിനും ആതിരയ്ക്കും ഇടയിൽ നടന്ന കാര്യങ്ങൾ കിരണിൻ്റെ മുന്നിൽ തെളിഞ്ഞ് വന്നുകൊണ്ടെ ഇരുന്നു.. കിരൺ അവിടെ തന്നെ നിന്നു… കുറെ നേരത്തെ നിൽപ്പിന് ശേഷം കിരൺ തിരിഞ്ഞു നോക്കി… ആതിരയെ കാണാൻ ഇല്ല…

കിരൺ പിന്നെയും പല തവണ ആതിരയെ കാണാൻ ശ്രമിച്ചു… പക്ഷേ ആതിര ഒരു തവണ പോലും കിരണിന് മുഖം കൊടുത്തില്ല… കിരൺ പൂർണമായും വിഷമാക്കടലിലേക്ക് വീഴുകയായിരുന്നു… പിന്നീടുള്ള ഒരു വർഷം മറ്റാരോടും മിണ്ടാതെ കമ്പ്യൂട്ടറിന് മുന്നിൽ കിരൺ കഴിച്ചു കൂട്ടി… അവൻ്റെ ആതിരയെ പറ്റിയുള്ള ചിന്തകളും പ്രണയവും കുറഞ്ഞു വന്നു… പ്രണയം കുറഞ്ഞു എന്ന് പറയാൻ പറ്റില്ല… അവൻ തന്നെ തീർത്ത കമ്പ്യൂട്ടർ എന്ന കവചത്തിലേക്ക് ആതിരയുടെ ചിന്തകളെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല…

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.