വിചാരണ 4 [മിഥുൻ] 133

കിരൺ അവൻ്റെ സഹപാഠിയും ബാല്യകാലം മുതൽ ഉള്ള സുഹൃത്തും അതിലുപരി അവൻ്റെ കസിനും ആയ ആരതിയെ കൊണ്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു.. കുഞ്ഞായിരുന്നപ്പോൾ മുതൽ ആരതിയ്ക്ക് കാലിന് വേദന ഉണ്ടായിരുന്നു… അതിനായി ട്രീറ്റ്മെൻ്റ് 18 വയസ്സിനു ശേഷമേ ചെയ്യാൻ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു..

ആരതിയ്ക്കു 18 വയസ്സായത്തിന് ശേഷം അവൾക്കുള്ള ട്രീറ്റ്മെൻ്റ് തുടങ്ങിയിരുന്നു… കാലിലെ തന്നെ മജ്ജ എടുത്തു കൊണ്ട് ഒരു ഓപ്പറേഷൻ ആയിരുന്നു ആശുപത്രിയിൽ നിന്നും പറഞ്ഞിരുന്നത്..

ശരീരം വളർന്നു കഴിഞ്ഞു മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ… കാരണം ഈ ഓപ്പറേഷന് ശേഷം ആ മജ്ജ വളരുകയില്ല… അതുകൊണ്ട് 18 വയസ്സകാൻ കാത്തിരിപ്പായിരുന്നു… 18 വയസ്സ് പൂർത്തിയായ ശേഷം ആരതിയ്ക്ക് ട്രീറ്റ്മെൻ്റ് തുടങ്ങിയിരുന്നു.. 80% മാത്രം വിജയ സാധ്യത ഉള്ള ആ ഓപ്പറേഷൻ വിജയകരം അല്ലെങ്കിൽ കാലു തളർന്നു പോകാൻ വരെ സാധ്യത ഉണ്ട്..

അതിനാൽ തന്നെ പലവിധ പരിശോധനകൾ ആവശ്യമായിരുന്നു… ഒരു പരിശോധന ദിവസം ആരതിയുടെ അച്ഛന് പോകാൻ പറ്റാത്ത സാഹചര്യത്തിൽ കിരൺ ആയിരുന്നു ആരതിയെ കൊണ്ട് ആശുപത്രിയിൽ പോയത്…

ആശുപത്രിയിൽ നിക്കുമ്പോൾ ആണ് ആണ് ആതിരയുടെ മെസ്സേജ് കിരണിന് കിട്ടുന്നത്… ആരതിയും കിരണും ബൈക്കിൽ പോകുന്ന ഒരു ഫോട്ടോ ആയിരുന്നു മെസ്സേജ്… ആ ഫോട്ടോ നോക്കുന്നതിനിടയിൽ തന്നെ ഒരു മെസ്സേജ് കൂടെ വന്നു.. “good bye”…

കിരൺ അത് കണ്ട് ഒന്നും മനസ്സിലാവാതെ ഇരുന്നു… ട്രീറ്റ്മെൻ്റ് കഴിഞ്ഞു ആരതിയെ ആശുപത്രിയിൽ നിന്നും വീട്ടിൽ കൊണ്ട് വിട്ടു കിരൺ വേഗം തന്നെ ആതിരയുടെ അടുത്തേക്ക് ഓടി…

കിരൺ ആതിരയെ കണ്ടപ്പോൾ വണ്ടി നിർത്തി ഓടി ആതിരയെ ചെന്നു പിടിച്ചു നിർത്തി… ആതിര പൂർവാധികം ശക്തിയോടെ ആതിരയെ പിടിച്ച കിരണിൻ്റെ കയ്യിലേക്ക് നോക്കി… അവളുടെ കണ്ണുകളിലെ ഭാവം, അത് വളരെ ഭയാനകം പോലെ ആണ് കിരണിന് തോന്നിയത്.

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.